- Trending Now:
എതിർപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ചില കസ്റ്റമർ ചില പ്രോഡക്ടുകൾ വാങ്ങുന്നതിന് കാരണങ്ങൾ ഉണ്ടാകാം. ആ കാരണം എന്താണെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരാൾ പ്രോഡക്റ്റിനെ കുറിച്ച് മോശമായി പറഞ്ഞാൽ അയാളോട് വ്യക്തമായി ചോദിക്കുക. എന്തുകൊണ്ടാണ് നിങ്ങൾക്ക് അത് മോശമായി തോന്നുന്നത് എന്ന് ചോദിക്കുക. നല്ല വാക്കുകളിൽ കൂടിയാണ് ആ ചോദ്യങ്ങൾ ചോദിക്കേണ്ടത്.
അവർ എതിർപ്പുകളെ കുറിച്ച് പറയുമ്പോൾ അതിനിടയിൽ കയറി സംസാരിക്കാതെ അവർ പറയുന്ന കാരണം വളരെ വ്യക്തമായി ശ്രദ്ധയോടെ കേൾക്കുക. എതിർപ്പുകളെ ശരിയായി മനസ്സിലാക്കി എന്ന് ഉറപ്പിക്കാൻ വേണ്ടി അവരോട് എടുത്ത് ചോദിക്കുക ഇതല്ലേ സാറിന്റെ പ്രശ്നമെന്ന്, ഈ തരത്തിൽ വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക.
ചിലപ്പോൾ ഒരാൾക്ക് അഞ്ചോ ആറോ എതിർപ്പുകൾ ഉണ്ടാകാം. അഞ്ചോ ആറോ കാര്യങ്ങൾ കൊണ്ടാകാം അയാൾക്ക് ഇങ്ങനെ ഉണ്ടാകുന്നത്. അതുകൊണ്ട് അതെല്ലാം കഴിയുന്നത്ര ഒരു നോട്ട്പാഡിൽ എഴുതിയിട്ട് പ്രധാനപ്പെട്ട എതിർപ്പുകളുടെ കാരണം എന്ന് വ്യക്തമായി എഴുതി തയ്യാറാക്കുക. ഇതിനുശേഷം ആ പ്രോഡക്റ്റിനെക്കുറിച്ചുള്ള നല്ല വശങ്ങൾ പറഞ്ഞു മനസ്സിലാക്കുക. ഒരുമിച്ചു മറുപടി പറയുന്നതിന് പകരം ഓരോ ഭാഗങ്ങളായിട്ട് പറയുകയും സാറിന് മനസ്സിലായോ എന്ന് നിങ്ങൾ മൃദുവായി ചോദിക്കുകയും ചെയ്യണം. അങ്ങനെ ഓരോന്നിനും സ്റ്റെപ് ബൈ സ്റ്റെപ് ആയി മറുപടികൾ പറയണം. അതിനിടയ്ക്ക് വീണ്ടും സംശയം വരികയാണെങ്കിൽ കസ്റ്റമറിന്റെ സംശയങ്ങളെല്ലാം വ്യക്തമായി കേട്ടതിനു ശേഷം മാത്രമേ അടുത്തതിലെക്ക് പോകാവു.
നിങ്ങൾ പറഞ്ഞത് കസ്റ്റമറിന് പരിപൂർണ്ണമായി മനസ്സിലായോ എന്ന് ചോദിച്ചു കൊണ്ട് കസ്റ്റമറിനെ സെയിൽസ് ക്ലോസിങ്ങിലേക്ക് കൊണ്ടുപോവുക. പലപ്പോഴും കസ്റ്റമേഴ്സ് ഒബ്ജക്ഷൻ പറയുന്നത് വാങ്ങാനുള്ള താല്പര്യം കൊണ്ടായിരിക്കാം. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് പേടിച്ച് ആയിരിക്കാം അയാൾ സംശയങ്ങൾ ചോദിക്കുന്നത്. അവരുടെ എതിർപ്പുകൾക്ക് കൃത്യമായി ഉത്തരം ലഭിക്കുകയാണെങ്കിൽ കസ്റ്റമർ പ്രോഡക്ടു വാങ്ങാൻ തയ്യാറാകും. എതിർപ്പുകൾ വരുമ്പോൾ കസ്റ്റമറിനെ അവിടെ ഉപേക്ഷിക്കുന്നതിന് പകരം ഈ സ്റ്റെപ്പുകളിലൂടെ കസ്റ്റമറിന്റെ സംശയങ്ങളും എതിർപ്പുകളും ദൂരീകരിച്ച് പ്രോഡക്റ്റ് ക്ലോസിങ്ങിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.