രക്തത്തിൽ കാണപ്പെടുന്ന ഒരു കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോൾ. ഇതിന്റെ അളവ് അമിതമാകുമ്പോഴാണ് കൊളസ്ട്രോൾ രോഗമായി മാറുന്നത്. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറയുകയും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ കൂടുകയുമാണ് വേണ്ടത്. കൊളസ്ട്രോളിനെ എങ്ങനെ സന്തുലിതമായി കൊണ്ടു പോകാം എന്നതിനെ കുറിച്ച് നോക്കാം.
- ട്രാൻസ്ഫാറ്റുകൾ കൊഴുപ്പിന് ഓക്സീകരണം വരുത്തി രക്തക്കുഴലുകൾക്ക് അടവുണ്ടാക്കും. വനസ്പതി പോലുള്ള ഖരാവസ്ഥയിലുള്ള എണ്ണകൾ ട്രാൻസ്ഫാറ്റ് ആണ്. ചിപ്സ്, വറപൊരികൾ, കുക്കീസ്, ബിസ്ക്കറ്റ്, ബേക്കറി പലഹാരങ്ങൾ എന്നിവയിലെല്ലാം ട്രാൻസ്ഫാറ്റ് ഉണ്ടാകും. ഇവ കഴിക്കുന്നത് കുറക്കുക.
- ഒരു മുട്ടയുടെ മഞ്ഞയിൽ നിന്നു 250 മി.ഗ്രാം കൊളസ്ട്രോൾ ലഭിക്കും. അനുവദനീയമായ 300മി.ഗ്രാം കൊളസ്ട്രോളിനെക്കാളും വളരെ കൂടുതലാകാമെന്നതിനാൽ പതിവായി മുട്ട കഴിക്കുന്നത് നല്ലതല്ല.
- ആഹാരത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. ദിവസവും 2ഗ്രാം വീതം സസ്യഭക്ഷണം കഴിക്കുന്നവരിൽ കൊളസ്ട്രോൾ നിരക്ക്10-15 ശതമാനത്തോളം കുറവായിരിക്കും. ദിനേന രണ്ടര കാരറ്റ് പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ ആന്റി ഓക്സിഡന്റ്നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടും.
- ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കൻ എന്ന ജലത്തിൽ ലയിക്കുന്ന നാരാണ് കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നത്. കൊളസ്ട്രോൾ ഫാമിലിയിലെ വില്ലനായ എൽ.ഡി.എല്ലിന്റെ അളവ് കുറക്കാൻ ഇത് സഹായിക്കും. ഗ്രൌണ്ട് ഓട്സാണ് കൂടുതൽ നല്ലത്.
- ആഹാരവസ്തുക്കൾ എണ്ണയിൽ മുക്കിയെടുക്കുന്നതിനും വരട്ടിയെടുക്കുന്നതിനുമെല്ലാം പകരം ഗ്രിൽ ചെയ്യുകയോ മൈക്രോവേവ് ചെയ്യുകയോ ആവിയിൽ വേവിക്കുകയോ പ്രഷർ കുക്കർ ഉപയോഗിച്ച് പാകം ചെയ്യുകയോ ചെയ്യാം.
- മത്തി, അയല, ചൂര, കോര എന്നിവയിലെല്ലാം ഉള്ള നിയാസിനും ഒമേഗ കൊഴുപ്പും ചീത്ത കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുന്നു. നല്ല കൊളസ്ട്രോൾ അളവ് വർധിപ്പിക്കുകയും ചെയ്യും.
- വ്യായാമം ചെയ്യുന്നതിലൂടെ 25ശതമാനത്തോളം കൊളസ്ട്രോൾ സാധ്യത കുറക്കാം. ഏറ്റവും അനുയോജ്യം നീന്തൽ, നടത്തം പോലുള്ള എയ്റോബിക് വ്യായമങ്ങളും, ഭാരമെടുത്തുള്ളതോ ശരീരഭാരം ഉപയോഗപ്പെടുത്തിയുള്ളതോ ആയ റെസിസ്റ്റന്റ് വ്യായാമങ്ങളുമാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
മല്ലിയുടെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.