ആൾക്കൂട്ടങ്ങളുടെ പ്രതിബിംബനം. ഒരു കൂട്ടം ആളുകൾ ഒരുമിച്ച് ഒരു കാര്യം ചെയ്യുന്നതിനെയാണ് ആൾക്കൂട്ടങ്ങളുടെ പ്രതിബിംബനം എന്ന് പറയുന്നത്. ഉദാഹരണമായി ഒരു പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന ആൾക്കൂട്ടങ്ങളിൽ ഒരാൾ കോട്ടുവാ ഇട്ടു കഴിഞ്ഞാൽ എല്ലാവരും കോട്ടുവാ ഇടാൻ തുടങ്ങും. ഇത് സാമൂഹ്യപരമായി ഉള്ള ഒരു കാര്യമാണ്. നല്ലതും മോശവും ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കാൻ ഇടയുള്ള മേഖലയാണ് ഇത്. നമ്മുടെ ഒപ്പം നിൽക്കുന്ന ആളുകൾ നല്ലതാണെങ്കിൽ ആ പ്രതിബിംബനം കൊണ്ട് നിങ്ങളും നല്ല ആളുകളായി മാറും. മോശം ആളുകളാണ് നിങ്ങൾക്ക് ചുറ്റും നിൽക്കുന്നതെങ്കിൽ നിങ്ങളും മോശമാക്കാരായി മാറുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രതിബിംബനം നിങ്ങളെ ഏതൊക്കെ മേഖലയിൽ ബാധിക്കും എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- സ്കൂളിൽ കുട്ടികളെ വിടുന്ന സമയത്ത് സ്കൂളിന്റെ നിലവാരത്തെക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് അവിടത്തെ കുട്ടികളെ കുറിച്ചാണ്. നല്ല നിലവാരമുള്ള കുട്ടികളുടെ ഒപ്പമാണ് നിങ്ങളുടെ കുട്ടി പഠിക്കുന്നതെങ്കിൽ നിങ്ങളുടെ മക്കളെ നിലവാരമുള്ള രീതിയിലേക്ക് മാറും. മോശം കുട്ടികളുടെ കൂടെയാണ് നിങ്ങളുടെ കുട്ടി പഠിക്കുന്നത് എങ്കിൽ മോശപ്പെട് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. മെച്ചപ്പെട്ട സ്കൂളിൽ വിടുന്നത് കൊണ്ട് കാര്യമില്ല സഹവർത്തിത്വം ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
- രണ്ടാമതായി നിങ്ങൾ ശ്രദ്ധിക്കേണ്ടത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴാണ്. സുഹൃത്തുക്കൾ നല്ലതാണെങ്കിൽ അതോടൊപ്പം തന്നെ നിങ്ങളും നല്ല രീതിയിലേക്ക് പോകും. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറയാറുണ്ടല്ലോ. നല്ല സുഹൃത്തുക്കളാണ് നിങ്ങൾക്ക് ചുറ്റുമുള്ളതെങ്കിൽ ആ പ്രതിബിംബനം കൊണ്ട് നിങ്ങളുടെ ജീവിതത്തിലും വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകും.
- കൂട്ടുകാരെ മാത്രമല്ല നിങ്ങളുടെ ചുറ്റുപാടും നിങ്ങൾ വായിക്കുന്ന പുസ്തകങ്ങളും കാണുന്ന കാഴ്ചകൾക്കും പ്രതിബിംബനം തീർച്ചയായും ഉണ്ട്. ഉദാഹരണമായി നല്ല പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച് അയാൾക്ക് നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. മോശമായ കാര്യങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് മോശപ്പെട്ട സ്വഭാവങ്ങളിലേക്ക് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉദാഹരണമായി ദിവസവും ഗെയിം കണ്ടു കൊണ്ടിരിക്കുന്ന കുട്ടിക്ക് തീർച്ചയായും മോശമായ ഗെയിം ആണെങ്കിൽ ആ കുട്ടിക്ക് മോശമായ സ്വഭാവമുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. കാഴ്ച കേൾവി ഇവയൊക്കെ പ്രതിബിംബനം ബാധിക്കുന്ന കാര്യങ്ങളാണ്.
- എന്നും രാഷ്ട്രീയ വാർത്തകൾ അല്ലെങ്കിൽ അതിനെക്കുറിച്ച് വായിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് അവർ വിശ്വസിക്കുന്ന പാർട്ടിയെ കുറച്ചു മാത്രമായിരിക്കും വാർത്തകൾ വായിക്കുക. അത്തരക്കാർക്ക് മറ്റൊരു പാർട്ടിക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കാതിരിക്കുവാനുള്ള മനസ്സ് അറിയാതെ തന്നെ ഉണ്ടാകും. ഇത് പ്രതിബിംബനത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. കൂടുതൽ അടുത്ത് നിൽക്കുന്നതും,ദിവസവും കാണുന്ന കാഴ്ചകൾ അല്ലെങ്കിൽ വാർത്തകൾ ഇവയ്ക്ക് പ്രതിബിംബനത്തിന്റെ ഫലമായാണ് അവരെ സ്വാധീനിക്കുക. അതാണ് ചില അനുയായികൾ നേതാവ് തെറ്റ് ചെയ്താലും അയാളെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം പ്രതിബിംബനത്തിന്റെ ഫലമായിട്ടാണ്.
- പ്രതിബിംബനം ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് പരസ്യങ്ങൾ. നിരന്തരം ഒരെ പരസ്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് എങ്കിൽ ആ പരസ്യത്തിന്റെ അടിമയാകാൻ വലിയ കാലതാമസം ഇല്ല. ആ പരസ്യത്തിന് അനുസരിച്ചുള്ള പ്രോഡക്ടുകളാണ് നിങ്ങൾ മാർക്കറ്റിൽ പോകുമ്പോൾ കാണുന്നതെങ്കിൽ അറിയാതെ തന്നെയാ പ്രോഡക്ടുകൾ എടുക്കുകയും നിങ്ങൾ അറിയാതെ തന്നെ അവരുടെ തുടർച്ചയായിട്ടുള്ള ഉപഭോക്താക്കളായി മാറുകയും ചെയ്യും. ഈ തന്ത്രമാണ് പരസ്യം ചെയ്യുന്ന ആളുകൾ ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ ചതിക്കുഴിയിൽ വീഴാതിരിക്കാൻ വേണ്ടി നിങ്ങൾക്ക് അപാരമായ ശ്രദ്ധാലുക്കളാവുക എന്നതാണ് പ്രതിബിംബനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഇതിന് നെഗറ്റീവ് വശങ്ങൾ ഉള്ളതുപോലെ തന്നെ പോസിറ്റീവ് വശങ്ങളും ഉണ്ട്. എന്താണ് നിങ്ങൾക്ക് മോശമായ കാര്യങ്ങൾ അതിൽ വിഴാതിരിക്കാൻ വേണ്ടി ശ്രമിക്കുക അതിന് പകരം നല്ല കാര്യങ്ങളുടെ കൂട്ടുകാരായി മാറുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുക. അങ്ങനെയുള്ള ഒരാൾക്ക് പ്രതിബിംബനം വളരെ ഗുണകരമായി ജീവിതത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
മൊബൈൽ ഫോൺ ഉപയോഗത്തിലെ ഔചിത്യബോധമില്ലായ്മ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.