Sections

അവസരങ്ങളെ എങ്ങനെ കൃത്യമായി പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കാം

Tuesday, Mar 12, 2024
Reported By Soumya
Opportunities

അനുയോജ്യമായ തരത്തിൽ പ്രവർത്തിക്കുക എന്നത് ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും പലരും പരാതി പറയുന്ന കാര്യമാണ് ജീവിതത്തിൽ പരിശ്രമിച്ചു പക്ഷെ വിജയിക്കാൻ സാധിച്ചില്ല. അതിന്റെ കാരണങ്ങളിൽ ഒന്ന് അനവസരങ്ങളിൽ പ്രവർത്തിച്ചതാണ്. ഇതിന് ഉദാഹരണമായി ഒരു കാര്യം പറയാം. ഒരിക്കൽ ഒരാൾ ജോലി കിട്ടുന്നതിനുവേണ്ടി ഒരു സ്ഥാപനത്തിന്റെ തലവനെ കാണാൻ വേണ്ടി പോയി. ആ സ്ഥാപനത്തിൽ ഒഴിവുണ്ടായിരുന്നു അതിനുവേണ്ടി എല്ലാവിധ യോഗ്യതയും ഈ കാണാൻ പോകുന്ന ആളിന് ഉണ്ടായിരുന്നു. അയാൾ ഓഫീസിലെത്തി ഇന്റർവ്യൂ ബോർഡിലെ മാനേജിംഗ് ഡയറക്ടറെ കാണാൻ വേണ്ടി അപ്പോയ്ന്റ്മെന്റ് ചോദിച്ചപ്പോൾ സെക്രട്ടറി പറഞ്ഞു അതിനുപറ്റിയ സമയമല്ല, എം ഡി ഇപ്പോൾ വളരെ ദേഷ്യത്തിലാണ് പിന്നീട് വന്ന് കാണാൻ പറഞ്ഞു. വന്നയാൾക്ക് തന്റെ യോഗ്യതയിൽ ഉറച്ച വിശ്വാസമുള്ളതുകൊണ്ട് അയാൾ സെക്രട്ടറിയെ നിർബന്ധിക്കുകയും എംഡിയെ കാണാൻ തയ്യാറാവുകയും ചെയ്തു. പക്ഷേ എംഡി സ്റ്റാഫിനോട് ദേഷ്യപ്പെട്ട് ഇരിക്കുന്ന സമയമായിരുന്നു. ഈ സമയത്ത് കയറിച്ചെന്നതിനാൽ ഇയാൾ പറയുന്നതിനൊന്നും നല്ല രീതിയിലുള്ള മറുപടി എംഡിയിൽ നിന്ന് ലഭിച്ചില്ല, എന്ന് മാത്രമല്ല ആ സ്ഥാപനത്തിൽ അയാൾക്ക് ജോലി കിട്ടാതെ നിരാശനായി മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് ഇയാളുടെ അത്ര കഴിവില്ലാത്ത ഒരാൾ എംഡിയെ വന്നു കാണുകയും എംടിയോട് തന്റെ യോഗ്യതകൾ പറയുകയും അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി പറഞ്ഞതുകൊണ്ട് മാത്രം അയാൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു. ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം അവസരങ്ങൾ കൃത്യമായി ഉപയോഗിക്കണം. ആഗ്രഹിച്ച കാര്യങ്ങൾ കിട്ടാതാകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് സർവ്വസാധാരണമായ കാര്യമാണ്. സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ കാണാൻ സാധിക്കും പരാജയം സംഭവിക്കുന്നത് അനവസരത്തിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ്. അതിനാൽ നാം വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യുക എന്നതാണ്. ഇതിനുവേണ്ടി നാം ജീവിതത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇങ്ങനെ വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യേണ്ടതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.

