Sections

വിഷ്വലൈസേഷനിലൂടെ എങ്ങനെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കാം

Monday, Jan 15, 2024
Reported By Soumya S
Motivation

വിശ്വലൈസേഷന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇന്ന് നോക്കുന്നത്. വരാൻ പോകുന്ന നിങ്ങളുടെ ലക്ഷ്യങ്ങളെ അല്ലെങ്കിൽ ആഗ്രഹമുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം ഇമേജിനേഷൻ നടത്തിക്കൊണ്ടിരിക്കുന്നതിനെയാണ് വിഷ്വലൈസേഷൻ എന്ന് പറയുന്നത്. നിരന്തരം വിശ്വലൈസേഷൻ നടത്തിക്കൊണ്ടിരുന്ന ആ കാര്യം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും. ലോ ഓഫ് അട്രാക്ഷൻ പ്രകാരമുള്ള ഒരു രീതിയാണ് ഇത്. ഇങ്ങനെയുള്ള വിഷലൈസേഷനാണ് പല പ്രമുഖ ആളുകളും അവരുടെ ജീവിതത്തിൽ ഉപയോഗിച്ചിട്ടുള്ളത്. നിരന്തരമായ വിശ്വലൈസേഷൻ കൊണ്ട് ആത്മവിശ്വാസം, സെൽഫ് ലവ്, പബ്ലിക് സ്പീക്കിങ്ങിനുള്ള കഴിവ് അതുപോലെ തന്നെ ഭയം ഒഴിവാക്കി ലക്ഷ്യങ്ങളിലേക്ക് അടുക്കാനുള്ള കഴിവ് ഇങ്ങനെ നിരവധി കാര്യങ്ങൾ ലഭിക്കുന്നുണ്ട്. ഇങ്ങനെ വിഷ്വലൈസേഷൻ കൊണ്ട് എങ്ങനെയാണ് അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കിട്ടുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.

