കസ്റ്റമർ സർവീസിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. കസ്റ്റമറാണ് ബിസ്സിനസ്സിന്റെ ആണിക്കല്ല് എന്ന് വേണമെങ്കിൽ പറയാം. കസ്റ്റമർ ഇല്ലാതെ ബിസിനസ് ഒരിക്കലും സാധ്യമല്ല എന്ന് പറയുന്നത് പോലെ കസ്റ്റമർ സർവീസിനും വളരെ പ്രാധാന്യം ഉണ്ട്. നല്ല സർവീസ് കൊടുക്കുന്ന ഉത്പന്നങ്ങൾ വാങ്ങാനാണ് കസ്റ്റമർ എപ്പോഴും ഇഷ്ടപ്പെടുക. അതിനു വേണ്ട ക്രമീകരണം എപ്പോഴും ഒരു ബിസിനസ് സ്ഥാപനത്തിൽ ഉണ്ടാകണം. ചിലർ കസ്റ്റമേഴ്സിനെ മൂന്നാംകിട ആളുകളായിട്ടാണ് കാണുന്നത് എപ്പോഴും കസ്റ്റ്മറിൽ നിന്ന് കിട്ടുന്ന ലാഭത്തെക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക. കസ്റ്റമർക് ലാഭം കൊടുക്കുന്ന പ്രക്രിയ ഏറ്റവും പ്രധാനപ്പെട്ട സവിശേഷകരമായ ഒന്നാണ്. അതുപോലെ കസ്റ്റമർ സർവ്വീസ് കുടി ലഭിക്കുന്നത്. കസ്റ്റമർ സർവിസിൽകൂടി വിജയിച്ച പല കമ്പനികളുണ്ട്. ഉപഭോക്താക്കൾ ഒരു കമ്പനി നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് സഹായിക്കാനുള്ള ഒരു വേദിയാണ് കസ്റ്റമർ സർവീസ് എന്ന് പറയുന്നത്. പ്രോഡക്റ്റ് വാങ്ങുമ്പോൾ അതിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതെങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നും, കസ്റ്റമറുടെ സംതൃപ്തി മനസ്സിലാക്കുന്നതും എല്ലാം കസ്റ്റമർ സർവീസ് വഴിയാണ്. ശരിക്കും കസ്റ്റമർ സർവീസാണ് ഒരു കമ്പനിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എങ്ങനെ മികച്ച രീതിയിൽ കസ്റ്റമർ സർവീസ് ചെയ്യാൻ എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത് .
- കസ്റ്റമർ സർവീസിന് വേണ്ടി പ്രത്യേക ഒരു രീതി നിങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടാകണം. ഇതിനുവേണ്ടി പ്രത്യേകം സ്റ്റാഫുകളെ വയ്ക്കുകയോ അതിനെ പ്രത്യേകം സമയം കൊടുക്കുകയോ വേണം.
- കസ്റ്റമർ കെയറിൽ പ്രോഡക്റ്റിന് കൊടുക്കുന്ന വാറണ്ടിയും ഗ്യാരണ്ടിയും ഒക്കെ പാലിക്കാൻ നിങ്ങൾക്ക് കഴിയണം. അതിന് ഒഴിവു കഴിവുകൾ പറഞ്ഞു കസ്റ്റമറെ നിരുത്സാഹപ്പെടുത്തരുത് .എന്നാൽ കൊടുക്കുന്ന ഗ്യാരണ്ടി ക്കും വാറണ്ടിക്കും വിരുദ്ധമായി പ്രവർത്തിക്കില്ല എന്ന് നിങ്ങൾ പ്രതിജ്ഞ എടുക്കേണ്ടതാണ്.
- കസ്റ്റമർ സർവീസിന്റെ ഭാഗമായി ഫോൺ നമ്പർ, മെയിൽ ഐഡി, അഡ്രസ്സ് തുടങ്ങിയവയൊക്കെ വ്യക്തമായി അപ്ഡേറ്റ് ചെയ്യണം .അതുപോലെ നിങ്ങൾ കസ്റ്റമറിന് കൊടുത്തിട്ടുള്ള നമ്പർ പ്രവർത്തിക്കുന്നതാണ് എന്നും മെയിൽ ഐഡി ആണ് കൊടുത്തിട്ടുള്ളത് എങ്കിൽ ദിവസവും വരുന്ന മെയിലുകൾ ചെക്ക് ചെയ്യുകയും വേണം.
- ഫോൺ വഴിയാണ് കസ്റ്റമർ അവരുടെ പ്രശ്നങ്ങൾ പറയുന്നതെങ്കിൽ ഫോൺ അറ്റൻഡ് ചെയ്യുവാനും അതിന് വ്യക്തമായി മറുപടി കൊടുക്കുവാനും, സർവീസിന് വേണ്ടി വീട്ടിലേക്ക് വരുന്നു ഇല്ലെങ്കിൽ നിങ്ങളുടെ ഓഫീസിൽ കൊണ്ടുവരൂ എന്ന കാര്യങ്ങൾ പറയാൻ സൗമ്യമായി തയ്യാറെടുക്കുക. കസ്റ്റമർ സർവീസ് വിളിക്കുമ്പോൾ നിങ്ങളുടെ ഭാഗത്തുനിന്നും മോശമായ മറുപടികൾ ഒരിക്കലും പാടില്ല. മെയിൽ വഴിയാണ് നിങ്ങൾക്ക് ഒരു പരാതി ലഭിക്കുന്നതെങ്കിൽ അതിന് മറുപടി അയക്കുവാനും തിരിച്ച് കസ്റ്റമർ കോൺടാക്ട് ചെയ്യുവാനും ശ്രമിക്കണം.
