Sections

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ എങ്ങനെ അകറ്റി നിർത്താം

Monday, Aug 07, 2023
Reported By Soumya
Healthy Diet

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് കുറയ്ക്കുന്നതിനും പ്രമേഹത്തെ അകറ്റി നിർത്തുന്നതിനും വളരെ ഗുണം ചെയ്യും.

മറ്റേതു രോഗത്തേക്കാളും പ്രമേഹം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹമുള്ളവർ മധുരം മാത്രം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ മതിയെന്ന് പലരും കരുതുന്നു. മധുരവും അനജവും മാത്രം കുറച്ചാൽ പോരാ കൊഴുപ്പ് പ്രത്യേകിച്ച് പൂരിത കൊഴുപ്പും കുറയ്ക്കണം. അരി ഭക്ഷണത്തേക്കാൾ നല്ലത് ഗോതമ്പ് ആണെന്ന് കരുതുന്നവരുണ്ട്. പക്ഷേ ഇത് രണ്ടും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ല രണ്ടിലും 70% ത്തോളം അന്നജമുണ്ട്. ഗോതമ്പിൽ നാരുകൾ കൂടുതലുള്ളതുകൊണ്ട് മെച്ചമുണ്ട്. പുത്തരിയേക്കാൾ നല്ലത് പച്ചരി ആണെന്നും പലരും കരുതുന്നു. തവിട്ടുകളയാത്ത അരിയിൽ വളരെ പ്രധാനപ്പെട്ട പല പോഷകങ്ങളും ഉണ്ട് എന്നത് കൊണ്ട് കുത്തരി തന്നെയാണ് നല്ലത്.

പ്രമേഹരോഗികൾ പഴം ഉപയോഗിക്കരുത് എന്ന് പറയാറുണ്ട് എന്നാൽ മധുരം കുറഞ്ഞ പഴവർഗ്ഗങ്ങൾ ഉദാഹരണത്തിന് അധികം പഴുക്കാത്ത പപ്പായ, പേരയ്ക്ക, ആപ്പിൾ, ഓറഞ്ച് എന്നിവ കഴിക്കാവുന്നതാണ്.

ആഹാരക്രമം


ധാരാളമായി കഴിക്കാവുന്നവ

പച്ചക്കറികൾ (വേവിച്ചും വേവിക്കാതെയും) മത്സ്യം, നാരുകൾ അടങ്ങിയ ഭക്ഷണം.

മിതമായികഴിക്കേണ്ടവ

അന്നജം (അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, മാംസം, മുട്ട, കപ്പ തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ) പഴവർഗ്ഗങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ .

ഉപേക്ഷിക്കേണ്ടവ

മധുരപലഹാരങ്ങൾ, പഞ്ചസാര, ശർക്കര, തേൻ ചേർത്ത ആഹാരം, കൊഴുപ്പു കൂടിയ ആഹാരം.

പ്രമേഹരോഗികൾ ആദ്യമായി ചെയ്യേണ്ടത് ഒരു ഡയറ്റ് ചാർട്ട് തയ്യാറാക്കുക എന്നതാണ്. അതുവഴി അവരുടെ ദൈനംദിന കലോറി ഉപഭോഗവും കാർബോഹൈഡ്രേറ്റ് ഉപഭോഗവും നിരീക്ഷിക്കാം. BMI 18-23kg/m2 എന്ന സാധാരണ ഭാരമുള്ള പ്രമേഹമുള്ള സ്ത്രീകൾ പ്രതിദിനം ശരാശരി 1,200-1,500 കിലോ കലോറി അടങ്ങിയ ഭക്ഷണം കഴിക്കണം. അതേസമയം പുരുഷന്മാർ 1,500-1,800 കിലോ കലോറി അടങ്ങിയ ഭക്ഷണം കഴിക്കണം.

പ്രമേഹരോഗികൾ കൃത്യമായ ഇടവേളകളിൽ ചെറിയ ആഹാരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവിനെ നിയന്ത്രിച്ച് നിർത്തുന്നതിന് സഹായിച്ചേക്കാം.

സാമ്പിൾ ഡയറ്റ് പ്ലാൻ ചുവടെ ചേർക്കുന്നു. ഇതുപോലെ പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ഡയറ്റ് പ്ലാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം തയ്യാറാക്കുക.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.