- Trending Now:
പത്ത് പന്ത്രണ്ട് വര്‍ഷം ക്ഷമയോടെ പരിപാലിച്ചാല്‍ കോടികളുടെ ലാഭം നേടാം.സംഗതി കേട്ടപ്പോഴേ ഏതെങ്കിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതാണെന്ന് മനസിലായിക്കാണുമല്ലോ.പരിസ്ഥിതിയെ സംരക്ഷിക്കുന്ന എന്നാല്‍ അതിനൊപ്പം ആദായം നല്‍കുന്ന വിളയായി മരങ്ങളെയും പരിഗണിക്കാവുന്നതാണ്.നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് വന്‍മരമായ തേക്കിനെ കുറിച്ചാണ്..
വീട് തന്നെ കൃഷിയിടമാക്കാം; സാമ്പത്തിക സഹായവുമായി ജൈവഗൃഹം പദ്ധതി
... Read More
ഒരു സാധാരണ കര്‍ഷകന്‍ തന്റെ ഒരേക്കര്‍ ഭൂമിയില്‍ 500 തേക്ക് മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ 10-12 വര്‍ഷത്തിന് ശേഷം ഒരു കോടി രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.ഒരു മരത്തിന് വിപണയില്‍ 40000-50000 രൂപവരെ വില ലഭിക്കും.എന്നാല്‍ പഴക്കം വര്‍ദ്ധിക്കുംന്തോറും ഈ വില ഉയരാം.ഒരു ഏക്കറില്‍ മരങ്ങള്‍ ഇത്തരത്തില്‍ നട്ടുപിടിപ്പിച്ചാല്‍ കോടികളുടെ സമ്പത്ത് നേടാന്‍ വളരെ എളുപ്പമാണ്.വലിയ പരിപാലന ചെലവോ ബുദ്ധിമുട്ടുകളോ ഇത്തരം കൃഷികള്‍ക്കില്ല.തേക്ക് ശക്തമായ കാതലുള്ള മരമായതിനാല്‍ ഇവയില്‍ നിന്നും നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ക്ക് വര്‍ഷങ്ങളോളം നിലനില്‍പ്പ് ഉണ്ടാകും. ഈ തടിയെ ചിതലുകള്‍ ആക്രമിക്കുകയില്ല എന്നത് മറ്റൊരു നേട്ടമാണ്. അതിനാല്‍ തന്നെ ഗൃഹോപകരണങ്ങളായും വീട് നിര്‍മാണത്തിനും കപ്പലുകള്‍, ബോട്ടുകള്‍ എന്നിവയ്‌ക്കെല്ലാം തേക്ക് തടി ഉപയോഗിക്കുന്നു.
കൃഷി നശിച്ചാലും കര്‍ഷകന്‍ തളരേണ്ടതില്ല; കൈപിടിക്കാന്‍ കേന്ദ്രത്തിന്റെ ഫസല്‍ ഭീമ യോജന... Read More
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആണ് തേക്കിന്‍ തൈ നടാന്‍ അനുയോജ്യമെങ്കിലും കേരളത്തിന്റെ കാലാവസ്ഥയില്‍ ഏത് അവസരത്തിലും ഈ വിളയ്ക്ക് അനുയോജ്യമാണ്.മണ്ണിന്റെ പിഎച്ച് മൂല്യം 6.50 മുതല്‍ 7.50 വരെ അളവിലാണ് തേക്ക് നടുന്നതിന് മികച്ചത്.ആദ്യത്തെ മൂന്ന് നാല് വര്‍ഷം അത്യാവശ്യം പരിചരണവും ശ്രദ്ധയും തേക്ക് കൃഷിക്ക് നല്‍കേണ്ടതുണ്ട്.
ടെറസ് കൃഷിയില്‍ നിന്ന് മികച്ച ആദായം
നേടാം...പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയതിന് ശേഷം... Read More
തേക്ക് മാത്രമല്ല,മഹാഗണി,ഈട്ടി പോലുള്ള ഏത് തരം വൃക്ഷം വേണമെങ്കിലും സമാനമായ ലക്ഷ്യത്തോടെ നട്ടുവളര്‍ത്താം. കാര്‍ഷികമേഖലയിലെ തുടര്‍ച്ചയായ നഷ്ടം കാരണം കടക്കെണിയിലായ രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ആദായം നേടാനുള്ള ഉപായമാണ് തേക്ക് പോലുള്ള വൃക്ഷങ്ങള്‍. വാര്‍ഷിക വരുമാനം മികച്ച രീതിയില്‍ നേടിത്തരുന്ന ഒരു ഉപജീവനമാര്‍ഗമായി ഇത് കണക്കാക്കാം.
Story highlights: Teak is indeed a very profitable venture. But bear in mind teak is a very long term crop varying from 22 to 30 years. The fruit of your efforts will be realized only after the given time frame. Until then you will have to wait and make constant investments in you land in order to get high quality trees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.