മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ പോസിറ്റീവായ വാക്യങ്ങൾ പറയുന്നത് തിരിച്ചു നിങ്ങൾക്കും ജീവിതത്തിൽ വളരെയധികം സഹായിക്കും. പലപ്പോഴും നെഗറ്റീവ് ആയിട്ടുള്ള വാക്യങ്ങൾ പറയുമ്പോഴാണ് നിങ്ങളുടെ ജീവിതത്തിൽ നെഗറ്റീവായ കാര്യങ്ങൾ സംഭവിക്കുന്നത്. ചെറുതും നെഗറ്റീവ് മൈൻഡ് ഇമേജിങ്ങും ഉണ്ടാക്കുന്നതുമായ വാർത്തകൾ അല്ലെങ്കിൽ സംസാരങ്ങൾ കഴിവതും പറയാതിരിക്കുക. വലുതും എപ്പോഴും പോസിറ്റീവ് ഇമേജിങ് ഉണ്ടാക്കുന്നതുമായ കാര്യങ്ങൾ പറയുക. ഉദാഹരണത്തിന് ഞാൻ ജീവിതത്തിൽ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് പറയുന്നതും ഞാൻ ജീവിതത്തിൽ വിജയിക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോഴും രണ്ട് ഇമേജ് ആണ് നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്നത് അല്ലെങ്കിൽ ഞാൻ ജീവിതത്തിൽ വലിയ ചിലവുകൾ വരുത്തി എന്ന് പറയുന്നതിന് പകരം ഞാൻ ജീവിതത്തിൽ വലിയ നിക്ഷേപം നടത്തി എന്ന് പറയുക. ചിലവ് ചെയ്തു എന്ന് പറയുമ്പോഴും നിക്ഷേപം ചെയ്തു എന്ന് പറയുമ്പോഴും രണ്ട് ചിത്രീകരണമാണ് കാണുക. ഞാൻ നിക്ഷേപം നടത്തി എന്ന് പറയുമ്പോൾ മനോഹരമായ ഒരു കാഴ്ചയായിരിക്കും നിങ്ങളുടെ മനസ്സിൽ വരിക. ഏതൊരു വിഷയവും ഈ രീതിയിൽ കാണാൻ ശ്രമിക്കുന്നത് ഗുണകരമാണ്. ഇങ്ങനെ മികച്ച ഒരു പദസമ്പത്ത് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള നാല് വഴികളാണ് ഇന്ന് ഇവിടെ പറയുന്നത്.
- ഇന്ന് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്ന് ഒരാൾ ചോദിക്കുമ്പോൾ, ഇന്ന് വളരെ മോശമായ ഒരു ദിവസമാണ് എന്റെ കാര്യങ്ങൾ ഒന്നും ശരിയായില്ല എന്നു പറയുന്നതിനു പകരം, എനിക്ക് വളരെ സുഖമാണ് നിങ്ങൾക്ക് എങ്ങനെയുണ്ട് എന്ന് ചോദിക്കുക. ഇല്ലെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, ഇന്ന് മികച്ച ഒരു ദിവസമായിരുന്നു വളരെ നന്നായിരിക്കുന്നു, സന്തോഷപ്രദമായ ഒരു ദിവസമാണ് ഇങ്ങനെ പോസിറ്റീവായ കാര്യങ്ങൾ പറയുക. ഒരാൾ സുഖമാണോ വിശേഷം എന്തുണ്ട് എന്ന് ചോദിക്കുമ്പോൾ ഒരിക്കലും നെഗറ്റീവായ കാര്യങ്ങൾ പറയരുത്. പോസിറ്റീവായ രീതിയിൽ കാര്യങ്ങൾ പറയുന്നത് മികച്ച ഒരു ചിന്താഗതിയിലേക്ക് നിങ്ങളെക്കൊണ്ട് എത്തിക്കാൻ സഹായിക്കും.
