ജീവിതത്തിൽ ഏറ്റവും പ്രചോദനകരമായ ഒരു വാക്യമാണ് ഉപയോഗിക്കുക എന്നുള്ളത്. തനിക്കുള്ളതെല്ലാം ഭംഗിയായി ഉപയോഗിക്കുക എന്നുള്ളത് ഏറ്റവും മികച്ച ഒരു ആശയമാണ്. പലപ്പോഴും നമ്മളെല്ലാം തികഞ്ഞ ഒരാളാകണമെന്നില്ല. പക്ഷേ നിങ്ങൾക്കുള്ള എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുക എന്നുള്ളത് വളരെ ശ്രദ്ധേയമായ കാര്യമാണ്. നിങ്ങൾക്ക് കൈയും, കാലും, ചിന്തകളും, ബുദ്ധിയുമുണ്ട്. ഇതൊക്കെ ഭംഗിയായി ഉപയോഗിക്കുക എന്നത് ജീവിതത്തിൽ മഹത്തരമായ കാര്യമാണ്. ജീവിതത്തിൽ നിങ്ങൾക്ക് കിട്ടിയിട്ടുള്ള മഹത്തരമായ കാര്യങ്ങൾ എങ്ങനെ ഭംഗിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ലോകത്തിലെ എല്ലാ മനുഷ്യരും ഒരുപോലെയല്ല. എല്ലാവർക്കും വ്യത്യസ്തമായ കാര്യങ്ങളും കഴിവുകളും ഉണ്ടാകാം. നിങ്ങളുടെ ആ കഴിവുകൾ എന്താണെന്ന് സ്വയം കണ്ടുപിടിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
- കണ്ടുപിടിച്ചതിൽ നിങ്ങൾക്കുള്ള പ്രത്യേകതയെ ഭംഗിയായി ഉപയോഗിക്കുക. പലപ്പോഴും നിങ്ങളിലുള്ള കഴിവുകൾ കാണാതെ മറ്റുള്ളവരുടെ കഴിവുകൾ നോക്കി നിൽക്കുകയാണ് പതിവ്. അതിനുപകരം തന്റെ കഴിവ് എന്താണെന്ന് മനസ്സിലാക്കി അതിനെ ഓരോ നിമിഷവും പാഴാക്കാതെ ഭംഗിയായി ഉപയോഗിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
- അലസമായി ഉപയോഗിക്കാതിരിക്കുക. പലപ്പോഴും നിങ്ങളുടെ കഴിവുകൾ അറിയാമെങ്കിലും അത് അലസതയോട് കൂടി ഉപയോഗിക്കുന്ന ആളുകളാണ് പലരും. ഇങ്ങനെ അലസതയോടെ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. അതിന് പകരം അതിൻറെ പരിപൂർണ്ണതയിൽ ഉപയോഗിക്കുവാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ശ്രദ്ധേയം. നിങ്ങളിലുള്ള കഴിവ് ഉപയോഗിക്കാതിരുന്ന് കഴിഞ്ഞാൽ കുറെ കഴിയുമ്പോൾ ആ കഴിവ് നശിച്ചു പോകുന്നതായി കാണുവാൻ സാധിക്കും. നിങ്ങൾക്കറിയാം ജിമ്മിൽ പോയി നിരന്തരം എക്സർസൈസ് ചെയ്യുമ്പോൾ ഏതു ഭാഗത്താണോ നിങ്ങൾ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യുന്നത് അവിടെ മസിലുകൾ ഉണ്ടാകാറുണ്ട് പക്ഷേ അത് ഉപയോഗിക്കാതിരുന്നാൽ ആ മസിലുകൾ പോവുകയും ചെയ്യും. അതുപോലെ തന്നെ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിൽ എക്സ്പെർട്ടുകളായി മാറാൻ കഴിയും.
- ഉപയോഗത്തിൽ ആദ്യം വരുമ്പോൾ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ജിമ്മിൽ പോകുന്ന ആദ്യ കാലഘട്ടങ്ങളിൽ ശരീരത്തിന് നല്ല വേദന ഉണ്ടാകാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന വേദനകൾ സഹിക്കുന്നവർക്ക് മാത്രമാണ് അതിന്റെ ഗുണം ലഭിക്കുന്നത്. ഇതുപോലെ തന്നെ നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുമ്പോൾ ആദ്യം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, ആ പ്രശ്നങ്ങളെ സധൈര്യം നേരിട്ട് മുന്നോട്ടു പോകുമ്പോൾ ആ വേദനകൾ നിങ്ങളുടെ മൈൽ സ്റ്റോൺ ആകും എന്ന കാര്യത്തിൽ സംശയമില്ല.
- നിങ്ങൾ ജീവിതത്തിന്റെ അവസാനമെത്തുന്ന സമയത്ത് നിങ്ങളുടെ കഴിവുകൾ എത്രമാത്രം ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിങ്ങളുടെ ജീവിതം വിലയിരുത്തുക. തനിക്ക് കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാതെ നശിപ്പിച്ചു കളഞ്ഞത് ഓർത്ത് വിഷമിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അങ്ങനെയാകാതെ നിങ്ങൾക്ക് കിട്ടുന്ന ഓരോ അവസരവും ഇപ്പോൾ തന്നെ ഉപയോഗിക്കുക. അവസരങ്ങൾ എന്നും വീണു കിട്ടുന്ന കാര്യമല്ല. ലോകമെന്നും ഒരുപോലെ ആയിരിക്കില്ല. ഇപ്പോൾ കിട്ടുന്ന അവസരങ്ങളെ സമർഥമായി ഉപയോഗിക്കാൻ നിങ്ങൾ തയ്യാറാകണം.
ഉപയോഗിക്കുക എന്നത് ഏറ്റവും മഹത്തരവും ശ്രേഷ്ഠവുമായ മന്ത്രമാണ്.ജീവിതം തന്നെ മഹത്തരം ആകുന്നത് എങ്ങനെ ഉപയോഗിക്കാം എന്ന കലാ വശത്താക്കുമ്പോഴാണ് . അതിന് വേണ്ടി നിരന്തരമായുള്ള പരിശ്രമങ്ങൾ ഓരോ വ്യക്തിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പരിശ്രമം ഇല്ലാതാകുമ്പോഴാണ് നിങ്ങൾക്ക് അതിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നത്. അതുകൊണ്ട് ഉപയോഗിക്കുക എന്ന സൂത്രവാക്യം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക.
ജീവിത വിജയത്തിൽ ആശയവിനിമയത്തിനുള്ള പ്രാധാന്യം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.