ഉൽപ്പന്നങ്ങൾ വിൽക്കാൻ നടക്കുന്ന സെയിൽസ്മാൻമാർക്ക് കസ്റ്റമേഴ്സിനെ എങ്ങനെ വർധിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. ചില പ്രോഡക്ടുകൾ വിൽക്കുന്ന സെയിൽസ്മാൻമാർ, ചില കമ്പനികളുടെ പ്രോഡക്റ്റ് നെറ്റ്വർക്ക് മാർക്കറ്റിംഗ് പ്രോഡക്റ്റ് ഇങ്ങനെയൊക്കെ പ്രോഡക്ടുകൾ വിൽക്കുന്ന സെയിൽസ്മാൻമാർ ഉണ്ടാകും അങ്ങനെയുള്ളവർക്ക് തന്റെ കസ്റ്റമേഴ്സിനെ എങ്ങനെ ഡെവലപ്പ് ചെയ്യാം എന്ന് നോക്കാം.
- നിങ്ങടെ കമ്പനി ഉണ്ടാക്കുന്ന പ്രോഡക്ടുകൾ എല്ലാം നിങ്ങളുടെ വീട്ടിലും ഉപയോഗിക്കുക. നിങ്ങളാ പ്രോഡക്ടുകൾ ഉപയോഗിക്കാതെ കസ്റ്റമറിനെ അടിച്ചേൽപ്പിക്കാൻ വേണ്ടി ശ്രമിക്കുകയാണെങ്കിൽ അങ്ങനെ അത് കൂടുതൽ കാലം പോകാൻ സാധിക്കില്ല. നിങ്ങൾ വിൽക്കുന്നത് നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റ് ആയിരിക്കണം.
- നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റിനെക്കുറിച്ചുള്ള കാര്യങ്ങൾ പരമാവധി ശേഖരിക്കുക. കസ്റ്റമറിനോട് സംസാരിക്കുന്ന സമയത്ത് എല്ലാം പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുക. ഒരിക്കലും നിരാശനായ സെയിൽസ്മാൻ ആകരുത്. സംതൃപ്തനായ ഒരു ഉപഭോക്താവിനെ പോലെയാണ് എപ്പോഴും പെരുമാറേണ്ടത്.
- കസ്റ്റ്മർക്ക് ഒരു പ്രോഡക്റ്റിനെ കുറിച്ച് പൂർണ്ണമായ വിവരമാണ് കൊടുക്കേണ്ടത്. ബ്രോഷറുകൾ, വീഡിയോകൾ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയച്ചു കൊടുക്കുകയും. പ്രോഡക്ടിനെ കുറിച്ച് വിശ്വസിക്കാൻ കണക്കായ വീഡിയോകൾ കൊടുക്കാൻ തയ്യാറാകണം.
- ഒരിക്കലും കള്ളം പറഞ്ഞു കൊണ്ട് സെയിൽസ് നടത്തരുത്. നിറവേറ്റാൻ കഴിയാത്ത ഒരു ഉറപ്പും വാഗ്ദാനങ്ങളും കൊടുക്കാതിരിക്കുക.
- ആധുനികകാലത്തിൽ ഉപഭോക്താവിന് എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കും. അവർ നിങ്ങളെ തിരിച്ചു പരീക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
- നിങ്ങൾ ആ പ്രോഡക്റ്റിനെ മികച്ച സർവീസ് നടത്തുക. കസ്റ്റമറിനെ പ്രോഡക്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും. അവർക്ക് പ്രോഡക്ടിനെ കുറിച്ച് അനുകൂലമായ പ്രതികരണമല്ല എങ്കിൽ ആ കസ്റ്റമറെ പോയി കാണുകയും അതിന്റെ ന്യൂനതകളെ കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യണം. ചിലപ്പോൾ അവർ അത് ഉപയോഗിക്കുന്ന രീതിയുടെ പ്രശ്നം കൊണ്ടാകാം, ചിലപ്പോൾ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടാകാം, മറ്റു ചിലപ്പോൾ എന്തെങ്കിലും ടെക്നിക്കൽ ഇഷ്യൂസ് കൊണ്ടാകാം, ഇങ്ങനെയുള്ള അവസ്ഥകളിൽ അതിന്റെ തകരാർ പരിഹരിച്ച് അവർക്ക് കൈമാറുന്നത് വരെ കൂടെ നിൽക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
കഴിവുള്ള സെയിൽസ്മാന്മാർ സെയിൽസ് വർധിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.