- മറ്റുള്ളവരെ കുറിച്ചു വിവരിക്കാൻ വളരെ സന്തോഷകരമായ പോസിറ്റീവായ വാക്യങ്ങൾ ഉപയോഗിക്കുക. നിങ്ങളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വലുതും നല്ലതുമായ വാക്യങ്ങൾ ഉണ്ടാക്കുക. നിങ്ങൾ മറ്റൊരാളെ കാണുമ്പോൾ സംസാരിക്കേണ്ടത് ഇത് എന്റെ നല്ല ഒരു സുഹൃത്താണ് ഇയാൾ വളരെ കഴിവുള്ള ഒരാളാണ് ഇങ്ങനെ അഭിനന്ദിക്കുന്ന രീതിയിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. ഒരിക്കലും അവരെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വാക്യങ്ങൾ പറയാതിരിക്കുക. അതുപോലെ തന്നെ വേറൊരാളെ കുറിച്ച് സംസാരിക്കുമോൾ അവരെക്കുറിച്ച് കുറ്റങ്ങൾ പറയാതിരിക്കുക. നിങ്ങൾ മറ്റൊരാളിനെ കുറിച്ച് കുറ്റം പറയുമ്പോൾ അത് തിരിച്ച് നിങ്ങൾക്ക് തന്നെ വന്ന ഫലിക്കും.
- മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പോസിറ്റീവ് ഭാഷകൾ ഉപയോഗിക്കുക. എല്ലാ അവസരങ്ങളിലും ആളുകളെ വ്യക്തിപരമായി അഭിനന്ദിക്കുക. നിങ്ങൾക്കറിയാവുന്ന എല്ലാവരും പ്രശംസിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. ലോകത്തിലുള്ള എല്ലാവരും തന്നെ പ്രശംസ കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് നിങ്ങളുടെ ഭാര്യ ആയാലും ഭർത്താവായാലും സുഹൃത്തുക്കളായാലും അമ്മയായാലും അച്ഛനായാലും അവരെക്കുറിച്ച് പ്രശംസിക്കുന്ന ഒരു വാക്ക് എങ്കിലും പറയുക. അവരുടെ രൂപം അവരുടെ ജോലി നേട്ടങ്ങൾഅവരുടെ കുടുംബങ്ങൾ എന്നിവയിൽ ഏതെങ്കിലും അഭിന്ദിക്കാൻ ശ്രമിക്കുക.
- അവരോട് സംസാരിക്കുമ്പോൾ പോസിറ്റീവ് വാക്കുകൾ ഉപയോഗിക്കുക. ഉദാഹരണമായി ഒരാളോട് സംസാരിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കുമ്പോൾ നല്ല വാക്കുകൾ പറയുക. നിങ്ങൾ ഇത് ചെയ്തേ പറ്റൂ എന്ന് ഒരു ഓഫീസർ പറയുന്നതിന് പകരം ഞാൻ നിങ്ങളോട് വളരെ പോസിറ്റീവായ ഒരു കാര്യം പറയാൻ പോവുകയാണ് ഇത് ചെയ്തു കഴിഞ്ഞാൽ നമുക്ക് ബിസിനസ്സിൽ മികച്ച സാധ്യതയാണ് ഉള്ളത് എന്ന് പറയുന്നതും. ഒരു സ്റ്റാഫിനെ കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എപ്പോഴും പോസിറ്റീവായി വാക്യങ്ങൾ പറഞ്ഞുകൊണ്ട് പ്രവർത്തികൾ ചെയ്യിക്കാൻ വേണ്ടി ശ്രമിക്കുക. ഇങ്ങനെ പോസിറ്റീവായി സംസാരിക്കുമ്പോഴാണ് നിങ്ങൾക്ക് പോസിറ്റീവ് മൈൻഡ് സെറ്റ് ഉണ്ടാകുന്നത്. കുറെ പോസിറ്റീവ് വാക്കുകൾ സംസാരിക്കുന്നതിനിടയിൽ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല എങ്ങനെ പോസിറ്റീവായി മറ്റുള്ളവരുടെ അടുത്ത് സംവദിക്കാം ഇല്ലെങ്കിൽ സംസാരിക്കാമെന്ന് ബോധം ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പോസിറ്റീവ് വ്യക്തിയായി സ്വാഭാവികമായി മാറാൻ കഴിയും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഭയം എന്ന വികാരത്തെ തരണം ചെയ്യാനുള്ള മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.