ജോലിയും, സാമ്പത്തിക പ്രശ്നങ്ങളും, ആരോഗ്യ പ്രശ്നങ്ങളുമെല്ലാം 'മൂഡ് സ്വിംഗ്സിന്' കാരണമാകാറുണ്ട്. സ്വയം ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക അല്ലെങ്കിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുക. വൈകാരികവും തീവ്രവുമായ ബന്ധം. കോപം, അനുചിതമായ കോപം, കോപം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ കോപപ്രശ്നങ്ങൾ മൂഡ് സ്വിംഗ്സിന്റെ ചില ഉദാഹരണങ്ങളാണ്.
പലപ്പോഴും ജിവിതരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ 'മൂഡ് സ്വിംഗ്സിന്' മരുന്നാകാറുണ്ട്. അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് ഇന്ന് നോക്കുന്നത്.
- ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് പലപ്പോഴും മാനസികനില മെച്ചപ്പെടുത്താൻ സഹായകമാണ്. പാചകം ഇഷ്ടമുള്ളവരാണെങ്കിൽ പാചകം ചെയ്ത് കഴിക്കുന്നതും മനസ്സിന് ഏറെ മാറ്റമുണ്ടാക്കും.
- സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ഒത്തുകൂടുന്നതും 'മൂഡ് സ്വിംഗ്സ്' മാറാൻ സഹായിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതും ശ്രമിക്കാവുന്നതാണ്. ഒരുമിച്ചിരിക്കുമ്പോൾ കഴിയുന്നത് പോലെ മനസ്സ് തുറന്ന് സംസാരിക്കാനും ശ്രമിക്കാവുന്നതാണ്.
- മൂഡ് സ്വിംഗ്സ്' ഉണ്ടാകുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റമാണ്. പലപ്പോഴും സൗമ്യമായി പെരുമാറാൻ മറന്നുപോകും. എന്നാൽ മനപ്പൂർവ്വമായി മറ്റുള്ളവരെ പരിഗണിച്ച്, അവർക്കും ഇടം കൊടുക്കാൻ ശ്രമിക്കുക. ഇതും ഒരു പരിധി വരെ മനസ്സിനെ തൃപ്തിപ്പെടുത്താൻ സഹായിക്കും.
- പരിമിതമായ വ്യായാമങ്ങളും, അര മണിക്കൂറെങ്കിലും നടക്കുന്നതും, യോഗ പരിശീലിക്കുന്നതുമെല്ലാം പരീക്ഷിക്കാവുന്നതാണ്.
- പാട്ട് ഇഷ്ടമുള്ളവരാണെങ്കിൽ പാട്ട് കേൾക്കുകയോ പഠിച്ച് പാടുകയോ ചെയ്യാം. വരയ്ക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ വരയ്ക്കാം. ഇതുപോലെ താൽപര്യമുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടാം.
- നന്നായി തളർന്നതു പോലെ അനുഭവപ്പെട്ടാൽ ഇളം ചൂടുള്ള വെള്ളത്തിൽ ഒരു കുളി ഒരുപക്ഷേ മൂഡ് പ്രശ്നം പരിഹരിക്കാനാകും. ചൂടുള്ള വെള്ളം ശരീരത്തെ എളുപ്പത്തിൽ 'റിലാക്സ്ഡ്' ആക്കും. ശരീരം അയയുന്നതോടെ മനസ്സിനും അൽപം ആശ്വാസം കിട്ടും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.