  • വിഷ്വലൈസേഷൻ ചെയ്താലുള്ള നേട്ടം ഒരു കാര്യത്തിലേക്ക് മാത്രം കോൺസെൻട്രേഷൻ ചെയ്യാൻ സാധിക്കും. രാവിലെയും വൈകുന്നേരവും കൃത്യസമയത്ത് വിഷ്വലൈസേഷൻ നടത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ശ്രദ്ധ മുഴുവൻ ഒന്നിലേക്ക് കൊണ്ടുവരാൻ സാധിക്കും. ശ്രദ്ധ ഒരു കാര്യത്തിലേക്ക് മാത്രം കൊണ്ടുവരുമ്പോൾ അത് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ശ്രദ്ധ പലതിലേക്കും ചിതറി കിടക്കുന്നത് കൊണ്ടാണ് പല കാര്യങ്ങൾക്കും വിജയിക്കാൻ സാധിക്കാത്തത്. അതുകൊണ്ട് ദിവസവും ഒരേ കാര്യത്തെക്കുറിച്ച് വിഷ്വലൈസേഷൻ നടത്തുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധയെ ഒരേ ഭാഗത്തേക്ക് കൊണ്ടുവരാൻ സാധിക്കും.
  • നിങ്ങൾ എന്താണ് അത് തീവ്രമായി ചിന്തിക്കുന്നത് അത് സ്വാഭാവികമായും നടക്കും. ആ കാര്യം ചെയ്തേ പറ്റൂ എന്നുള്ള ഒരു ചിന്ത നിങ്ങളിൽ ഉണ്ടാകും. ഇങ്ങനെ തീവ്രമായി ചിന്തിക്കുന്നതിനു വേണ്ടി വിഷ്വലൈസേഷൻ സഹായിക്കും.
  • മെഡിറ്റേഷൻ ചെയ്യുന്ന സമയത്തും വിഷ്വലൈസേഷൻ നടത്താവുന്നതാണ്. അങ്ങനെ ചെയ്യുന്ന സമയത്ത് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നും ഓർക്കാതെ നിങ്ങളുടെ ലക്ഷ്യത്തെ മാത്രം ചിന്തിച്ചുകൊണ്ട് വിഷ്വലൈസേഷൻ നടത്തണം.
  • വിഷ്വലൈസേഷൻ ചെയ്യുന്ന സമയത്ത് ശ്രദ്ധ ഒന്നിലേക്ക് ആകുന്നത് കൊണ്ട് നിങ്ങളുടെ ഊർജ്ജം മുഴുവൻ ഒരു ഭാഗത്ത് കേന്ദ്രീകരിക്കാൻ സാധിക്കും. അതായത് നിങ്ങൾ ചെയ്യുന്നതെല്ലാം ഒരേ കാര്യങ്ങൾക്ക് വേണ്ടി ആയതുകൊണ്ട് വിജയിക്കുവാനുള്ള സാധ്യത കൂടും. മൾട്ടി ടാസ്കിങ് പോലുള്ളവ ഒഴിവാക്കി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടത്താൻ സാധിക്കും.
  • വിഷ്വലൈസേഷൻ ചെയ്യുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ചു മാത്രം വിഷ്വലൈസേഷൻ ചെയ്യുക. അതുപോലെ ഒരേ കാര്യം തന്നെ നിരന്തരം ചെയ്തു കൊണ്ടിരിക്കുക. ഓരോ ദിവസം ഓരോ വിഷൻ എന്ന രീതിയല്ല നല്ലത്. ഒരേ കാര്യം തന്നെ നിരന്തരം കാണുന്ന രീതിയാണ് വരേണ്ടത്.
  • വിഷ്വലൈസേഷൻ നടത്തുമ്പോൾ അത് വളരെ ഡീറ്റെയിൽ ആയിട്ട് വേണം ചെയ്യാൻ. ഉദാഹരണമായി നിങ്ങൾക്ക് ഒരു കാർ വാങ്ങാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ആ കാർ വാങ്ങുന്ന കട, കാറിന്റെ കളർ, മോഡൽ, വില എന്നിവ സ്റ്റെപ് ബൈ സ്റ്റെപായി വിശ്വലൈസേഷൻ നടത്തണം. ആദ്യം കാർ വാങ്ങാനുള്ള കാശ് സമ്പാദിക്കുന്നു, പിന്നീട് അത് കൊണ്ടുപോയി ഷോപ്പിൽ കൊടുക്കുന്നു, ശേഷം നിങ്ങൾ കാർ പർച്ചേസ് ചെയ്ത് കുടുംബവുമായി സന്തോഷകരമായി യാത്ര ചെയ്യുന്നു ഇങ്ങനെ വളരെ ഡീറ്റെയിൽ ആയി അതിനെക്കുറിച്ച് വിഷ്വലൈസേഷൻ നടത്തണം.
  • വിഷ്വലൈസേഷൻ ഇടയിൽ അഫർമേഷൻ പോലുള്ളവർ പറയുക. ഞാൻ തികഞ്ഞ ആത്മവിശ്വാസമുള്ള ആളാണ്, എനിക്ക് വളരെ കഴിവുകൾ ഉണ്ട്, ഞാൻ എന്നെ സ്നേഹിക്കുന്നു, ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു ഇങ്ങനെ നിരവധി ലക്ഷ്യവുമായി ബന്ധപ്പെട്ട അഫർമേഷൻ പറയുന്നത് വളരെ നല്ലതാണ്.എപ്പോഴും വളരെ പോസിറ്റീവായാണ് വിഷ്വലൈസേഷൻ നടത്തേണ്ടത്. നെഗറ്റീവ് ആയ കാര്യങ്ങൾ വിഷ്വലൈസേഷനിൽ ഒരിക്കലും നടത്തരുത്. ഉദാഹരണമായി എന്റെ ദുഃഖം മാറണം എന്ന കാര്യം പറയുന്നതിന് പകരം ആരോഗ്യമുള്ള ശരീരം ഉള്ളവൻ ആകണമെന്ന തരത്തിലാണ് നടത്തേണ്ടത്. ദുഃഖം മാറണം എന്ന് പറയുമ്പോൾ നിങ്ങളുടെ തലച്ചോറിൽ ദുഃഖവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോൺസെൻട്രേറ്റ് ചെയ്യുകയും, ദുഃഖം നിങ്ങളുടെ ജീവിതത്തിൽ വരുവാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. അതിന് പകരം ഞാൻ സന്തോഷത്തോടെ ഇരിക്കുന്നു, ഞാൻ വളരെ ഹാപ്പിയാണ്, എനിക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നു എന്നിങ്ങനെയുള്ള നല്ല നല്ല കാര്യങ്ങളാണ് വിശ്വലൈസേഷൻ നടത്തേണ്ടത്.

ഇങ്ങനെ വിഷ്വലൈസേഷൻ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ജീവിതത്തിൽ അപാരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇതിന് യാതൊരുവിധ തർക്കവുമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.