Sections

എങ്ങനെ മികച്ച രീതിയിൽ ടൈം മാനേജ് ചെയ്യാം

Tuesday, Jul 25, 2023
Reported By Admin

ടൈം മാനേജ്മെന്റ്


പൊതുവേ എല്ലാരും പറയുന്ന പരാതിയാണ് എനിക്ക് എന്റെ കാര്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടി, എന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി സമയം ലഭിക്കുന്നില്ല. എനിക്ക് ജോലി പൂർത്തീകരിക്കുവാൻ സമയം കിട്ടുന്നില്ല, എനിക്ക് പാഷൻ ശ്രദ്ധിക്കാൻ വേണ്ടി സമയം കിട്ടുന്നില്ല, അച്ഛനമ്മമാരെ നോക്കാൻ സമയം കിട്ടുന്നില്ല, മക്കളെ ശ്രദ്ധിക്കുവാൻ സമയം കിട്ടുന്നില്ല, എന്നിങ്ങനെയുള്ള സമയം ലഭിക്കുന്നില്ല എന്ന പരാതി പലർക്കും ഉണ്ട്. എല്ലാപേർക്കും ഒരുപോലെയാണ് സമയം കിട്ടുന്നത്. പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും ഏതൊരു പണക്കാരനും, ഏത് പാവപ്പെട്ടവനും, ഏതൊരു പണ്ഡിതനും, പാമരനും എല്ലാം സമയം ഒരുപോലെയാണ് ലഭിക്കുന്നത്. സമയത്തെ നമുക്ക് ശരിയായി മാനേജ് ചെയ്യാൻ പറ്റാത്തതാണെന്ന് ആദ്യം മനസ്സിലാക്കണം. സമയത്തെ ശരിയായി മാനേജ് ചെയ്യാൻ പറ്റാത്തത് നാം അതിനെക്കുറിച്ച് മനസ്സിലാക്കാത്തത് കൊണ്ടാണ്. ലോകത്തിൽ സമയത്തിന് വിലകൽപ്പിക്കുന്നവരാണ് വിജയികളായി മാറുന്നത്. ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത് എങ്ങനെ മികച്ച രീതിയിൽ ടൈം മേനജ് ചെയ്യാം എന്നതിനെക്കുറിച്ചാണ്. വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനും കാണുകയും, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ രേഖപ്പെടുത്തുവാനും അഭ്യർത്ഥിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.