ജീവിതം ഭൂതകാലത്തിൽ തളച്ചിടരുത്. പലരും ജീവിതം ഭൂതകാലത്തിൽ തളച്ചിടുന്ന ഒരു രീതിയുണ്ട്. പഴയ കാര്യങ്ങൾ ആലോചിച്ചു കൊണ്ട് ജീവിക്കുക, പഴയ കാലഘട്ടങ്ങളിൽ തങ്ങൾക്കുണ്ടായ ദുരന്തങ്ങളെയോ അല്ലെങ്കിൽ തെറ്റായ കാര്യങ്ങളെയോ, തെറ്റായ പ്രവർത്തികളെയോ ചിന്തിച്ചുകൊണ്ട് ജീവിക്കുന്ന നിരവധി ആളുകളുണ്ട്. ഭൂതകാലങ്ങളിൽ ചിന്തിച്ചുകൊണ്ട് ജീവിക്കുന്നവർ സ്വന്തം വ്യക്തിത്വത്തെ ഇഷ്ടപ്പെടാത്ത, സെൽഫ് ലവ് ഇല്ലാത്ത, അല്ലെങ്കിൽ എല്ലാത്തിനെയും തെറ്റായി ധരിക്കുന്ന ഒരാളായി മാറും. തങ്ങളുടെ ജീവിതത്തിൽ മാത്രമാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളെന്നും, തങ്ങൾ ജീവിക്കുന്നത് തന്നെ ലോകത്തിന് ഒരു ബാധ്യതയാണെന്ന് ചിന്തിച്ചു കൊണ്ടുള്ള ജീവിതം ദുരന്തപൂർണ്ണമായ ജീവിതമാണ്. ഭൂതകാലത്തെ ചിന്തിച്ചുകൊണ്ട് ജീവിച്ചാൽ ജീവിതത്തിൽ ഒരിടത്തും ഉയർച്ചയുണ്ടാകില്ല. ഭൂതകാലത്തെ ഒഴിവാക്കി വർത്തമാനകാലത്തയാണ് നിങ്ങൾ കൂടുതൽ ഫോക്കസ് ചെയ്യേണ്ടത്. വർത്തമാനകാലത്തെ നന്നാക്കി ഭാവികാലത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് ശ്രമിക്കേണ്ടത്. അതിനുവേണ്ടിയുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഇന്നലത്തെ നിങ്ങളുടെ ജീവിതം ഒരു ഇരുണ്ട കാലഘട്ടം ആണെങ്കിൽ അത് നിങ്ങളുടെ ഒരു അനുഭവമായി മാറ്റിക്കൊണ്ട് അതിൽ നിന്നും പാഠങ്ങൾ പഠിച്ചു കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ പഴയകാലത്തെ ചിന്തകളിൽ മുഴുകി ജീവിതത്തിൽ ഒരു ഭീരുവിനെ പോലെ വിഷമിച്ചിരിക്കുകയല്ല വേണ്ടത്.
- ജീവിതത്തിൽ പരാജയപ്പെടുന്ന ആദ്യത്തെയും അവസാനത്തെയും വ്യക്തി നിങ്ങളല്ല. ജീവിതത്തിൽ ഒരു സമയത്ത് എല്ലാവരും പരാജയപ്പെടുന്നുണ്ട്. പരാജയത്തിന്റെ വേദന അനുഭവിക്കാത്ത ഒരാൾ പോലും ഈ ലോകത്തില്ല. വിജയം എല്ലാവരുടെയും കുത്തകയല്ല. ഇത് എല്ലാവർക്കും മാറിമറിഞ്ഞു സംഭവിക്കുന്ന കാര്യങ്ങളാണ്. നിങ്ങളുടെ പഴയകാലത്തെ ദുരന്തങ്ങളെ മനസ്സിലാക്കി സമർത്ഥമായി ഉപയോഗിക്കുന്നവരാണ് വിജയികളായി മാറുന്നത്. നിങ്ങൾക്കുണ്ടായ പരാജയങ്ങൾ ഭാവി ജീവിതത്തിലേക്കുള്ള ഇന്ധനമായി ഉപയോഗിക്കണം.
