കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. ചില ആളുകളുടെ കാര്യത്തിൽ ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു. യഥാർത്ഥത്തിൽ, ഈ അവസ്ഥയിൽ നിന്ന് മുക്തി നേടുന്നതിന്, നിങ്ങൾ അതിന്റെ മൂലകാരണം അറിയണം. അതിനായി, നിങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം ആവശ്യമാണ്, അവർക്ക് കഴുത്തിലെ കറുപ്പ് നിറത്തെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും നിങ്ങളോട് നന്നായി വിശദീകരിക്കാൻ കഴിയും.
- അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന അസുഖം കാരണം കഴുത്തിന് ചുറ്റുമുള്ള ചർമ്മം ഇരുണ്ടതാകാൻ സാധ്യതയുണ്ട്. ചർമ്മത്തിന്റെ ഒരു ഭാഗം ഇരുണ്ട പോലെ ഹൈപ്പർപിഗ്മെന്റേഷൻ ഉള്ളതായി മാറുന്ന അവസ്ഥയാണിത്. ഈ അവസ്ഥ പാരമ്പര്യമായി അല്ലെങ്കിൽ ഒരു ജനിതക തകരാറിന്റെ ഭാഗമായി ഉണ്ടാകാം.
- അമിതവണ്ണവും എൻഡോക്രൈൻ തകരാറും കഴുത്തിലും കക്ഷത്തിലും ചർമ്മം ഇരുണ്ട് പോകുന്നതിനുള്ള സാധാരണ കാരണങ്ങളാണ്.
- നിങ്ങളുടെ രക്തത്തിൽ ഇൻസുലിൻ കൂടുതലായതിന്റെ ലക്ഷണമാണ് കഴുത്തിലെ കറുപ്പ് നിറം. എന്തെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും ഉടൻ തന്നെ ഒരു ഡയബറ്റോളജിസ്റ്റിന്റെ ഉപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
- പിസിഒഎസ് ഉള്ള സ്ത്രീകളുടെ രക്തത്തിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കൂടുതലാണ്. ഉയർന്ന അളവിലുള്ള ഇൻസുലിൻ ചിലപ്പോൾ കഴുത്തിന്റെ പിൻഭാഗത്തും കൈകൾക്കടിയിലും ഞരമ്പിന്റെ ഭാഗത്തും ഇരുണ്ട ചർമ്മത്തിന്റെ പാടുകൾ ഉണ്ടാക്കാം.
- കഴുത്തിന്റെ പിൻഭാഗത്ത് ചർമ്മത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും പ്രീ ഡയബറ്റിസിന്റെ ലക്ഷണമാണ്.
- ഇരുണ്ട പാടുകൾക്ക് കാരണമാകുന്ന അകാന്തോസിസ് നൈഗ്രിക്കൻസ് അവസ്ഥ സാധാരണയായി തൈറോയ്ഡ് അല്ലെങ്കിൽ ശരീരഭാരത്തിലെ വർദ്ധനവ് പോലെയുള്ള മെഡിക്കൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥകൾ നിങ്ങളുടെ ചർമ്മത്തിന് ഇരുണ്ട നിറം ഉണ്ടാക്കാൻ ഇടയാക്കും.
- ലൈക്കൺ പ്ലാനസ് പിഗ്മെന്റോസസ് (എൽപിപി) ചർമ്മത്തിൽ നിറവ്യത്യാസം ഉണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത അസുഖം ആണ്, ഇത് മുഖം, കഴുത്ത്, തുടങ്ങിയ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ വ്യാപിക്കുകയും ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകൾ ചർമ്മത്തിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
- കഴുത്തിലെ കറുപ്പ് നിറം അകറ്റാൻ ഇതാ ചില നുറുങ്ങുവിദ്യകൾ.
- ബോഡി മാസ് ഇൻഡക്സ് 24ൽ താഴെ നിലനിർത്തുക.
- കഴുത്ത് വൃത്തിയായി സൂക്ഷിക്കുക.
- ലാക്റ്റിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ക്രീമുകൾ അല്ലെങ്കിൽ ലോഷനുകൾ ഉപയോഗിക്കുക.
- ചർമ്മത്തിൽ സുഗന്ധദ്രവ്യങ്ങൾ, പെർഫ്യൂം എന്നിവ തളിക്കുന്നത് ഒഴിവാക്കുക.
- മുഖത്ത് ഉപയോഗിക്കുന്ന പാക്കുകൾ കഴുത്തിലേയ്ക്കും പുരട്ടുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഹൈപ്പോതൈറോയിഡിസം; ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.