പാചകം ചെയ്യുന്നത് പലർക്കും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലം ആ വീട്ടിലെ അടുക്കളയാണ്. അടുക്കും ചിട്ടയുമുള്ള അടുക്കളയിൽ ജോലി ചെയ്യാനുള്ള ഉത്സഹാം കൂടുതലായിരിക്കും എന്നുമാത്രമല്ല പാകം ചെയ്യുന്ന ഭക്ഷണം വൃത്തിയാണെന്നും ഉറപ്പുവരുത്താനാകും. വീട്ടിലെ എല്ലാവർക്കും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാൽ ഏറ്റവും കൂടുതൽ വൃത്തിയായി സൂക്ഷിക്കേണ്ടതും അടുക്കള തന്നെയാണ്. അടുക്കള എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നു നോക്കാം.
- ഓരോ തവണയും പാചകത്തിനുശേഷം അടുക്കള ഉപകരണങ്ങൾ കഴുകി വൃത്തിയാക്കണം.
- ഒരു ജാറിൽ അൽപം സോപ്പുവെള്ളം കലക്കിവച്ചിരുന്നാൽ ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും അതിലിടാം. പിന്നീട് കഴുകി എടുത്താൽ മതി.
- കിച്ചൻ ക്യാബിനറ്റുകൾ വൃത്തിയാക്കാൻ നാച്ചുറൽ ക്ലീനർ ഉപയോഗിക്കാം.
- കൂടാതെ അലമാരകളും ഷെൽഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെൽഫുകളിൽ നിന്നും അലമാരകളിൽ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.
- അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികൾ നുറുക്കാനും പാത്രങ്ങൾ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാൻ വൃത്തിയുള്ള തുണി ഉപയോഗിക്കാം.
- മേശയ്ക്കകത്ത് നനഞ്ഞ പാത്രങ്ങൾ വയ്ക്കുന്നത് ബാക്ടീരിയകൾ വളരാൻ കാരണമാകും.അതുകൊണ്ട് പാത്രങ്ങൾ ഉണങ്ങിയ ശേഷം മേശയിൽ വയ്ക്കുക.
- എല്ലാ ദിവസത്തേയും വേസ്റ്റുകൾ അന്നന്ന് നീക്കം ചെയ്യണം.
- പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേർത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാൽ തുരുമ്പ് പിടിക്കില്ല.
- വേസ്റ്റ് ബിന്നുകൾ ദിവസവും വൃത്തിയാക്കണം. വേസ്റ്റ് ബിൻ എപ്പോഴും അടച്ചു അടുക്കളയുടെ മൂലയിൽ സൂക്ഷിക്കുക.രാത്രി വേസ്റ്റുകൾ നീക്കം ചെയ്തശേഷം അണു നാശിനി സ്പ്രേ ചെയ്യാൻ മറക്കരുത്.
- മിക്സിയുടെ ജാർ വൃത്തിയാക്കാൻ ജാറിൽ അൽപം വെള്ളവും ഒരു ചെറിയ കഷ്ണം സോപ്പും ഇട്ട് മിക്സിയിൽ വച്ച് നന്നായി അടിക്കുക. ബ്ലേഡിൽ പറ്റിപ്പിടിച്ചിയിരിക്കുന്ന അഴുക്കുകൾ ഇളകി വരും.
- മഞ്ഞൾപ്പെടി വിതറിയാൽ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാൻ കഴിയും. ഉറുമ്പു പോകുന്ന വഴിയിൽ മാത്രം അൽപം പൊടി വിതറിയാൽ മതി.
- മീൻ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാൻ വറുക്കുന്നതിനു മുമ്പ് നാരങ്ങാ നീരു ചേർത്ത വെള്ളത്തിൽ മീൻ അര മണിക്കൂർ മുക്കിവയ്ക്കുക.
- യൂക്കാലിപ്റ്റസ് ചെടിയിൽ നിന്നുംഉണ്ടാക്കുന്ന സുഗന്ധമുള്ള യൂക്കാലിപ്റ്റസ് എണ്ണ കീടങ്ങളെ നിയന്ത്രക്കാൻ വളരെ ഫലപ്രദമാണ്. അടുക്കളയിലെ കീടങ്ങളെ നശിപ്പിക്കാൻ ഇത് ഉപയോഗിക്കാം. അൽപ്പം യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തിൽ ചേർത്ത് തളിച്ചാൽ പാറ്റ, എട്ടുകാലി, മറ്റു ചെറുകീടങ്ങൾ എന്നിവയെല്ലാം വളരെ പൈട്ടന്നു തന്നെ ചാവും.
- ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പലതരം മണം അടുക്കളയിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇത് പലപ്പോഴും അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കാൻ ഒരു വലിയ സവാള എടുത്ത് നാലായി അരിഞ്ഞ്, അടുക്കളയുടെ വിവിധ ഭാഗങ്ങളിലായി വെക്കുക.
- സ്റ്റൗ വഴിയും അണുക്കൾ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് സ്റ്റൗ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സ്റ്റൗ വൃത്തിയാക്കാൻ നാരങ്ങാനീരും, വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.
- എപ്പോഴും നനഞ്ഞ കൈകൾകൊണ്ട് റെഫ്രിജറേറ്ററിന്റെ ഹാൻഡിലിൽ പിടിക്കാത്തവരുണ്ടാകില്ല. അതുകൊണ്ടുതന്നെ റഫ്രിജറേറ്ററിന്റെ ഹാൻഡിൽ അണുക്കളുടെ വാസസ്ഥലമായിരിക്കും. റഫ്രിജറേറ്ററിന്റെ ഹാൻഡിൽ എപ്പോഴും വൃത്തിയായി, വെള്ളമയമില്ലാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.