Sections

പൊതുവേദികളിൽ സംസാരിക്കാനുള്ള ഭയം എങ്ങനെ ഒഴിവാക്കാം

Monday, Jan 22, 2024
Reported By Soumya S
PUblic Speech

ഒരാൾ ജീവിതത്തിൽ ആർജിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണ് വേദിയിൽ പ്രസംഗിക്കുക എന്നത്. പൊതു വേദികളിൽ സംസാരിക്കുവാനുള്ള പേടികൊണ്ടാണ് പല ഉത്തരവാദിത്തങ്ങളിൽ നിന്നും പലരും പിന്മാറുന്നത്. നാം സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ സംസാരിക്കുവാൻ മടിച്ച് പല കാര്യങ്ങളിൽ നിന്നും പിന്മാറിയവരായിരിക്കും. അസംബ്ലിയിൽ സംസാരിക്കാൻ മടിക്കുക, പൊതുവേദികളിൽ വന്ന് അഭിപ്രായം പറയേണ്ട സന്ദർഭങ്ങളിൽ ഒഴിവ് കഴിവുകൾ പറഞ്ഞുകൊണ്ട് മാറിനിൽക്കുക, ഇതൊക്കെ സ്വാഭാവികമാണ്. ഇങ്ങനെ പൊതു വേദികളിൽ സംസാരിക്കാൻ പേടി ഉള്ളതുകൊണ്ടാണ് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഒന്നും കിട്ടാതെ പോകുന്നത്. ചിലർക്ക് മരണ ഭയത്തെക്കാൾ ഭയമാണ് പൊതുവേദികളിൽ സംസാരിക്കുക എന്നത്. പൊതുവേദികളിൽ സംസാരിക്കുവാനുള്ള ഭയം മാറ്റി വെക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഈ ഭയം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

