Sections

കിഡ്‌നി സ്‌റ്റോൺ എങ്ങനെ തടയാം

Tuesday, Aug 01, 2023
Reported By Soumya
Kidney Stone

ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് കിഡ്നി സ്റ്റോൺ. 30 വയസ്സിന് മുകളിലുള്ളവർക്കാണ് കൂടുതലുമായി ഈ രോഗം കണ്ടുവരുന്നത്. വേനൽക്കാലത്താണ് പലപ്പോഴും കിഡ്നി സ്റ്റോൺ ശക്തി പ്രാപിക്കുന്നത്. എന്നാൽ വേനൽക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്നി സ്റ്റോൺ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

വൃക്കയിൽ രക്തം ശുദ്ധീകരിക്കുന്ന അറയിൽ ഇവയിൽ ചില കണികകൾ തങ്ങിനിൽക്കും. ഈ കണികകൾക്ക് മുകളിൽ വീണ്ടും ധാതുക്കൾ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിൻറെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കാത്സ്യം ഓക്സലേറ്റ് കിഡ്നി സ്റ്റോണാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.

എന്തൊക്കെയാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്?

  • ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
  • വൃക്കയിൽ അലിഞ്ഞുചേർന്ന ധാതുക്കളുടെ ശേഖരണം
  • വൃക്കയിലോ മൂത്രനാളത്തിലോ കാൽസിഫിക്കേഷൻ
  • മൂത്രത്തിന്റെ അളവ് കുറയുന്നു
  • ഭക്ഷണക്രമവും പാരമ്പര്യ ഘടകങ്ങളും
  • മരുന്ന് അല്ലെങ്കിൽ സപ്ലിമെന്റുകൾ
  • അമിതവണ്ണം

വൃക്കയിലെ കല്ലുകളുടെ ലക്ഷണങ്ങൾ

  • ഞരമ്പിലോ തുടയുടെ മുകളിൽ വശത്തോ അസഹനീയമായ വേദന
  • മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അടയാളങ്ങൾ
  • ഛർദ്ദിയും ഓക്കാനം
  • മൂത്രമൊഴിക്കുമ്പോൾ പഴുപ്പ്
  • മൂത്രത്തിന്റെ അളവ് കുറയുന്നു
  • മൂത്രമൊഴിക്കുമ്പോൾ വേദന
  • മൂത്രമൊഴിക്കാനുള്ള നിരന്തരമായ പ്രേരണ
  • പനി
  • തണുപ്പ്
  • അണുബാധ

എങ്ങനെ കണ്ടെത്താം?

  • ആദ്യം നടത്തേണ്ടത് യൂറിൻ റൂട്ടിൻ ടെസ്റ്റ് ആണ്
  • കല്ലിന്റെ സ്ഥാനം നിർണയിക്കാൻ അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിയുന്നു. എന്നാൽ തീരെ ചെറിയ കല്ലുകൾ കണ്ടെത്താൻ അൾട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നുവരില്ല. സി.ടി സ്കാൻ, എം. ആർ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്തമായ വിവരം ലഭ്യമാകും.
  • എങ്ങനെ തടയാം
  • ധാരാളം വെള്ളം കുടികുക
  • സിട്രസ് പഴങ്ങളും അവയുടെ ജ്യൂസും കല്ലുകളുടെ രൂപീകരണം കുറയ്ക്കാനോ തടയാനോ സഹായിക്കും.
  • നിങ്ങളുടെ പ്രായത്തിന് അനുയോജ്യമായ അളവിൽ കാൽസ്യം കഴിക്കുക. നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവനുസരിച്ച് ഓക്സലേറ്റിന്റെ അളവ് ഉയരും.
  • ഉപ്പ് പരിമിതപ്പെടുത്തുക. ശരീരത്തിലെ ഉയർന്ന സോഡിയത്തിന്റെ അളവ് മൂത്രത്തിൽ കാൽസ്യം വർദ്ധിക്കുന്നത് ഇടയാകും.
  • ചുവന്ന മാംസം, പന്നിയിറച്ചി, ചിക്കൻ, കോഴി, മത്സ്യം, മുട്ട എന്നിവ പോലുള്ള ഒഴിവാക്കുക.
  • കൃത്രിമ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
  • ഫോസ്ഫേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക ഉദാഹരണമായി കോള പോലുള്ള പാനീയങ്ങൾ.
  • ഓക്സിലേറ്റുകൾ കൂടുതലായുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉദാഹരണമായി ചോക്ലേറ്റ്, പരിപ്പ്, ചായ, ചീര, മധുര കിഴങ്ങ്, ബദാം, കശുവണ്ടി എന്നിവ ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവയാണ്.


ഹെൽത്ത് ടിപ്‌സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.