Sections

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ നിലവാരവും വിശ്വസ്തതയും എങ്ങനെ ഉയർത്താം

Monday, Aug 12, 2024
Reported By Soumya S
How to Raise the Quality and Loyalty of Real Estate Brokers

റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഒരു മികച്ച പ്രൊഫഷനാണ്. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ നിലവാരവും വിശ്വസ്തതയും എങ്ങനെ ഉയർത്താം എന്നതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് പൊതുവേ നാട്ടിൽ വലിയ ഒരു വിലയില്ല. പക്ഷേ വിദേശരാജ്യങ്ങളിൽ വളരെ നിലവാരമുള്ള ഒരു ജോലിയാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറയുന്നത്. പ്രത്യേകിച്ചും കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് വിലയില്ലാതെ ആയതിന്റെ കാരണം ഇത് ചെയ്യുന്ന ആളുകളുടെ നിലവാരമില്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കേണ്ടി വരും. എന്നാൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ മികച്ച ഒരു പ്രൊഫഷനാണ് റിയൽ എസ്റ്റേറ്റ് എന്ന് മനസ്സിലാക്കാം. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ നിലവാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. പെട്ടെന്ന് ആളുകളെ പറ്റിച്ച് പണം സമ്പാദിക്കാം എന്ന് കരുതിയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വരുന്നതെങ്കിൽ മികച്ച ഒരു രീതിയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കണം. നിങ്ങൾ വാങ്ങുന്ന വസ്തുവിന്റെ മൂല്യം, അവിടെ എന്തെങ്കിലും മികച്ച ഒരു പ്രോജക്ട് വരുവാൻ സാധ്യതയുണ്ടോ, ആ വസ്തുവിന്റെ സ്വഭാവം, തരം എന്നിവയൊക്കെ വ്യക്തമായി അറിഞ്ഞ് കാര്യങ്ങൾ കസ്റ്റമറിനോട് പറയുവാനുള്ള സന്നദ്ധത കാണിക്കണം. എങ്ങനെയെങ്കിലും കച്ചവടം കള്ളത്തരങ്ങൾ പറഞ്ഞ് നടക്കുകയാണെങ്കിൽ അത് ഒരു പൂ കൃഷിയായി മാറും. മിക്ക റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കച്ചവടം നടത്തുകയുള്ളൂ അതിനുള്ള പ്രധാനപ്പെട്ട കാരണം അറിവില്ലായ്മയാണ്.
  • അനാവശ്യ വാഗ്ദാനങ്ങൾ പറയാതിരിക്കുക. അനാവശ്യ വാഗ്ദാനങ്ങൾ പറഞ്ഞ് ഒരു കസ്റ്റമറിനെ വഞ്ചിക്കാതിരിക്കുക. അത് നിങ്ങൾക്ക് നാളെ വിപരീതഫലം ഉണ്ടാക്കുക തന്നെ ചെയ്യും. അതിന് പകരം കറക്റ്റായ കാര്യങ്ങളെക്കുറിച്ച് മാത്രം പറഞ്ഞു മനസ്സിലാക്കുക.
  • വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പ്രതിബദ്ധതയോടു കൂടിയ മനോഭാവം ഉണ്ടാക്കുക. വിൽക്കുന്ന ആളിന്റെയും വാങ്ങുന്ന ആളിനോടും പ്രതിബദ്ധതയുള്ള ഒരു മനോഭാവം നിങ്ങൾക്ക് ഉണ്ടാക്കണം. എപ്പോഴും ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാകണം. വാങ്ങുന്ന ആളിനും വിൽക്കുന്ന ആളിനും വിജയമുണ്ടാകണം. ഇങ്ങനെ ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കുന്നതിന് വേണ്ടി നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ആരെയും പറ്റിച്ച് കൊണ്ട് റിയൽ എസ്റ്റേറ്റ് ചെയ്യാതിരിക്കുക.