  • വേണ്ടാത്ത ഒരു പ്രവർത്തി ചെയ്യുന്നതുകൊണ്ടും,അനവസരത്തിൽ ആലോചിക്കാതെ ഒരു പ്രവർത്തി ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന അനാർഥങ്ങൾ വളരെയധികം ആണ്. ഇതിനെക്കുറിച്ച് നാം ശ്രദ്ധിക്കാറില്ല. പലപ്പോഴും അനവസരങ്ങളിൽ പല സംസാരങ്ങളും ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ അനവസരങ്ങളി സംസാരിക്കാതെ വേണ്ട സമയങ്ങളിൽ പ്രവർത്തിക്കുവാനും സംസാരിക്കുവാനും വേണ്ട ഔചിത്യം നിങ്ങൾക്ക് ഉണ്ടാകണം. നിങ്ങൾ പറയുന്ന ഓരോ വാക്കും ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കാം ഇതിനെ ലൂസ് ടോക്ക് എന്ന് പറയാറുണ്ട്. ഇങ്ങനെ പറയണം എന്ന് വിചാരിച്ചു പറയുന്നതായിരിക്കില്ല അനവസരങ്ങളിൽ പറയുന്നത് കൊണ്ടാണ് ഈ തരത്തിലോട്ട് മാറുന്നത്.സംസാരിക്കുമ്പോൾ നിങ്ങൾ പറയുന്നത് ശരിയാണോ എന്ന് പ്രത്യേകമായി ഒരു വിലയിരുത്താൻ നിങ്ങൾ നടത്തണം. അവസരത്തിനനുസരിച്ച് മാത്രമേ വാക്കുകൾ പറയാവൂ.
  • ചില സമയങ്ങളിൽ ഒന്നും പറയാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം.എല്ലാവർക്കും പറയുവാനാണ് ഇഷ്ടം മറ്റുള്ളവർ പറയുന്നത് കേൾക്കാൻ താല്പര്യം ഉണ്ടാകാറില്ല. മറ്റുള്ളവർ പറയുന്നത് കേൾക്കുകയും അധികമായി സംസാരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഔദ്യോഗികരമായ കാര്യങ്ങളിലും ചില പ്രധാനപ്പെട്ട സന്ദർഭങ്ങളിലും നിങ്ങൾ ചെയ്യേണ്ടത്.
  • ചില സമയങ്ങളിൽ ചില ബോറന്മാർ നിങ്ങൾക്ക് ചുറ്റും ഉണ്ടാകാറുണ്ട്. നിങ്ങളെന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ അതിനിടയ്ക്ക് കയറി തടസ്സപ്പെടുത്തുക, ചർച്ചകൾ അനാവശ്യമായ തലങ്ങളിലേക്ക് കൊണ്ടുപോവുക ഇങ്ങനെയുള്ള ആളുകൾക്ക് മറുപടി പറഞ്ഞ് സമയം കളയാതിരിക്കുക. ഇത് നിങ്ങളുടെ പ്രവർത്തിയെ തടസ്സപ്പെടുത്തുന്ന ലക്ഷ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിൽആയിരിക്കില്ല. ഇത്തരക്കാരുമായി സംസാരിക്കുമ്പോൾ നിങ്ങൾ മനസ്സിൽ തീരുമാനിക്കേണ്ട ഒരു കാര്യം ഇയാളുമായി പിണങ്ങാൻ ഞാൻ തയ്യാറല്ല ഇയാളുമായി സംസാരിച്ച് കളയുവാൻ ഉള്ളതല്ല എന്റെ സമയം അതുകൊണ്ടുതന്നെ അയാളുമായി സംസാരിക്കാതെ കഴിവതും മാറി പോകാൻ ശ്രമിക്കുക.
  • നിങ്ങൾക്ക് ദേഷ്യം അസൂയ ഭയം ഇങ്ങനെയുള്ള വികാരങ്ങൾ ഉണ്ടാകുന്ന സമയത്ത് നിശബ്ദത പാലിക്കുക. പൊതുവേ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് നിങ്ങൾക്ക് ദേഷ്യം വരുന്ന സമയത്ത് അല്ലെങ്കിൽ അസൂയ ഉള്ളപ്പോഴോ പേടിയുള്ളപ്പോഴോ സംസാരിക്കുമ്പോഴാണ്. ആ സമയങ്ങളിൽ ചെയ്യുന്ന ഏതൊരു പ്രവർത്തിയും മോശമായി മാറും. ഇങ്ങനെയുള്ള സമയങ്ങളിൽ നിശബ്ദമായി ഇരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
  • മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ക്ഷമ വളർത്തുക. ജീവിതത്തിൽ ക്ഷമ കൊണ്ടുവരുക എന്നു പറയുന്നത് ഒരു വലിയ ടാസ്ക് ആണ്. ക്ഷമിക്കുന്നവർക്ക് മാത്രമാണ് ജീവിതം വളരെ ഉയരങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കുന്നത്.

ഇത്രയും കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ വേണ്ടി ശ്രമിച്ചു കഴിഞ്ഞാൽ അവസരങ്ങളെ തിരഞ്ഞെടുക്കാനുള്ള കഴിവ് നിങ്ങൾക്ക് താനെ ഉണ്ടാകും. അരിസ്റ്റോട്ടിൽ പറയുന്ന വളരെ പ്രശസ്തമായ വാക്യമുണ്ട് എല്ലാവർക്കും ദേഷ്യപ്പെടാൻ സാധിക്കും അത് വളരെ എളുപ്പമാണ് എന്നാൽ വേണ്ട ആൾക്കാരോട് വേണ്ടപ്രകാരം വേണ്ട സമയം വേണ്ട കാര്യങ്ങൾക്ക് ദേഷ്യപ്പെടുവാൻ ആർക്കും സാധിക്കില്ല. അതിനാൽ ദേഷ്യപ്പെടൽ എന്ന് പറയുന്നത് ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഈ വക സ്വഭാവങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ട് ജീവിതത്തിൽ നല്ല കാര്യങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നത് ചിന്തിക്കേണ്ടതാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.