- നിങ്ങൾ ഭൂതകാലത്തിലെ പരാജയങ്ങളെയും കഷ്ടതകളെയും ഓർത്ത് ദുഃഖിച്ചിരിക്കുകയാണെങ്കിൽ അതോടൊപ്പം തന്നെ നിങ്ങൾ നിങ്ങളുടെ ഭാവി ജീവിതവും നശിപ്പിക്കുകയാണ്. നിങ്ങളുടെ പ്രശ്നങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്ന ഓരോ നിമിഷവും അതിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത ഒരാളായി നിങ്ങൾ മാറും. ഭൂതകാലത്തിലെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാതെ അതിനു വേണ്ടുന്ന പരിഹാരങ്ങളെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കേണ്ടത്.
- ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തിൽ ലഭിക്കണമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. ആഗ്രഹിക്കുന്ന എല്ലാ കാര്യവും നിങ്ങൾക്ക് ജീവിതത്തിൽ കിട്ടണമെന്നില്ല. ആഗ്രഹിക്കുന്നത് എല്ലാം ജീവിതത്തിൽ കിട്ടണമെന്ന് ചിന്തയാണ് ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. അത് കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം പക്ഷേ അതിനുവേണ്ടി നിങ്ങൾ പ്രവർത്തിക്കുക എന്നതാണ് നിങ്ങളുടെ ധർമ്മം. അന്തിമഫലത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. അതിനുവേണ്ടി തയ്യാറാവുക എന്നതാണ് ഏറ്റവും പ്രധാനം.
- ഭൂതകാലത്തെ പ്രശ്നങ്ങളെ സമർത്ഥമായി തരണം ചെയ്യുന്നവരാണ് വിജയികൾ. സ്കൂളിൽ ഒരിക്കൽ പോലും പോവാത്ത തോമസ് ആൽവാ എഡിസൺ താൻ സ്കൂളിൽ പോയില്ല എന്ന് പറഞ്ഞ് വിഷമിച്ചിരുന്ന ഒരാളല്ല. ഇന്നത്തെ പല കോടീശ്വരന്മാരുടെയും ഭൂതകാലങ്ങൾ ചികഞ്ഞാൽ അവരുടെ രക്ഷകർത്താക്കൾ ഒരു സാമ്പത്തികമൊന്നും ഇല്ലാത്ത ദരിദ്രരായിരുന്നു എന്ന് മനസ്സിലാക്കാം. ദാരിദ്ര്യത്തിൽ വിഷമിച്ചിരുന്ന അവരെല്ലാം അതിനു വേണ്ടി പോരാടി പ്രയത്നിച്ചവരാണ്.
ഭാരതം കണ്ട ഏറ്റവും പ്രശസ്തനായ ഒരാളാണ് കെ ആർ നാരായണൻ.ഏറ്റവും ഭീകരമായ ഒരു ദാരിദ്ര്യം അനുഭവിച്ച ആളാണ് അദ്ദേഹം. ദാരിദ്ര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അന്നത്തെ ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന ഹീനമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഇരുന്ന ഒരാളല്ല അദ്ദേഹം. അതിനു വേണ്ടി സധൈര്യം പോരാടി, വിദ്യാഭ്യാസം നേടി ഇന്ത്യയിലെ തന്നെ നമ്പർ വൺ വ്യക്തിയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനലൂടെ ജീവിതവിജയം കൈവരിക്കാം... Read More
നിങ്ങളുടെ ഭൂതകാലത്തെ ആലോചിച്ച് ഇന്നത്തെ നിങ്ങളുടെ ഓരോ സമയവും പാഴാക്കരുത്. അതിനുപകരം നിങ്ങൾക്ക് വർത്തമാനകാലത്ത് പ്രവർത്തിച്ച് നിങ്ങളുടെ ഭാവിജീവിതം എങ്ങനെ മനോഹരമാക്കി മാറ്റാമെന്ന് ചിന്തിക്കുക. നിങ്ങളുടെ കഴിവിനനുസരിച്ച് ലക്ഷ്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി തയ്യാറാവുക. അത് നിങ്ങളുടെ ഭാവിജീവിതം സുന്ദരമാക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.