സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ടാകേണ്ട ഗുണമാണ് സ്ഥിരോത്സാഹം. സ്ഥിരോൽസാഹം ഇല്ലെങ്കിൽ സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. സ്ഥിരമായി കസ്റ്റമറെ കാണുക എന്നത് മടുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. അതുപോലെതന്നെ ടാർജറ്റ്, കമ്പനി പ്രഷർ, ഉയർന്ന ഉദ്യോഗസ്ഥന്മാരിൽ നിന്നുള്ള പ്രഷർ ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ കൊണ്ട് മടുപ്പ് ഉണ്ടാക്കുന്നതാണ് സെയിൽസ് രംഗം. ഇതിനെ പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് സ്ഥിരോൽസാഹം. എപ്പോഴും സ്ഥിരോൽസാഹത്തോടെ എങ്ങനെ ഇരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- സ്ഥിരോൽസാഹം നിലനിൽക്കാൻ വേണ്ടി സെയിൽസ്മാൻമാർക്ക് ലക്ഷ്യബോധം ഉണ്ടായിരിക്കണം. ഉദാഹരണമായി താൻ ലോകത്ത് തന്നെ ഏറ്റവും മികച്ചവനായി മാറുന്നു എന്ന് സി ഇ ഓ പോലുള്ള വലിയ പോസ്റ്റുകളിലേക്ക് എത്തുന്നതായും ഒരു സെയിൽസ്മാന്റെ ഉള്ളിൽ ഉണ്ടാകണം.അങ്ങനെ ആ ലക്ഷ്യത്തിനു വേണ്ടിയിട്ടാകണം പ്രവർത്തിക്കേണ്ടത്, അല്ലാതെ ബോസിനെ കണ്ടോ, സ്ഥാപനത്തിനെ കണ്ടോ,കസ്റ്റമറിനെ കണ്ടോ ആകരുത് നിങ്ങളുടെ പ്രവർത്തനം.
- നിങ്ങൾ സ്വയം പ്രചോദിപ്പിക്കാൻ വേണ്ടി തയ്യാറാവുക. പ്രചോദനം പുറത്തു നിന്നല്ല നിങ്ങളുടെ ഉള്ളിൽ നിന്നാണ് വരേണ്ടത്. നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന പ്രചോദനത്തെ ആർക്കും തന്നെ തടയാൻ സാധിക്കില്ല. അത് നിങ്ങൾക്ക് സഥിരോത്സാഹം തരുന്ന ഒന്നായി മാറും. നിങ്ങളുടെ ഉള്ളിൽ ഒരു ഫയർ ഉണ്ടാവുക എന്ന് പറയുന്നതുപോലെ തന്നെ നിങ്ങൾ സ്വയം നിങ്ങളെ മുന്നോട്ടു നയിക്കുന്ന ഒരു വ്യക്തിയായി മാറണം.
- നിങ്ങൾക്ക് ചുറ്റുമുള്ള സാഹചര്യം നിങ്ങൾക്ക് അനുകൂലമാക്കുന്ന രീതിയിൽ നിങ്ങൾ പ്രവർത്തിക്കണം. ജോലിസ്ഥലം, നിങ്ങളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ ഒക്കെ നിങ്ങളെ പ്രചോദിപ്പിക്കുന്ന നിങ്ങളെ മുന്നോട്ടു നയിക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കാൻ വേണ്ടി ശ്രമിക്കുക. അങ്ങനെ മികച്ച ഒരു സാമൂഹിക ചുറ്റുപാട് നിങ്ങൾക്ക് ചുറ്റും ഉണ്ടാകുമ്പോൾ അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും.
- എന്നും ഒരു വിദ്യാർത്ഥിയായി തുടരുക. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ എന്നും തുടർന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുക. സെയിൽസ് മേഖല എന്നും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കസ്റ്റമേഴ്സിൻറെ ചിന്താഗതിയിൽ മാറ്റം വരുന്നു,സെയിൽസ് രിയൽ മാറ്റം വരുന്നു, അതുകൊണ്ട് തന്നെ എന്നും എപ്പോഴും പടിച്ചുകൊണ്ടിരിക്കേണ്ട മേഖലയാണ് സെയിൽസ്. അതുകൊണ്ട് തന്നെ നിരന്തരം മാറ്റങ്ങൾ വരുത്താൻ വേണ്ടി പഠിച്ചു കൊണ്ടിരിക്കുക.
- കൺഫർട്ടബിൾ സോണിൽ ഇരിക്കാൻ ശ്രമിക്കരുത്. വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടി തയ്യാറാവുക. എപ്പോഴും ഒരേ ലെവലിൽ നിന്ന് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പരിധിക്ക് അപ്പുറം വളരാൻ സാധിക്കില്ല. അതിനേക്കാൾ ഉയരങ്ങളിലേക്ക് പോകണമെങ്കിൽ നിങ്ങൾ റിസ്ക് എടുത്തേ പറ്റൂ. അതുകൊണ്ട് നിങ്ങൾ അതിനു വേണ്ടി തയ്യാറെടുത്തു കൊണ്ട് മുന്നോട്ടുപോകാൻ ശ്രമിച്ചു കൊണ്ടിരിക്കുക.
- നല്ല പുസ്തകങ്ങൾ വായിക്കുക. പുസ്തകങ്ങൾ എന്നും നിങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നതാണ്. സെയിൽസുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുക. വായന നിങ്ങളെ സെയിൽസിൽ വളരെ മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കും.
- ധാർമിക രീതിയിൽ ജീവിക്കുക.അധാർമികമായ ജീവിതമാണ് നിങ്ങളെ മുന്നോട്ടു നയിക്കാത്തത്. അധാർമിക മാർഗ്ഗത്തിലൂടെ പോയാൽ സ്ഥിരോത്സാഹം നശിക്കുന്നത് മനസ്സിലാകും. നിങ്ങൾക്ക് സ്വയം ഒരു കുറ്റവാളിയാണെന്ന് തോന്നൽ ഉണ്ടാക്കും. ഈ തോന്നൽ ഉണ്ടാകുന്നത് അലസത, സംശയം, പരാജയഭീതി, തെറ്റാണ് ഞാൻ ചെയ്യുന്നത് എന്ന തോന്നൽ ഇങ്ങനെ നിരവധി കാരണങ്ങൾ ഉണ്ടാകും. ഇത് നിങ്ങളുടെ സ്ഥിരോത്സാഹം നശിപ്പിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഉത്പന്നങ്ങളുടെ മൂല്യത്തിനേക്കാൾ വില കൂട്ടി വിൽപ്പന നടത്തുന്നത് ശരിയോ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.