ഓഫീസ് ബിസിനസിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. നിങ്ങളുടെ സ്ഥാപനം ആകർഷകമായി വയ്ക്കുന്നത് ബിസിനസ്സിന് വളരെയധികം ഗുണം ചെയ്യും.
ഓഫീസ് വളരെ വൃത്തിയുള്ളതും, കഴിയുന്നത്ര സാങ്കേതികവിദ്യകളോട് ചേർന്ന് നിൽക്കുന്നതും, നിങ്ങളുടെ ബിസിനസുമായി യോജിച്ച രീതിയിലുള്ളതുമായിരിക്കണം. കസ്റ്റമർ വൃത്തിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്.
ഓഫീസ് ആകർഷണമാക്കാൻ എന്തൊക്കെ ചെയ്യാം
- സ്ഥാപനത്തിന്റെ നെയിം ബോർഡ് ഇൻഫോർമേറ്റീവ് ആയിരിക്കണം. ജനങ്ങൾക്ക് ഇത് ഏതുതരം സ്ഥാപനമാണെന് മനസ്സിലാകണം. അതിനാൽ ഓഫീസിൽ ബോർഡ് വയ്ക്കുന്ന സമയത്ത് റോഡിൽ നിന്നും വ്യക്തമായി കാണുന്ന രീതിയിൽ ആകണം. ബോഡിയിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ പേര്, ജിഎസ്ടി നമ്പർ, അഡ്രസ്സ്, നിങ്ങളുടെ ലോഗോ, പ്രോഡക്ട് എന്നിവ വ്യക്തമായി കാണിച്ചിരിക്കണം. ബോർഡ് വളരെ കളർഫുൾ ആകുന്നതിനു പകരം ആൾക്കാർക്ക് കണ്ണിന് ആകർഷിക്കുകയും ഇന്ന സ്ഥാപനമാണെന്ന് ഉറപ്പുവരുത്തുന്ന രീതിയിലും ആയിരിക്കണം. ബോർഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും വരുന്നത് നല്ലതാണ്.
- നിങ്ങളുടെ സ്ഥാപനത്തിന്റെ മുൻവശം വളരെ ആകർഷണമായിരിക്കണം. എപ്പോഴും മുൻവശം നല്ല രീതിയിൽ പെയിന്റ് ചെയ്തു ആകർഷകമാക്കാം. ഓഫീസാണെന്ന് തോന്നുന്ന രീതിയിൽ ആയിരിക്കണം സ്ട്രക്ചർ. ബിൽഡിങ് പുതിയതോ പഴയതോ എന്നതിലുപരി ആളുകളെ ആകർഷിക്കുന്നതായിരിക്കണം. മൾട്ടി കളറിന് പകരം സിംഗിൾ കളർ പെയിന്റ് ആയിരിക്കും നല്ലത്. 'ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ' എന്നാണല്ലോ ആദ്യ കാഴ്ചയിൽ തന്നെ നിങ്ങളുടെ ഓഫീസ് നല്ല ഇംപ്രഷൻ ഉണ്ടാക്കണം.
- ഓഫീസിനകത്ത് കസ്റ്റമറിന് ഇരിക്കാനുള്ള സൗകര്യമുണ്ടാകണം. കസ്റ്റമർക്ക് ഓഫീസിനത്ത് നിൽക്കേണ്ട സാഹചര്യം ഉണ്ടാവരുത്. കസേരകൾ വളരെ പഴക്കമുള്ളത് ആവരുത്, നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കണം.
- റിസപ്ഷൻ ഏരിയയുള്ള ഓഫീസാണെങ്കിൽ പല കളർ പെയിന്റ് ചെയ്യാതെ സിംഗിൾ കളർ പെയിന്റിങ് ആയിരിക്കും നല്ലത്. ഓഫീസിൽ മണി പ്ലാന്റ് പോലെ ആകർഷണമായ ചെടികൾ വയ്ക്കാം.
- ഓഫീസിൽ നമ്മുടെ ബിസിനസ്സിന്റെ ലോഗോ, വിഷൻ ബോർഡ്, നിങ്ങൾക്ക് കിട്ടിയുള്ള അംഗീകാരങ്ങളും അവാർഡുകളും വച്ച് നല്ല രീതിയിൽ അലങ്കരിക്കാം.
- ചെറിയ ശബ്ദത്തിൽ പാട്ടുകളോ, സ്മാർട്ട് ടീവിയിൽ നിങ്ങളുടെ കമ്പിനിയുടെ പരസ്യങ്ങളോ, ചെറിയ ചെറിയ വിവരങ്ങൾ വരുന്ന സ്ലൈടുകൾ റിസപ്ഷനിൽ വയ്ക്കാം.
- ഓഫീസിനുള്ളിൽ നല്ല സൗരഭ്യവും ഉണ്ടായിരിക്കണം. അവിടെ ജോലി ചെയ്യുന്നവർക്കും, വരുന്ന കസ്റ്റമാർക്ക് പോസിറ്റീവ് എനർജി ഉണ്ടാക്കുന്ന രീതിയിലാണ് ഓഫീസ് സെറ്റ് ചെയേണ്ടത്.
- ഓഫീസ് എപ്പോഴും പ്രകാശമുള്ളത് ആയിരിക്കണം. എസി ഉള്ളതോ അല്ലെങ്കിൽ പ്രകൃതിദത്തമായി കാറ്റുകൾ കയറത്തക്ക രീതിയിലോ ആയിരിക്കണം.
- നിശബ്ദമായ ഓഫീസ് അന്തരീക്ഷം ഒരുക്കണം. ഇത് ജോലി ചെയ്യുന്ന ആൾക്കാരുടെ ഉത്പാദനക്ഷമത കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
- സ്റ്റാഫുകൾക്ക് ഫുഡ് കഴിക്കുന്നതിന് റെസ്റ്റ് എടുക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കണം. ജീവനകാർക്ക് വളരെയേറെ കരുതൽ കൊടുക്കുന്ന ഒരു സ്ഥാപനമാണെന്ന് അവർക്ക് തോന്നൽ ഉണ്ടാകണം.
ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒരു ഓഫീസ് ഉണ്ടാകാൻ ശ്രമിക്കണം. നിങ്ങളുടെ സാമ്പത്തികം അനുസരിച്ച്, നിങ്ങളുടെ ബിസിനസിന് യോജിച്ച തരത്തിലുള്ള ഓഫീസുകൾ ആയിരിക്കണം ചെയ്യേണ്ടത്.
ബിസിനസിന്റെ വളർച്ചയിൽ ഏതൊക്കെ മേഖലയിൽ നിന്നുമുള്ള വിദഗ്ധരുടെ സേവനം ആവശ്യമുണ്ട്?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.