- Trending Now:
ലോകത്തിൽ എപ്പോഴും എല്ലാത്തിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് എന്ന വാക്യം വളരെ പ്രശസ്തമാണ്. എന്നാൽ ചില കാര്യങ്ങൾ പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവും ഇല്ലാതെ തുടരുന്നതായി കാണാൻ സാധിക്കും. മൃഗങ്ങൾ ഇരതേടുന്നത്, പക്ഷികൾ കൂടുകൂട്ടുന്നത്, കുരങ്ങന്മാർ വസിക്കുന്നത് തുടങ്ങി ഇവയ്ക്കൊന്നും വല്യ മാറ്റങ്ങൾ വന്നിട്ടില്ല. പക്ഷേ മനുഷ്യന്റെ കാര്യത്തിൽ ഇതൊന്നും ബാധകമല്ല. പണ്ട് ഉണ്ടായിരുന്ന ജീവിത രീതിയല്ല മനുഷ്യനിലുള്ളത്. ആഹാരം, വീട്, വാഹനം, വസ്ത്രങ്ങൾ, ജീവിത രീതി തുടങ്ങിയവയിൽ എല്ലാം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതായത് കാലഘട്ടം അനുസരിച്ച് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചില ആളുകൾക്ക് മാറ്റങ്ങൾ വരുന്നത് അവരെ വലിയ ബുദ്ധിമുട്ടിൽ ആക്കുന്നു. ഇവർ ഈ മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ സംസാരിക്കുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഇവരിലും മാറ്റങ്ങൾ കാണാം. ഈ സാഹചര്യത്തിൽ മാറ്റങ്ങളെ നമുക്ക് എങ്ങനെ നോക്കി കാണാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നോക്കുന്നത്. കാണുക അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.