ബിസിനസ്സ്കാരനെ സംബന്ധിച്ചിടത്തോളം വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇത് രണ്ടും. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം സ്ഥിതി ചെയ്യുന്നത് തിരിച്ചടികളെയും പരിമിതികളെയും നിരുത്സാഹപ്പെടുത്തലുകളെയും നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളെയും എങ്ങനെയാണ് നേരിടുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഒരാൾ പരാജയപ്പെടുന്നത് തീർച്ചയായും അയാൾ പരാജയം സമ്മതിക്കുമ്പോഴാണ്. പരാജയങ്ങൾ സമ്മതിക്കാത്ത ഒരാൾക്ക് ഒരിക്കലും പരാജയം സംഭവിക്കില്ല. പരാജയങ്ങളെ വിജയമാക്കി മാറ്റുന്ന ചില വഴികളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത് .
- പരാജയത്തെ പരാജയമായി കാണാതെ നിങ്ങൾക്ക് ഉണ്ടാകുന്ന തിരിച്ചടികൾ ആയിട്ടോ വെല്ലുവിളികൾ ആയിട്ടോ കണക്കാക്കുക എന്നതാണ് ആദ്യത്തെ പടി.
- നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ അത് പ്രശ്നമെന്ന നെഗറ്റീവ് വാക്ക്കൊണ്ട് ചിന്തിക്കാതെ ഒരു വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന തരത്തിൽ ചിന്തിക്കുക. പ്രശ്നമെന്ന് നെഗറ്റീവ് വാക്കും വെല്ലുവിളി എന്നത് പോസിറ്റീവ് വാക്കുമാണ്. ആ തരത്തിൽ കാണാൻ വേണ്ടി ശ്രമിക്കുക.
- ഇങ്ങനെ വെല്ലുവിളികളെ വിജയത്തിന്റെ അടിത്തറയാക്കി മാറ്റാൻ വേണ്ടി ശ്രമിക്കുക. നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ അതിൽ നിന്ന് പാഠങ്ങൾ പഠിക്കുക. ഒരിക്കലും അടുത്ത തവണ ആവർത്തിക്കാതിരിക്കാൻ വേണ്ടി ശ്രമിക്കുക.
- നിങ്ങളുടെ തന്നെ ശുഭാപ്തി വിശ്വാസികളായ വിമർശകരാകാൻ വേണ്ടിയുള്ള ധൈര്യം നേടിയെടുക്കുക. നിങ്ങളുടെ കുറ്റങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുകയും അതിനുവേണ്ട സൊല്യൂഷൻസ് കണ്ടെത്തുകയും ചെയ്യുക. അതോടൊപ്പം തിരുത്തുകയും ചെയ്യുക.
- നിങ്ങൾ നിങ്ങളെ ശരിക്കും ഒരു പ്രൊഫഷണൽ ആക്കാൻ വേണ്ടി ശ്രമിക്കുക.
- നിങ്ങളുടെ ഭാഗ്യത്തെ പഴിക്കുന്നത് നിർത്തുക. ഓരോ തിരിച്ചടികളെക്കുറിച്ച് ഗവേഷണം നടത്തുക. എവിടെയാണ് തെറ്റുപറ്റിയത് എന്ന് കണ്ടുപിടിക്കുക. ഭാഗ്യത്തെ പഴിക്കുന്ന ഒരാൾക്കും താൻ ആഗ്രഹിക്കുന്നിടത്ത് എത്തിച്ചേരാൻ സാധിക്കില്ല. മറ്റുള്ളവരെ സഹായിക്കാൻ ഒരുപാട് പേർ ഉള്ളത് കൊണ്ടാണ് അവർ ഉയരങ്ങളിൽ എത്തിച്ചേർന്നത് എന്ന് ചിന്തിച്ചു ഇരിക്കാതെ നിങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെ നിയന്ത്രണം നിങ്ങളുടെ കയ്യിലാണ് എന്ന് ഉറച്ചു വിശ്വസിക്കുക.
- സ്ഥിരപരീക്ഷണവും പരിശ്രമവും കൂടി വിളക്കി ചേർക്കുക. നിങ്ങളുടെ ലക്ഷ്യത്തിൽ തന്നെ ഉറച്ചു നിൽക്കുക.
- ലക്ഷ്യം മാറ്റാതെ അത് നേടാനുള്ള പുതിയ പുതിയ വഴികൾ നോക്കുക. ഒരു വഴി പരാജയപ്പെടുമ്പോൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ അടുത്ത മറ്റൊരു വഴി തെരഞ്ഞെടുക്കുക.
- ഓരോ സാഹചര്യങ്ങളുടെ നല്ല വശങ്ങൾ ചീത്ത വശങ്ങൾ തീർച്ചയായും ഉണ്ടാകും. അതിന്റെ നല്ല വശങ്ങൾ കണ്ടെത്തിക്കൊണ്ട് നിരാശയെ മാറ്റി പ്രവർത്തിക്കുക.
ഇത്രയും കാര്യങ്ങൾ ചെയ്തുകൊണ്ട് പരാജയത്തെയും അല്ലെങ്കിൽ ഏതു പ്രതിസന്ധികളെയും വെല്ലുവിളികളായി കണ്ടുകൊണ്ട് പ്രവർത്തിച്ചാൽ വിജയം തീർച്ചയായും നിങ്ങളോടൊപ്പം വരും.
സംരംഭകർ മറ്റ് ബിസിനസുകളുടെ ആശയങ്ങൾ പകർത്തുന്നത് ശരിയോ തെറ്റോ?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.