Sections

ബോഡി ലാംഗ്വേജിലൂടെ നമ്മോട് ഇടപെടുന്നവരുടെ സ്വഭാവം എങ്ങനെ മനസിലാക്കാം

Thursday, Jul 27, 2023
Reported By Soumya
Motivation

നമ്മളോട് ഇടപെടുന്ന ആൾക്കാരുടെ ശരീര ഭാഷ നോക്കി അത് എങ്ങനത്തെയാളാണെന്ന് നമുക്ക് മനസ്സിലാക്കാം. അതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ഈ കാര്യങ്ങൾ 100 % പ്രായോഗികമായ കാര്യങ്ങളല്ല ഏതാണ്ട് 80 % പ്രായോഗികമായ കാര്യങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത്. അതുപോലെ നമ്മളൊരാളോട് പെറുമാറുന്ന സമയത്ത് നമ്മുടെ ശാരീരികശൈലി എങ്ങനെയാവണം എന്നുള്ളത് ഇതിൽ പറയുന്നുണ്ട്.

  • ഏറ്റവും പ്രധാനപ്പെട്ടത് ഐ കോൺടാക്ടാണ്. കഴിഞ്ഞ ദിവസം നമ്മൾ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കണം. കണ്ണിൽ നോക്കി സംസാരിക്കുന്ന ഒരാളെ മാത്രമാണ് നമുക്ക് വിശ്വസിക്കാൻ പറ്റുന്നത്.
  • നമ്മൾ ഒരാളോട് സംസാരിക്കുന്ന സമയത്ത് വളരെ നെഗറ്റീവായിട്ടാണ് അയാൾ സംസാരിക്കുന്നതെങ്കിൽ, ഉദാഹരണമായി മറ്റുള്ള വരെ കുറ്റം പറയുക, സ്വയം പഴിക്കുക, മോശമായ വാക്കുകൾ ഉപയോഗിക്കുക, സ്വയം പുകഴ്ത്തി പറയുക, ഗോസിപ്പ് പറയുക എന്നിവ. ഇത്തരക്കാർ ടോക്സിക്കായിട്ടുള്ള ആളുകളാണ് ഇത്തരക്കാരെ വിശ്വസിക്കാൻ കൊള്ളില്ല. ഇത്തരക്കാരെ ഒഴുവാക്കുന്നതാണ് നല്ലത്. ഒരാൾ ആദ്യം സംസാരിക്കുന്ന വാക്കുകൾ അയാളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ നമ്മൾ സംസാരിക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങളാണ് ആദ്യം പറയേണ്ടത്. ആദ്യത്തെ 25-30 വാക്കുകൾ പോസിറ്റീവായിട്ടുള്ളുവ പറയുക.
  • ഒരു വ്യക്തി സംസാരിക്കുമ്പോൾ അയാളുടെ ചിരി നമ്മളാദ്യം ശ്രദ്ധിക്കണം. കൃത്രിമമായ ചിരിയല്ലാതെ പ്രസന്നമായ ചിരിയാണോന്ന്, ചിരിക്കുമ്പോൾ താടിയും മുഖവും കണ്ണൂകളും വികസിക്കുന്ന ചിരിയാണ് ഏറ്റവും നല്ല ചിരി. അങ്ങനെയുളള ചിരിയാണോന്ന് ശ്രദ്ധിക്കണം. നമ്മളും ഒരാളോട് സംസാരിക്കുമ്പോൾ മുഖത്ത് കൃത്രിമ ചിരി വരുത്താതെ ആത്മാർത്ഥമായി ചിരിക്കണം.
  • ചരിഞ്ഞു നിന്നോ വളഞ്ഞു നിന്നോ കുനിഞ്ഞു നിന്നോ ഒരാളോട് സംസാരിക്കാൻ പാടില്ല. നട്ടെല്ല് നിവർത്തി ആത്മവിശ്വാസത്തോടുകൂടി സംസാരിക്കണം. ചരിഞ്ഞ്, കുനിഞ്ഞ് നിന്നും സംസാരിക്കുന്നവർ നമ്മളോട് താൽപര്യമില്ലാത്തവരാണ്.
  • കൈ താടിക്ക് കൊടുത്ത് താഴോട്ടും മുകളിലോട്ടും നോക്കി സംസാരിക്കുവാൻ പാടില്ല. അങ്ങനെ സംസാരിക്കുന്നയാൾ നമ്മൾ പറയുന്നത് ശ്രദ്ധിക്കാത്തയാളോ, താൽപര്യമില്ലാത്തയാളോ ആയിരിക്കും.
