എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാകുന്ന ഒന്നാണ് നിരാശ. നിരാശ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. മാനസികമായി വലിയ പരിക്കുകൾ പോലും ഏൽപ്പിക്കാൻ കഴിവുള്ള ഒരു വില്ലൻ കൂടിയാണ് നിരാശ. നിരാശയെ പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും അതിനെ നേരിടുവാനുള്ള കഴിവ് നേടിയെടുക്കാൻ സാധിക്കും. നിങ്ങൾക്ക് എങ്ങനെ സ്വയം നിരാശയെ നേരിടാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നിരാശയുടെ അടിസ്ഥാന കാരണം സന്തോഷം ഇല്ലായ്മയോ, ഉണ്ടായിരുന്ന സന്തോഷം നഷ്ടപ്പെട്ടതോ ആയിരിക്കും. നല്ല ജോലി, ഉയർന്ന വരുമാനം, വില കൂടിയ സാധനങ്ങൾ, നല്ല വീട്, മികച്ച ജീവിത പങ്കാളി ഈ ലിസ്റ്റ് ഇങ്ങനെ നീണ്ട് പോകും. നിങ്ങളുടെ നിരാശയ്ക്ക് കാരണം ഇങ്ങനെ സമൂഹം അളവുകോലായി നിശ്ചയിച്ചിട്ടുള്ള എന്തെങ്കിലും കാര്യമാണോ എന്ന് പരിശോധിക്കുക.
- സന്തോഷം ഏത് ചെറിയ കാര്യത്തിൽ നിന്നും നിങ്ങൾക്കുണ്ടാകാം എന്ന് മനസ്സിലാക്കുക. വലിയ കാര്യങ്ങൾ നേടുമ്പോൾ മാത്രമാണ് സന്തോഷം ലഭിക്കുന്നു എന്ന് നിങ്ങൾ കരുതുന്നു. പക്ഷേ അവരുടെ ആഗ്രഹം അതിലും വലിയ കാര്യങ്ങൾ നേടുന്നതിൽ ആയിരിക്കും. അവർ നേടിയ നേട്ടങ്ങളിൽ നിന്നുള്ള സന്തോഷം അവർക്ക് വളരെ ചെറുതായിരിക്കും.അത് കൊണ്ട് തന്നെ വലിയ കാര്യങ്ങൾക്ക് വേണ്ടി മാത്രം കാത്തിരിക്കാതെ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന ചെറിയ കാര്യങ്ങളെ ശ്രദ്ധിക്കാൻ മനസ്സിനെ അനുവദിക്കുക. അതിൽ സന്തോഷിക്കാൻ മനസ്സിനെ ശീലിപ്പിക്കുക.
- ചുറ്റുമുള്ളവരിൽ പലരിലായി നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ എല്ലാം കണ്ടേക്കാം. അതിനാൽ നിരാശയ്ക്ക് പകരം നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ ചുറ്റുമുള്ളവരുമായി ഇടപഴകുക. ഇതിലൂടെ നിങ്ങളുടെ നിരാശയും നഷ്ടബോധവും തനിയെ ഇല്ലാതാകുമെന്ന് ഉറപ്പ്.
- മറ്റൊന്നാണ് സമൂഹം നിങ്ങൾക്ക് സമയപരിധി നിശ്ചയിക്കുന്നത്. ഇത്ര വയസ്സ് വരെ പഠനം അത് കഴിഞ്ഞ് കല്യാണം ഇത്രാമത്തെ വയസ്സിൽ കുട്ടി ഉണ്ടാകണം എന്നൊക്കെ സമയപരിധി സമൂഹമുണ്ടാക്കുന്നുണ്ട്. ഈ സമയത്തിനുള്ളിൽ ഈ കാര്യങ്ങളൊക്കെ നടന്നില്ലെങ്കിൽ എന്തോ വലിയ തെറ്റ് സംഭവിച്ചത് പോലെയാണ് പലർക്കും തോന്നുന്നത്.സമൂഹം നിഷ്കർഷിക്കുന്ന ,സമയപരിധിയിൽ കാര്യങ്ങൾ ചെയ്ത് തീർക്കാത്തതാണ് നിങ്ങളുടെ നിരാശയ്ക്ക് കാരണമെങ്കിൽ ആ നിരാശയ്ക്ക് പുല്ലുവില കൽപ്പിക്കാം. കാരണം നിങ്ങളുടെ സമയപരിധികൾ നിശ്ചയിക്കുക എന്നത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ്.
- മറ്റൊരാൾ പറഞ്ഞ വാക്കോ ചെയ്ത പ്രവൃത്തിയോ അനാവശ്യമായി വ്യാഖ്യാനിച്ച് പലരും നിരാശയ്ക്ക് പിടികൊടുക്കാറുണ്ട്. ഒരുപക്ഷേ, ഈ വ്യാഖ്യാനത്തിന് യഥാർഥത്തിൽ സംഭവിച്ചതുമായി ബന്ധമുണ്ടാകണമെന്നുപോലുമില്ല.നിരാശയിൽ നിന്ന് പുറത്ത് കടക്കാൻ മനസ്സിന്റെ ശുദ്ധീകരണമാണ് ആവശ്യം. തെറ്റായ ധാരണകൾ, വ്യാഖ്യാനങ്ങൾ, വിലയിരുത്തലുകൾ, മനോഭാവങ്ങൾ എന്നിവ മനസ്സിൽനിന്ന് നീക്കുക.
- നിങ്ങൾ പരിശ്രമിക്കുന്ന കാര്യങ്ങൾ ലഭിക്കാതാകുമ്പോൾ നിങ്ങൾക്ക് നിരാശയുണ്ടാകാം. പക്ഷേ നിങ്ങൾ അതിലേക്ക് എത്താൻ വേണ്ടി ഒന്നോ രണ്ടോ വഴികൾ മാത്രമായിരിക്കും തിരഞ്ഞത്.ഒരു ലക്ഷ്യത്തിലേക്കെത്താൻ പല വഴികളുണ്ട്. ഒരു വഴി പരാജയപ്പെട്ടാൽ മറ്റ് മാർഗ്ഗങ്ങൾ അന്വേഷിക്കാൻ തയ്യാറാകുക. അതിന് വേണ്ടി നിരാശ മാറ്റി വച്ച് പ്രതീക്ഷ കൈമുതലാക്കുക. നിങ്ങൾക്ക് എന്ത് കിട്ടണമെന്ന് നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവോ പ്രകൃതി അത് നിങ്ങൾക്ക് വേണ്ടി നൽകും. അതിനുവേണ്ടി സത്യസന്ധമായ പ്രവർത്തിയും പോസിറ്റീവ് മനോഭാവവുമാണ് വേണ്ടത്.
- ഏത് പ്രതിസന്ധിയിലും ശുഭപ്രതീക്ഷ നിലനിർത്തുക. ഇപ്പോഴത്തെ അവസ്ഥകൾ താത്കാലികമാണെന്നും അതിനുശേഷം നല്ല ദിവസം വരുമെന്നും ചിന്തിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജനപ്രീതി നേടാനുള്ള എളുപ്പവഴികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.