  • മഹാന്മാരായ പലരും പൊതുവേദിയിൽ സംസാരിക്കുവാൻ ഭയപ്പെട്ടവരാണ്. അവർ ആ ഭയപ്പാടിനെ ധൈര്യപൂർവ്വം മാറ്റിയത് കൊണ്ടാണ് അവർക്ക് ജീവിതത്തിൽ ഉയരങ്ങളിലേക്ക് എത്താൻ കഴിഞ്ഞത്. അതുപോലെ തന്നെ നിങ്ങളും ഭയം പരിപൂർണ്ണമായി മാറ്റി പൊതുവേദിയിൽ സംസാരിക്കാൻ തയ്യാറാവുകയാണ് ആദ്യം ചെയ്യേണ്ടത്.
  • പൊതുവേദിയിൽ സംസാരിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുക. പലരും തയ്യാറെടുപ്പുകൾ നടത്താതെ സംസാരിക്കുന്നത് കൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. തയ്യാറെടുക്കുക എന്ന് പറഞ്ഞാൽ പൊതു വേദിയിൽ നിങ്ങൾ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് സ്വയം വ്യക്തിപരമായി ഒരു തയ്യാറെടുപ്പ് നടത്തുക. ആദ്യ കാലഘട്ടങ്ങളിൽ സംസാരിക്കുന്നതിനുവേണ്ടി രണ്ടാഴ്ചവരെ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നേക്കാം.
  • സംസാരിക്കുമ്പോൾ ഒരുപാട് സമയം സംസാരിക്കണമെന്നില്ല. ചെറിയ കാര്യങ്ങൾ ആദ്യം പറഞ്ഞു തുടങ്ങുക. ആ പറയുന്ന കാര്യങ്ങൾക്ക് നല്ല തയ്യാറെടുപ്പോടുകൂടി വ്യക്തമായും സ്പഷ്ടമായും പറയുക. ദീർഘസമയം പ്രസംഗിക്കുന്നതിൽ അല്ല കാര്യം പറയുന്നത് എല്ലാവർക്കും സ്വീകാര്യമായ കാര്യമായിരിക്കണം. നിങ്ങൾ സംസാരിക്കുന്ന അവസരത്തിന് അനുയോജ്യമായ കാര്യമാണോ പറയുന്നത് എന്നതിലാണ് ശ്രദ്ധിക്കേണ്ടത്.
  • പൊതുവേ സംസാരിക്കുന്ന സമയത്ത് നിങ്ങളുടെ ബോഡി ലാംഗ്വേജ് പ്രത്യേകം ശ്രദ്ധിക്കുക. സ്വീകാര്യമായ ഡ്രസ്സ് ധരിച്ചു കൊണ്ട് നല്ല ബോഡി ലാംഗ്വേജ് നിന്ന് കൊണ്ട് സംസാരിക്കാൻ വേണ്ടി ശ്രമിക്കുക.
  • പൊതുവേദികളിൽ സംസാരിക്കുന്നതിന് മുൻപായി വലിയ ആൾക്കൂട്ടങ്ങളിൽ ആശയവിനിമയം നടത്താൻ വേണ്ടി ശ്രമിക്കുക. വലിയ ആൾക്കൂട്ടങ്ങളിൽ ആശയവിനിമയം നടത്തുന്ന സമയത്ത് പൊതു വേദികളിൽ സംസാരിക്കുന്നത് പോലെയാണ്. അവരുമായി വ്യക്തമായ രീതിയിൽ ആശയവിനിമയം നടത്തുക.
  • പൊതുവേദികളിൽ സംസാരിക്കുമ്പോൾ അനൗപചാരികമായി സംസാരിക്കാതിരിക്കുക.പ്രത്യേക ഭാഷ കൊണ്ടുവരാൻ ശ്രമിക്കുന്ന രീതിയുണ്ട് ഇത് അത്രയ്ക്ക് നല്ലതല്ലെ എന്നതാണ് എന്റെ അഭിപ്രായം. കാരണം പൊതു വേദികളിൽ സംസാരിക്കുന്ന സമയത്ത് നിങ്ങളുടേതായ ഭാഷയിൽ സംസാരിച്ചാൽ മതിയാകും. മറ്റുള്ളവർ പറയുന്നതുപോലെയോ ആ ടോണിലോ, ആ ശബ്ദത്തിലോ സംസാരിക്കാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് പലപ്പോഴും പരാജയം സംഭവിക്കുന്നത്. അതിനു പകരം നിങ്ങൾക്ക് എങ്ങനെയാണ് ആശയവിനിമയം നടത്താൻ കഴിയുന്നത് ആ തരത്തിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. അതിന് പകരം ഒരാളെ അനുകരിച്ചുകൊണ്ട് ശ്രമിക്കുമ്പോൾ നിങ്ങളുടെ കഴിവുകൾ അവിടെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതിനുപകരം നിങ്ങൾക്ക് പറയേണ്ട കാര്യങ്ങൾ നിങ്ങളുടേതായ രീതിയിൽസ്പഷ്ടവും വ്യക്തവുമായി പറയാൻ വേണ്ടി ശ്രമിക്കുക.
  • നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നതിനെക്കുറിച്ച് ഒരു വിലയിരുത്താൻ നടത്തണം. വിലയിരുത്തൽ നടത്തുന്നതിന് വേണ്ടി ആധുനിക ടെക്നോളജി ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്.വീഡിയോകൾ റെക്കോർഡ്ചെയ്തുകൊണ്ട് പോയി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റാണോ എന്ന് ശ്രദ്ധിക്കുക.നിങ്ങൾക്ക് ബോഡി ലാംഗ്വേജ് ശബ്ദം എന്നിവയിലൊക്കെ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് നോക്കണം. ഇത്തരത്തിലുള്ള ശ്രമങ്ങൾ കൊണ്ട് ഒരു വ്യക്തിക്ക് പൊതുവേദിയിൽ വളരെ ഭംഗിയായി സംസാരിക്കുവാനുള്ള കഴിവുകൾ ലഭിക്കും. ഇങ്ങനെ കിട്ടുന്ന ഓരോ അവസരങ്ങളും ഒഴിവ് കഴിവുകൾ പറഞ്ഞു മാറാതെ ധൈര്യപൂർവ്വം പറയാൻ വേണ്ടി ശ്രമിക്കുകയും പറയുകയും ചെയ്യുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.