  • നല്ല സർവീസുകൾ നടത്തുക. പലരും കസ്റ്റമറിനോട് നല്ല സർവീസുകൾ നടത്താൻ വേണ്ടി തയ്യാറാകില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല തെറ്റായ വിവരങ്ങൾ നൽകുക പറഞ്ഞതിന് വിരുദ്ധമായി കാര്യങ്ങൾ ചെയ്യുക,വാങ്ങുന്നആളിനോട് ഒന്ന് പറയുക വിൽക്കുന്ന ആളിനോട് മറ്റൊന്ന് പറയുക ഇങ്ങനെയൊക്കെ. ഇത്തരത്തിൽ സേവനമനോഭാവം ഇല്ലാതെ പ്രവർത്തിക്കുന്നവർക്ക് ഒരിക്കലും ചേർന്ന ഒരു മേഖല അല്ല ഇത്. നിങ്ങൾ കസ്റ്റമറുമായി ഫോണിൽ ബന്ധപ്പെടുക, അവർ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുകയും, ശരിയായ കാര്യങ്ങൾ പറയുകയും, മാന്യമായ തരത്തിൽ സംസാരിക്കുകയും, ബാർഗയിൻ ചെയ്യാതെ നെഗോസിയേഷൻ വഴി മാത്രം സ്ഥലം കച്ചവടം നടത്താൻ ശ്രമിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. അങ്ങനെ ഒരു മികച്ച റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആകാൻ നിങ്ങൾക്ക് കഴിയണം.
  • അതുപോലെ തന്നെ ഉപഭോക്താവിനോട് ഒരു തണുത്ത മനോഭാവം ഒരിക്കലും ഉണ്ടാകരുത്. വളരെ മാന്യമായി സംസാരിക്കുന്ന ഒരാളായിരിക്കണം. ചിലർ ഒന്നും സംസാരിക്കാത്തവർ ആയിരിക്കാം ചിലർ വാതോരാതെ സംസാരിക്കുന്നവരുമായിരിക്കും ഇത് രണ്ടും ശരിയല്ല. അവരെന്തെങ്കിലും പരാതി പറയുകയാണെങ്കിൽ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തണം.
  • മാന്യമായ പെരുമാറ്റം, മാന്യമായ വസ്ത്രധാരണം ഇവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.മുറിബീഡി വലിച്ചുകൊണ്ട്, മുണ്ടു മടക്കികുത്തി നടക്കുന്ന ഒരാൾ ആകരുത്. മാന്യമായ പെരുമാറ്റവും മാന്യമായി ഇടപെടലുകളും നടത്തുന്ന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആകണമെന്ന് സാരം.
  • ഉപഭോക്താക്കൾക്ക് നല്ല സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബാധ്യസ്ഥർ ആയിട്ടുള്ളവരാണ് നിങ്ങൾ. ആദ്യം തന്നെ നിങ്ങളുടെ ഫീസ് എത്രയാണ് എന്നുള്ള കാര്യം വ്യക്തമായി പറയുക. മിക്ക ബ്രോക്കർമാരും ആദ്യം ഫീസിനെ കുറിച്ച് ഒന്നും പറയില്ല വസ്തു കച്ചവടം നടന്നതിനുശേഷം എനിക്ക് നാല് ശതമാനം അല്ലെങ്കിൽ 5% വേണമെന്ന് പറയുന്ന രീതി. നിലവിലെ ബ്രോക്കർ ഫീസ് എന്ന് പറയുന്നത് 3% ആണ്. വിൽക്കുന്ന ആൾ രണ്ട് ശതമാനവും വാങ്ങുന്നയാൾ ഒരു ശതമാനവും ആണ് നൽകേണ്ടത്. ഇത് മാന്യമായ ഒരു ഫീസ് ആണ്. ഇതിൽ കൂടുതൽ വാങ്ങുക എന്ന് പറയുന്നത് തെറ്റായ ഒരു രീതിയാണ്. ഇങ്ങനെ പരസ്പരം വിജയിക്കുന്ന ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കുവാൻ വേണ്ടി ശ്രമിക്കുക.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.