ചിലർക്ക് ഉണ്ടാകുന്ന വലിയ ഒരു പേടിയാണ് പരാജയത്തെക്കുറിച്ച്. ഇത് ഭൂരിപക്ഷം, പ്രായഭേദമന്യേ ആളുകളെ ബാധിക്കുന്ന ഒരു ഭയമാണ്. പരീക്ഷയിൽ, ബിസിനസ്സിൽ, ജോലിയിൽ, ജീവിതത്തിൽ എന്നിവിടങ്ങളിൽ പരാജയപ്പെടുമോ എന്നിങ്ങനെ പരാജയഭീതി എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. വിജയിച്ച ആളുകൾ എല്ലാം ഈ പരാജയഭീതിയെ മാറ്റി നിർത്തിയവരാണ്. പരാജയവും വിജയവും ജീവിതത്തിന്റെ രണ്ടു ഭാഗങ്ങളാണ്. പരാജയഭീതിയെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് യാതൊരു കാര്യവും ചെയ്യാൻ സാധിക്കില്ല. പരാജയഭീതി എങ്ങനെ ജീവിതത്തിൽ നിന്നും മാറ്റാം എന്നതിനെക്കുറിച്ച് ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്.
- എന്തെങ്കിലും പ്രവർത്തി ചെയ്യുന്നവന് മാത്രമേ പരാജയം സംഭവിക്കുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓർക്കുക. ഒന്നും ചെയ്യാത്തവന് ജീവിതത്തിൽ പരാജയവുമില്ല വിജയവുമില്ല. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് പരാജയവും വിജയവും. പരാജയം എന്ന് പറയുന്നത് ഒരു അവസ്ഥയാണ്. അതിനെ ഭീതി പെടേണ്ട കാര്യമില്ല.
- ഒരാൾക്ക് തോൽവി സംഭവിക്കുന്നത് മനസ്സിലാണ്. ഒരു പരിശ്രമം ഉദ്ദേശിച്ച രീതിയിൽ എത്തിയില്ലെങ്കിൽ അതുകൊണ്ട് തന്റെ ജീവിതം നശിച്ചു പോയെന്ന് കരുതി നിരാശയിൽ വീണുപോകുന്നവരാണ് ഭൂരിഭാഗം ആളുകളും. പക്ഷേ എനിക്ക് എവിടെയാണ് തെറ്റിയത്, എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും, നിങ്ങളുടെ പ്രവർത്തി വൈകല്യം എന്താണ് ഇങ്ങനെ ചിന്തിക്കുന്ന ഒരാൾക്ക് പരാജയം വിജയത്തിലേക്ക് കൊണ്ട് എത്തിക്കാൻ സാധിക്കും.
- പരാജയത്തെ ഒരു പാഠമാക്കി ഉയർത്തെഴുന്നേൽക്കുന്ന ആളായി മാറണം. പരാജയം ഒരിക്കലെങ്കിലും സംഭവിക്കാത്ത ആരും തന്നെ ഇല്ല. തോമസ് ആൽവ എലിസൺ ബൾബ് കണ്ടുപിടിക്കാൻ വേണ്ടി 10000 കണക്കിന് പരീക്ഷണങ്ങൾ നടത്തിയതായി പറയപ്പെടുന്നു. അതായത് 10000 പ്രാവശ്യം തോറ്റതിനുശേഷമാണ് അദ്ദേഹം ബൾബ് കണ്ടുപിടിച്ചത്. ഇതുപോലെ ഏതൊരു വ്യക്തിയും വിജയിക്കുന്നതിന് വേണ്ടി പലതവണ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു. തോമസ് ആൽവ എഡിസൺ ഇതിനെക്കുറിച്ച് പറയുന്നത് 10000 പ്രാവശ്യം താൻ പരാജയപ്പെട്ടു എന്നല്ല പതിനായിരം പരീക്ഷണങ്ങളിൽ കൂടി ബൾബ് കണ്ടുപിടിക്കാനുള്ള പ്രക്രിയയിൽ നിന്നും അങ്ങനെയല്ല എന്നുള്ള പാഠമാണ് മനസ്സിലാക്കിയത് എന്നും അവസാനം എങ്ങനെ ബൾബ് കണ്ടുപിടിക്കാമെന്ന് ഈ പരീക്ഷണം കൊണ്ട് മനസ്സിലായി എന്നാണ് അദ്ദേഹം പറയുന്നത്. ഇതുപോലെ നിങ്ങളുടെ മനസ്സിനെ തോൽവി സമ്മതിച്ചു കൊടുക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