  • ഓപ്പൺ ബോഡി ലാംഗ്വേജ് ആണ് എപ്പോഴും സംസാരിക്കാൻ നല്ലത്. അഥായത് കൈകെട്ടി വയ്ക്കാതെ മാന്യമായ രീതിയിൽ കൈകൾ ഉയർത്തി സംസാരിക്കുക. ക്ലോസ്ഡ് ബോഡി ലാംഗ്വേജ് എന്നു പറയുന്നത് കൈ മുന്നിലോ പുറകിലോ കെട്ടി സംസാരിക്കുന്നതാണ്. അത് ഒരിക്കലും നല്ലതല്ല. ഓപ്പൺ ബോഡി ലാഗ്വേംജിന് ഉദാഹരനമാണ് ഒബാമ പോലെയുള്ള ആൾക്കാർ സംസാരിക്കുന്നത്. കൈ പോക്കറ്റിൽ വച്ച് കൈ കെട്ടിയൊന്നും സംസാരിക്കരുത്.
  • ഒരാൾ നമ്മളോട് സംസാരിക്കുമ്പോൾ മുന്നോട്ട് ആഞ്ഞുനിന്ന് സംസാരിക്കുകയാണെങ്കിൽ നമ്മളോട് താല്പര്യം ഉള്ള ആളാണ്. ആ ആളെ നമുക്ക് വിശ്വസിക്കാൻ കൊള്ളാവുന്നതാണെന്ന് ഉറപ്പിക്കാം.
  • ഷെയ്ക്ക് ഹാൻഡ് കൊടുക്കുമ്പോൾ നമ്മൾ സ്ട്രോങ്ങ് ആയിട്ടുള്ള ഷേക്ക് ഹാൻഡാണ് കൊടുക്കേണ്ടത് വീക്ക് ആയിട്ടുള്ള ഷേക്ക് ഹാൻഡ് കൊടുക്കരുത്. നമ്മൾ നോക്കി കഴിഞ്ഞാൽ മികവുറ്റ ലീഡേഴ്സ് എല്ലാം സ്ട്രോങ്ങായി ഷേക്ക്ഹാൻഡ് കൊടുക്കുന്നവർ ആയിരിക്കും. നമ്മൾ ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ 10 -15 സെക്കൻഡ് കൈ ഹോൾഡ് ചെയ്യുക അല്ലാതെ ദുർബലമായി ഒരു ഷേക്ക് ഹാൻസ് കൊടുത്ത് കൈ ഉടനെ പിൻവലിക്കാൻ പാടില്ല. നമ്മളോട് താത്പര്യം ഇല്ലാത്ത ആളുകളാണ് ദുർബലമായ രീതിയിൽ ഷേക്ക് ഹാൻഡ് കൊടുക്കുന്നത്.
  • ചിലർ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്കാരെ മിമിക് ചെയ്യാറുണ്ട്. അവർ രണ്ടുപേരും തമ്മിൽ ഒരു റാപ്പോ ഉണ്ടാകുന്നത് കൊണ്ടാണ് അവർ പരസ്പരം ഇമിറ്റേറ്റ് ചെയ്യുന്നത്. അവർക്ക് പരസ്പരം സംസാരിക്കുന്നതിനും പറയുന്നത് കേൾക്കാനും താല്പര്യം ഉള്ളവർ ആയിരിക്കും.
  • ചിലർ നമ്മൾ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കുന്നവരുണ്ട്. അത്തരക്കാർക്ക് നമ്മൾ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മൾ പറയുന്നത് കേൾക്കാൻ താൽപര്യമില്ലാത്തയാൾ നമ്മളെ വിശ്വാസമില്ലാത്തവർ ആയിരിക്കും. ഇങ്ങനെയുള്ള ആൾക്കാരുടെയടുത്ത് നമ്മൾ കൂടുതലായി സംസാരിക്കാൻ പോവുകയാണെങ്കിൽ അല്ലെങ്കിൽ തർക്കിക്കാൻ പോവുകയാണെങ്കിൽ നമ്മുടെ സമയം പാഴാക്കും എന്നത് മാത്രമാണ് മിച്ചം.

ഇത്രയും കാര്യങ്ങളാണ് ഒരു വ്യക്തിയെ സംബന്ധിച്ചുള്ള ബോഡി ലാംഗ്വേജ്. നമ്മൾ മറ്റൊരാളോട് സംസാരിക്കുമ്പോഴും ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് പോസിറ്റീവ് ബോഡി ലാംഗ്വേജ് മാറണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.