Sections

ഗ്രാറ്റിറ്റിയൂഡ് എങ്ങനെയാണ് പ്രാക്ടീസ് ചെയ്യേണ്ടത്

Wednesday, Jul 19, 2023
Reported By Admin
Gratitude Journal

ഗ്രാറ്റിറ്റിയൂഡ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടി നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രാറ്റിറ്റിയൂഡ് ജേണൽ

ഗ്രാറ്റിറ്റിയൂഡ് ജേണൽ

നമുക്ക് ദിവസവും നടക്കുന്ന പ്രവർത്തിയിൽ പോസിറ്റീവായ അനുഭവങ്ങളെ കുറിച്ച് ഒരു നോട്ട് ബുക്കിൽ എഴുതാവുന്നതാണ്. ഇങ്ങനെ ദിവസവും എഴുതി സൂക്ഷിക്കുന്നതിനെയാണ് ഗ്രാറ്റിറ്റിയൂഡ് ജേണൽ എന്ന് പറയുന്നത്. എഴുതുന്നതിന് വേണ്ടി ഓരോ വർഷത്തേക്ക് പ്രത്യേകം ഡയറിയോ നോട്ട്ബുക്കോ ഉണ്ടാകണം. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുൻപ് എഴുതുന്നതാണ് ഏറ്റവും ഉചിതമായ രീതി. അതുപോലെ രാവിലെ എണീറ്റ് ഉടനെയും ഇങ്ങനെ എഴുതാവുന്നതാണ്. എഴുതുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതാത് ദിവസം നടക്കുന്ന പ്രവർത്തികൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഫീൽ ചെയ്തു എഴുതണം. ഫീൽ ചെയ്ത് എഴുതുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണമായി നല്ല ആഹാരമാണ് കാഴിച്ചതെങ്കിൽ അത് ഉണ്ടാക്കി തന്ന ആളിനെയും അത് കൃഷി ചെയ്ത കർഷകനെയും ഓർത്ത് നന്ദി പറഞ്ഞ് അത് ഫീൽ ചെയ്തുകൊണ്ട് എഴുതാം. ഫീൽ ചെയ്യുമ്പോൾ അത് പോസിറ്റീവ് ആകാൻ പ്രത്യേകം ശ്രദ്ധിക്കണം. നാളെ നമുക്ക് കിട്ടേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് ആഗ്രഹമുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് അഡ്വാൻസായി നന്ദി പറഞ്ഞുകൊണ്ട് എഴുതാം. ഇത് എഴുതുവാൻ ഒരു നിശ്ചിത സമയം കണ്ടെത്തണം. ദിവസവും ഒരേ സമയത്ത് തന്നെ ചെയ്താൽ അത് നമുക്ക് ശീലമായി മാറും. ഗ്രാറ്റിറ്റിയൂഡ് ജേണൽ എഴുതുമ്പോൾ നിശബ്ദമായി ശാന്തമായ ഒരു സ്ഥലത്തിരുന്ന് വേണം എഴുതാൻ. അപ്പോൾ ടിവി മൊബൈൽ പോലുള്ളവ ഓഫ് ചെയ്യണം.

ഗ്രാറ്റിറ്റിയൂഡ് ജാർ

ഗ്രാറ്റിറ്റിയൂഡ് എഴുതുന്നത് പോലെ തന്നെ മറ്റൊന്നാണ് ഗ്രറ്റിറ്റിയൂഡ് ജാർ. ഒരു മനോഹരമായ ജാറിൽ നമ്മുടെ ഓരോ ദിവസവും നടക്കുന്ന പോസിറ്റീവ് പ്രവർത്തികൾ ഒരു വർണ്ണക്കടലാസിൽ എഴുതി അതിൽ നിക്ഷേപിക്കുക ഇതിനെയാണ് ഗ്രാറ്റിറ്റിയൂഡ് ജാർ എന്ന് പറയുന്നത്. ഓരോ ദിവസവും ഇങ്ങനെ ചെയ്യുമ്പോൾ ഈ ഗ്രാറ്റിറ്റിയൂഡ് ജാർ നിറഞ്ഞു വരും. ഇത് കാണുമ്പോൾ നമുക്ക് മനസ്സിന് സന്തോഷവും ആത്മവിശ്വാസവും ലഭിക്കുന്നതാണ്.

ഗ്രാറ്റിറ്റിയൂഡ് മെഡിറ്റേഷൻ

നമ്മൾ മെഡിറ്റേഷൻ ചെയ്യുന്ന സമയത്ത് ഗ്രാറ്റിറ്റിയൂഡ് മെഡിറ്റേഷൻ ആയി ചെയ്യാൻ കഴിയും. ഗ്രാറ്റിറ്റിയൂട്ട് മെഡിറ്റേഷൻ വീഡിയോകൾ യൂട്യൂബിൽ എല്ലാം ലഭ്യമാണ്. ഇത് കേട്ട് കൊണ്ട് ഗ്രാറ്റിറ്റിയൂഡ് മെഡിറ്റേഷൻ ചെയ്യാം. പക്ഷേ നമുക്ക് സ്വന്തമായി ഒരു ഗ്രാറ്റിറ്റിയൂഡ് മെഡിറ്റേഷൻ ഉണ്ടാകുന്നത് നല്ലതാണ്. നമുക്ക് എല്ലാവർക്കും വ്യത്യസ്തമായ ഫീലിംഗും, ജീവിതമായതുകൊണ്ട് അതിന് അനുയോജ്യമായ ഒരു ഗ്രാറ്റിറ്റിയൂട്ട് മെഡിറ്റേഷൻ തയ്യാറാക്കുന്നത് വളരെ നല്ലതാണ്.

ഉള്ളതിൽ ഒരു പങ്ക് മറ്റുള്ളവർക്ക് നൽകുക

ഉദാഹരണമായി ഒരുപാട് വസ്ത്രങ്ങൾ ഉള്ള ഒരാളാണെങ്കിൽ അതിലെ ചില നല്ല വസ്ത്രങ്ങൾ മറ്റുള്ളവർക്ക് വളരെ നന്ദിയോട് കൂടി നമുക്ക് കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഉണ്ടെങ്കിൽ അത് നന്ദിയോട് കൂടി മറ്റൊരാൾക്ക് നൽകാം, വീട്ടിൽ ധാരാളം പുസ്തകമുണ്ടെങ്കിൽ അത് നന്ദിയോട് കൂടി മറ്റൊരാൾക്ക് കൊടുക്കാം, നമുക്ക് നല്ല അറിവുണ്ട് അത് നന്ദിയോട് കൂടി മറ്റുള്ളവർക്ക് പകർന്നു കൊടുക്കാം. ബൈബിളിൽ പറയുന്നു ഉള്ളവരിൽ കൂടുതൽ കൊടുക്കപ്പെടുകയും ഇല്ലാത്തവരിൽ നിന്ന് ഉള്ളതും എടുക്കപ്പെടും എന്ന്. ഇതിനെക്കുറിച്ച് പ്രശസ്ത എഴുത്തുകാരിയായ Rhonda Byrne പറയുന്നു നന്ദിയുള്ളവനിൽ നിന്ന് കൂടുതൽ കൂടുതൽ കൊടുക്കപ്പെടും എന്നും നന്ദി ഇല്ലാത്തവരിൽ നിന്നും ഉള്ളതും എടുക്കപ്പെടും എന്നാണ് ഈ ബൈബിൾ വാക്യം അർത്ഥമാക്കുന്നത് എന്ന്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.