- കസ്റ്റമർ പ്രോഡക്റ്റ് വാങ്ങിയതിനു ശേഷം അതിന്റെ റാങ്കിംഗിനെക്കുറിച്ച് ചോദിക്കുന്നതിനു വേണ്ടി കസ്റ്റമർ അങ്ങോട്ടു വിളിക്കുന്നത് നല്ലതാണ് .ഉദാഹരണമായി ഒരു ഇലക്ട്രിക് സാധനമാണ് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയതെങ്കിൽ ഒരാഴ്ച കഴിഞ്ഞ് കസ്റ്റമറിനെ അങ്ങോട്ട് വിളിച്ച് അതിന്റെ പ്രവർത്തനം എങ്ങനെയാണ് അതിൽ നിങ്ങൾ സംതൃപ്തനാണോ, ഡെലിവറിയിൽ നിങ്ങൾ സംതൃപ്തനാണോ എന്നുള്ള കാര്യങ്ങൾ കസ്റ്റമറിനെ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ചോദിച്ച് അതിന്റെ റേറ്റിംഗ് എടുക്കുന്നത് നിങ്ങളുടെ സ്ഥാപനത്തിന് തെറ്റു കുറ്റങ്ങളിൽ നിന്ന് മനസ്സിലാക്കുന്നതിനും അത് ക്ലിയർ ചെയ്ത് മുന്നോട്ട് പോകുന്നതിനും നിങ്ങളുടെ സർവീസ് മികച്ചത് ആണോ എന്ന് നിങ്ങളുടെ പ്രോഡക്ടുകൾ നല്ലതാണോ എന്ന് മനസ്സിലാക്കുന്നതിനും അത് ഉപകരിക്കും. അതുകൊണ്ട് തന്നെ അങ്ങോട്ട് കസ്റ്റമറെ വിളിച്ച് പ്രോഡക്റ്റ് റിവ്യൂ ചോദിക്കുന്നത് നല്ല ഒരു രീതി തന്നെയാണ്.
- ഫോൺ വിളിക്കുന്ന സമയത്ത് അവരുടെ ഉത്കണ്ഠകൾ കേൾക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവരോട് സഹാനുഭൂതിയിൽ സംസാരിക്കുവാനും ശ്രമിക്കണം. ദേഷ്യപ്പെട്ടു വളരെ പാനിക്കായിട്ടോ കസ്റ്റമറിനോട് സംസാരിക്കാൻ പാടില്ല.
- കസ്റ്റമർ സർവീസ് ചെയ്യുന്ന സമയത്ത് ഒരു ഇഷ്യൂവിലോട്ട് ഒരിക്കലും പോകാതിരിക്കുക. കസ്റ്റമർ സർവീസിലൂടെ 100% പരിഹാരം കണ്ടെത്താൻ വേണ്ടി ശ്രമിക്കുക. ഇങ്ങനെ കസ്റ്റമർ സർവീസിൽ കൂടി പരിഹാരം കണ്ടെത്തുമ്പോൾ നിങ്ങളുടെ കസ്റ്റമർ വളരെ സംതൃപ്തർ ആവുകയും നിങ്ങൾക്ക് വീണ്ടും എൻക്യുരികൾ തരാൻ തയ്യാറാവുകയും ചെയ്യും. കസ്റ്റമർ ആയിട്ടുള്ള ബന്ധം ദൃഢമാക്കുന്നതിന് കസ്റ്റമർ സർവീസ് വളരെയധികം ഉപകരിക്കുന്ന ഒന്നാണ്. ശരിക്കും നിങ്ങളുടെ പ്രോഡക്ടുകൾ കസ്റ്റമർ ഇഷ്ടപ്പെടുന്നത് കസ്റ്റമർ സർവീസ് കൊണ്ടാണ്. കസ്റ്റമർ സർവീസ് ചെയ്യുന്ന സമയത്ത് കസ്റ്റമർ സമ്പൂർണ്ണ സംതൃപ്തി ഉണ്ടായാൽ നിങ്ങളുടെ ബിസിനസിൽ പത്തു ശതമാനം വർദ്ധനവ് തീർച്ചയായും ഉണ്ടാകും. ഈ പറയുന്ന കസ്റ്റമർ നിങ്ങൾക്ക് ധാരാളം എൻക്വയറികൾ ലഭിക്കുകയും നിങ്ങൾക്ക് ഓർഡറുകൾ ക്ലോസ് ചെയ്യാനും സാധിക്കും അതുപോലെ കസ്റ്റമർ സർവീസിന് പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് അതിനെ പ്രത്യേകമായി പ്രാധാന്യം കൊടുത്തുകൊണ്ട് നിങ്ങളുടെ ബിസിനസ് സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
നിങ്ങളുടെ സ്ഥാപനത്തിൽ റിയൽ അക്കൗണ്ടിംഗ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.