വീട് വീടാന്തരം സെയിൽസ് നടത്തുന്ന ലക്ഷക്കണക്കിന് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ സെയിൽസ് ചെയ്യുന്ന ആളുകൾക്ക് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകാറുണ്ട്. പരിചയസമ്പന്നനായ ഒരു സെയിൽസ്മാന് പോലും ആരംഭത്തിൽ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. ഏറ്റവും കൂടുതൽ ഒബ്ജക്ഷൻ നേരിടുന്നത് ഇങ്ങനെ വീട് വീടാന്തരംകേറി സെയിൽസ് ചെയ്യുന്നവർക്കാണ്. 100 വീടുകളിൽ കയറുന്നുണ്ടെങ്കിൽ 80 വീടുകളിലും ശക്തമായ എതിർപ്പായിരിക്കും നേരിടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെ സെയിൽസ് ചെയ്യുന്ന ആളുകൾ തുടക്കത്തിൽ വളരെയധികം വിഷമിക്കുന്നു. ഒന്ന് രണ്ട് വീടുകളിൽ കയറുമ്പോൾ തന്നെ ബാക്കി വീടുകളിൽ കയറാനുള്ള ഒരു ബുദ്ധിമുട്ട് സോമേധയ ഉണ്ടാകും. ഇത്തരത്തിലുള്ള സെയിൽസ്മാൻമാർക്ക് വേണ്ടിയുള്ള ചില ടിപ്പുകളാണ് ഇന്ന് പറയുന്നത്.
- ഒരു വീട്ടിൽ ഇങ്ങനെ സെയിൽസിനു വേണ്ടി പോകുമ്പോൾ ആരംഭിക്കുവാനുള്ള ഏകമാർഗ്ഗം തുടങ്ങുക എന്നുള്ളതാണ്. തുടങ്ങുവാനുള്ള ബുദ്ധിമുട്ട് കാരണം വേറെ പലതും ചെയ്യുകയാണ് പതിവ്. പേടിച്ചും, മടിച്ചു നിൽക്കാതെ തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനം.
- മനസ്സിനെ സജ്ജീകരിക്കുക. എതിർപ്പ് സെയിൽസിന്റെ ഒരു ഭാഗമാണ്. ഇതിനെ നേരിടുവാനുള്ള ഒരു കഴിവ് ആദ്യം ഉണ്ടാക്കുക.
- ആൾക്കാരുമായി പുഞ്ചിരിയോടെ സംസാരിക്കുക. പുഞ്ചിരിയോടും ആദരവോടുകൂടിയും ബഹുമാനത്തോടുകൂടിയും ആടുകളോട് സംസാരിക്കുക.
- ആദ്യത്തെ ഒന്ന് രണ്ട് വീടുകളിൽ അവതരണം യാന്ത്രികമായിട്ടായിരിക്കും ചെയ്യാൻ സാധിക്കുക. അതിൽ ബേജാറാകേണ്ട കാര്യമില്ല ബാക്കിയെല്ലാം മറന്നുകൊണ്ട് നിങ്ങളുടെ അവതരണം ചെയ്യുക.
- ഒബ്ജക്ഷനെക്കുറിച്ച് ഒരുപാട് ചിന്തിക്കരുത്. ആദ്യത്തെ അഞ്ച് വീടുകൾ വെറുതെ കയറുകയാണെന്ന് ചിന്തിച്ചു കൊണ്ട് തന്നെ സംസാരിക്കുക. ഒബ്ജക്ഷനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ സംസാരിക്കുക. മൂന്ന് വീടുകൾ കഴിയുമ്പോൾ തന്നെ നിങ്ങളുടെ പ്രസന്റേഷന് കാര്യമായ മാറ്റം ഉണ്ടാകും. പ്രസന്റേഷൻ സ്കിൽ സ്വാഭാവികമായും വർദ്ധിച്ചിട്ടുണ്ടകും.
- ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത് പ്രവർത്തിയിലൂടെയാണ്. പ്രവർത്തിയിലൂടെ മാത്രമേ ഭയത്തെ നശിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ടാർജറ്റിന് വേണ്ടി ധൈര്യമായി പ്രവർത്തിക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ്മാന്റെ അഞ്ച് ഗുണങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.