ഇനി വരുന്നത് കുട്ടികൾക്ക് പരീക്ഷാക്കാമാണ്.പ്രൈമറി വിഭാഗം മുതൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾ വരെ പരീക്ഷയെ പേടിക്കുന്നു.വിദ്യാഭ്യാസം എന്നത് ഒരു മനുഷ്യൻറെ സാമൂഹ്യ പദവി ഉയർത്തുന്ന ഘടകമാണ്. ആയതിനാൽ പഠനത്തിൻറെ ആദ്യ പടി തന്നെ അതിനോടുള്ള താൽപര്യമാണ്. താൽപര്യം ഉണ്ടായാൽ ശ്രദ്ധാ ശക്തിയും ഓർമ്മ ശക്തിയും തനിയെ ഉളവാകും.പരീക്ഷാ പേടിയും സ്ട്രസ്സും എങ്ങനെ കുറയ്ക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- പരീക്ഷയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് പല കുട്ടികളും പാഠഭാഗങ്ങൾ പഠിച്ചു കൂട്ടുന്നത്. അവസാന നിമിഷത്തെ തട്ടിക്കൂട്ട് പഠനം പലപ്പോഴും പരീക്ഷയിൽ പ്രയോജനപ്പെട്ടെന്നു വരില്ല.
- പരാജയ ഭയം, ടൈം മാനേജ്മെന്റ് പ്രശ്നങ്ങൾ, പരീക്ഷാഫലത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷ തുടങ്ങി നിരവധി കാരണങ്ങൾ പരീക്ഷാ പേടിക്കും സ്ട്രസ്സിനും കാരണമാകുന്നു.
- കുട്ടിയിൽ സമ്മർദങ്ങളുടെ ഉറവിടം തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും മാതാപിതാക്കൾ കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്.
- കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അവരുടെ അക്കാദമിക്ക് വിജയത്തെ ഗണ്യമായി സ്വാധീനിക്കുന്നു. കുട്ടികൾക്ക് പഠിക്കാനായി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ആവശ്യമായ പഠന വിഭവങ്ങൾ നൽകുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
- പരീക്ഷയുടെ ടൈം ടേബിൾ കയ്യിൽ കിട്ടിയതിനു ശേഷം മാത്രം പഠനം ആരംഭിക്കുന്ന കുട്ടികളുണ്ട്. അവരെ സംബന്ധിച്ച് വളരെ വലിയ സിലബസ് ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിച്ചു തീർക്കേണ്ടി വരുന്നു. സ്വാഭാവികമായും പല കാര്യങ്ങളും അവർക്ക് പഠിക്കാൻ സാധിക്കില്ല. തുടർന്ന് പരീക്ഷ അവർക്കൊരു പേടിസ്വപ്നമായി മാറുന്നു.
- മാതാപിതാക്കളുടെ സഹായത്തോടെ നേരത്തേയുള്ള ഒരുക്കം ഈ പരീക്ഷാ പേടി മാറ്റാൻ ഒരു പരിധി വരെ കുട്ടികളെ സഹായിക്കും.
- ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കുട്ടികളിലെ സമ്മർദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പതിവായുള്ള ശാരീരിക പ്രവർത്തനങ്ങൾ കുട്ടികളുടെ വൈജ്ഞാനിക മണ്ഡലങ്ങളെയും അക്കാദമിക് നേട്ടത്തെയും ഗുണപരമായി സ്വാധീനിക്കുന്നുവെന്നാണ് പറയുന്നത്.
- സ്ഥിരതയോടെ വ്യായാമം ചെയ്യാനും സമീകൃതാഹാരം കഴിക്കാനും മതിയായ ഉറക്കം ഉറപ്പാക്കാനും മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം. കാരണം ഈ ശീലങ്ങൾ സമ്മർദത്തെ പ്രതിരോധിക്കാൻ കുട്ടികളെ സഹായിക്കും.
- സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ ഉപയോഗിക്കാം. പരീക്ഷാസമയത്തെ സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ആഴത്തിലുള്ള ശ്വസനം, ധ്യാനം തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
- കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും അടിസ്ഥാനമാക്കി കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ അവർക്കു മുന്നിൽ വയ്ക്കാൻ മാതാപിതാക്കൾക്കു സാധിക്കണം. തങ്ങളുടെ അമിത പ്രതീക്ഷകളുടെ ഭാരം കുട്ടികളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം. പരീക്ഷയുടെ റിസൾട്ടിനേക്കാൾ കുട്ടികളുടെ പരിശ്രമങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും രക്ഷിതാക്കൾക്കാവണം.
- പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് അത് നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത്. മറിച്ച്, എത്ര ബുദ്ധിമുട്ടുണ്ടായാലും ഞാൻ വിജയിക്കും എന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചാൽ ഒരു പരിധി വരെ ഈ ഭയത്തെ മറികടക്കാൻ സാധിക്കും.
- പരീക്ഷയും അതിന്റെ ഫലവും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. എന്നിരുന്നാലും മികച്ച വിജയം കൈവരിക്കാൻ വേണ്ടി പരിശ്രമിക്കുക എന്നത് നിങ്ങളുടെ കടമയാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

പുഞ്ചിരിയുടെ ശക്തി: സന്തോഷവും വിജയവും നൽകുന്ന മാനസിക ധനം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.