Sections

ഉപ്പൂറ്റി വേദന എങ്ങനെ നിയന്ത്രിക്കാം

Wednesday, Aug 02, 2023
Reported By Soumya
Heel Pain

.
വളരെ സാധാരണയായി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉപ്പൂറ്റി വേദന. നാല്പത് വയസ്സിന് മേൽ പ്രായമുള്ള സ്ത്രീകളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പ്ലാന്റാർ ഫേഷ്യയ്റ്റിസ് എന്ന അവസ്ഥയാണ് ഇതിനു പിന്നിൽ. ഉപ്പൂറ്റിയുടെ അസ്ഥിയിൽ നിന്നും കാൽവിരലുകളുടെ അസ്ഥിയിലേക്കു വ്യാപിച്ചു കിടക്കുന്ന പ്ലാന്റാർ ഫേഷ്യ എന്ന കട്ടിയുള്ള പാടയ്ക്കു വരുന്ന നീർവീക്കം (Plantar fasciitis) ആണ് ഇത്തരം വേദനയ്ക്ക് പ്രധാന കാരണം. ഇത് രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന ആദ്യ ചുവടുകളിൽ തുടങ്ങുന്നു. എന്നാൽ ചലിച്ചുതുടങ്ങുന്നതോടെ, വേദന സാധാരണഗതിയിൽ കുറയുന്നു, പക്ഷേ ദീർഘനേരം നിന്നതിന് ശേഷമോ അല്ലെങ്കിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു നിൽക്കുമ്പോഴോ അത് തിരിച്ചെത്തിയേക്കാം. ഓട്ടക്കാരിലും അമിതഭാരമുള്ളവരിലും ഇത് സാധാരണമാണ്. കാലിന്റെ പുറകിലെ ചില പേശികൾ ചേർന്നുണ്ടാകുന്ന ആക്കിലസ് ടെൻഡൻ അസ്ഥിയുമായിച്ചേരുന്ന ഭാഗത്തുണ്ടാകുന്ന നീർക്കെട്ടും ഉപ്പൂറ്റി വേദനയായി അനുഭവപ്പെടാം. പരന്ന കാലുള്ള ചിലർക്കും ഉപ്പൂറ്റി വേദന വരാൻ സാധ്യതയുണ്ട്. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടക്കുന്നതിനോ, നിൽക്കുന്നതിനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം.

എങ്ങനെ നിയന്ത്രിക്കാം

  • അമിതവണ്ണം കുറയ്ക്കുക. അമിതവണ്ണം ഉള്ളവരിലാണ് ഉപ്പൂറ്റി വേദന സാധാരണയായി കണ്ടുവരുന്നത്.
  • കൂടുതൽ സമയം നിന്നുള്ള ജോലി ആണെങ്കിൽ അഞ്ചു മിനിറ്റ് ഇരുന്ന് റസ്റ്റ് എടുത്തതിനുശേഷം ജോലികൾ തുടരുക.
  • ഐസ് ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കും. ഇരുപത് മിനിറ്റെങ്കിലും മസാജ് ചെയ്യുക. തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത് കറക്കി തിരുമ്മുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്.
  • ചെരിപ്പില്ലാതെ ദീർഘദൂരം നടക്കുകയോ നിൽക്കുകയോ ചെയ്യരുത്. വീടിനകത്തും ചെരിപ്പ് ഉപയോഗിക്കാം.
  • ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുക.
  • 10 മിനിറ്റ് കാല് ചൂട് വെള്ളത്തിൽ മുക്കി വെച്ചതിനുശേഷം ഉടൻതന്നെ തണുത്ത വെള്ളത്തിൽ 1 മിനിറ്റ് മുക്കി വയ്ക്കുക.വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പല തവണ ആവർത്തിക്കാം.
  • കാൽവിരലുകളിൽ നിൽക്കാം. ഈ വ്യായാമവും പലതവണ തുടരുക.
  • കസേരയിൽ ഇരുന്ന ശേഷം നിലത്ത് വിരിച്ച ടവ്വലിൽ വിരലുകൾ നിവർത്തി വെച്ച ശേഷം വിരലുകൾ കൊണ്ട് ചുരുട്ടി പുറകോട്ട് അടിപ്പിക്കുന്ന ടവ്വൽ സ്ട്രെച്ചും ഏറെ ആശ്വാസം നൽകുന്ന വ്യായാമങ്ങളാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

Tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.