- ലക്ഷ്യം നേടാനുള്ള യാത്രയിൽ എപ്പോഴും നല്ലത് സംഭവിക്കണമെന്നില്ല. ലക്ഷ്യം നേടാനുള്ള യാത്രയിൽ നല്ലതും ചീത്തയുമായി സംഭവങ്ങൾ നടക്കും. എപ്പോഴും ഒരുപോലെ നല്ലത് മാത്രം സംഭവിക്കുമെന്ന് ശഠിക്കുന്നത് ശരിയല്ല. നമ്മൾ വിചാരിച്ചു നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ എപ്പോഴും സംഭവിക്കണമെന്ന് ഇല്ല. ജീവിതത്തിൽ കയറ്റി ഇറക്കങ്ങൾ സ്വാഭാവികമാണ്.
- പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും വീണ്ടും അത് ആവർത്തിക്കാതിരിക്കുക. ഒരാൾക്ക് വീണ്ടും വീണ്ടും അബദ്ധങ്ങൾ പറ്റുകയാണെങ്കിൽ അത് അയാളുടെ ശ്രദ്ധക്കുറവും താല്പര്യമില്ലായ്മയുമാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പറയുന്ന പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വീണ്ടും ആവർത്തിക്കാതിരിക്കാൻ ഉള്ള സ്റ്റെപ്പുകൾ ഓരോ മനുഷ്യനും എടുക്കണം. അബദ്ധങ്ങൾ വീണ്ടും വീണ്ടും പറ്റാതിരിക്കാൻ വേണ്ടി ശ്രമിക്കുക.
- നിങ്ങളുടെ കഴിവ് എന്താണ്, കഴിവില്ലായ്മ എന്താണ്, എന്തൊക്കെ വ്യത്യസ്തമായി ചെയ്യാൻ സാധിക്കും ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് തന്റെ കഴിവ് വർദ്ധിപ്പിക്കാനുള്ള സ്കിൽ നേടി കൊണ്ട് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണെങ്കിൽ പരാജയഭീതി ഒഴിയുക തന്നെ ചെയ്യും.
- മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് വിചാരിച്ചു ജീവിക്കരുത്. പലപ്പോഴും പരാജയഭീതിയുടെ കാരണം ഞാൻ ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർ എന്ത് ചിന്തിക്കും. അവരുടെ മുന്നിൽ താൻ മോശക്കാരൻ ആകുമോ. സമൂഹത്തിനുമുന്നിൽ താൻ ഒറ്റപ്പെടും എന്നുള്ള അപകർഷതാബോധത്തോടെയുള്ള ചിന്ത വളരെയധികം പരാജയഭീതി വളർത്തുന്ന ഒന്നാണ്. മറ്റുള്ളവർക്ക് വേണ്ടിയല്ല നാം നമുക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്. അത് നിയമപരവും സത്യസന്ധവും ആകണം. നിങ്ങൾ എപ്പോഴും നിങ്ങളുടെ ലക്ഷ്യം വെട്ടിപ്പിടിക്കുന്ന ഒരാളായി മാറുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും പരാജയഭീതി അകലും.
എന്താണ് ഫോർ ബർണേഴ്സ് തീയറി? ജീവിത വിജയത്തിൽ ഫോർബർണർ തീയറിക്കുള്ള സ്വാധീനം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.