പൊതുവേ നിങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള ധാരണ എന്താണ്? ഞാൻ പോരാ, എനിക്ക് കഴിയില്ല, ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആളാണ്, പാവപ്പെട്ട വീട്ടിൽ ജനിച്ച ആളാണ്, എന്നെ എല്ലാരും കുറ്റപ്പെടുത്തുന്നു, എനിക്ക് സൗന്ദര്യമില്ല എന്നിങ്ങനെ ഉള്ളതാണോ. എന്നാൽ ഇത് തികച്ചും അപകടകരമായ ഒരു ചിന്തയാണ്. ഈ ചിന്ത നിങ്ങൾ മാറ്റേണ്ടതുണ്ട്. ലോകത്ത് ആരും തന്നെ കഴിവില്ലാതെ ജനിക്കുന്നില്ല. കഴിവ് ഓരോരുത്തർക്കും വ്യത്യസ്തമാണെന്നുള്ള കാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാമെങ്കിലും, മറ്റുള്ളവരുടെ ജീവിതവുമായി തട്ടിച്ചു നോക്കുന്ന പ്രവണത എല്ലാവരിലും കാണാറുണ്ട്. തന്റെ കഴിവുകൾ കാണാതെ മറ്റുള്ളവരുടെ കഴിവുകൾ ചിന്തിച്ച് വിഷമിച്ചിരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സെൽഫ് ലൗവിന്റെ കുറവാണ്. നാം നമ്മളെ സ്നേഹിക്കാത്തത് കൊണ്ടാണ്. ബൈബിളിൽ പറയുന്ന മഹത്തായ ഒരു വാക്യമുണ്ട് തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നത്. ഈ വാക്യത്തിൽ തന്നെ പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നതാണ്. അയൽക്കാരനെ പോലെ തന്നെ സ്നേഹിക്കുക എന്നുള്ളതല്ല. നിങ്ങളെ സ്വയം സ്നേഹിക്കുക എന്ന മഹത്തായ ഒരു കാര്യം ഈ വാക്യത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. സ്നേഹമെന്നത് സ്വയം തോന്നേണ്ട കാര്യമാണ്. സ്വയം സ്നേഹിക്കാത്ത ഒരാൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ സാധിക്കില്ല. സ്വയം സ്നേഹിക്കുക എന്നത് സ്വാർത്ഥതയല്ല സ്വാർത്ഥതയും സെൽഫ് ലവ് തമ്മിൽ വളരെ വ്യത്യാസമുണ്ട്. തനിക്കു മാത്രമേ എല്ലാം നേടാൻ പാടുള്ളൂ എന്നും, തനിക്ക് ഇല്ലാത്തതൊന്നും മറ്റുള്ളവർ നേടരുതെന്ന മനോഭാവമാണ് സ്വാർത്ഥത. മറ്റുള്ളവരുടെ ഉയർച്ചയിൽ ഉണ്ടാകുന്ന ദുഃഖം, അസൂയ ഇവയെല്ലാം സ്വാർത്ഥതയിൽ ഉൾപ്പെടുന്നവയാണ്. തനിക്ക് മറ്റുള്ളവരെ പോലെ ഒന്നുമില്ല എന്ന് കരുതി നിരാശപ്പെട്ട് ജീവിക്കുന്നതാണ് സെൽഫ് ലൗ ഇല്ലായ്മ എന്ന് പറയുന്നത്. ഇതിന് കാരണം ആത്മവിശ്വാസം ഇല്ലായ്മയാണ്. ഇങ്ങനെ സെൽഫ് ലവ് ഇല്ലാത്ത ഒരാളിനെ സംബന്ധിച്ച് സെൽഫ് ലവ് വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് ഇന്ന് പറയുന്നത്.
- നിങ്ങൾ നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക. ഈ ലോകത്ത് ശാരീരിക വൈശമ്യങ്ങളുള്ള കോടിക്കണക്കിന് ആളുകളുണ്ട്. അവരിൽ നിന്നും വ്യത്യസ്തരായി നിങ്ങൾക്ക് വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഉദാഹരണമായി കണ്ണ് കാണാൻ സാധിക്കാത്ത ലക്ഷക്കണക്കിന് ആളുകളുണ്ട്. മനോഹരമായ ലോകത്തെ കാണാനും വായിക്കാനും ഒക്കെ നിങ്ങൾക്ക് സാധിക്കുന്നുണ്ട് അതിന് നന്ദി പറയുക.
- ഈ നിമിഷത്തിൽ ജീവിക്കുക. നിങ്ങൾ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്, എന്താണ് നിങ്ങൾക്ക് അനുഭവപ്പെടുന്നത്, എന്താണ് നിങ്ങൾക്ക് വേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ ഓരോ നിമിഷവും കൂടുതൽ അവബോധത്തോടെ ഇരിക്കുക. സെൽഫ് ലവിന് വേണ്ട രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
- ഇന്നലെ സംഭവിച്ച കാര്യത്തെക്കുറിച്ച്, നാളെ സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ ഇപ്പോൾ ഈ സമയം എന്റെ ജീവിതം മനോഹരമാക്കാൻ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിൽ മാത്രം ഫോക്കസ് ചെയ്യുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക.
- നിങ്ങൾക്ക് എന്താണ് ആകേണ്ടത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം നിങ്ങൾക്കുണ്ടാകണം. സച്ചിൻ സെഞ്ചുറി അടിച്ചത് സച്ചിന്റെ വ്യക്തിപരമായ കാര്യമാണ്. നിങ്ങൾ സച്ചിൻ ആവാൻ ശ്രമിക്കാതെ നിങ്ങൾ നിങ്ങളായി മാറാൻ വേണ്ടി ശ്രമിക്കുക. നിങ്ങളുടെ കഴിവ് എന്താണെന്ന് കണ്ടെത്തി അതിനു വേണ്ടി ശ്രമിക്കുകയും അതിനെ പരിപോഷിക്കുകയും ചെയ്യുക. സ്പോർട്സ് താരങ്ങളും,സിനിമ താരങ്ങളും എല്ലാം അവരുടെതായാ കഴിവുകൾ കൊണ്ട് എത്തപ്പെട്ട സ്ഥാനങ്ങളാണ് അവ. നിങ്ങൾ നിങ്ങളാകാൻ ശ്രമിക്കുക മറ്റുള്ളവരെ അനുകരിക്കാതിരിക്കുക.
- ഒരിക്കലും താരതമ്യം ചെയ്യരുത്.മറ്റുള്ളവരുമായി നിങ്ങളുടെ കഴിവുകളെ തട്ടിച്ചു നോക്കേണ്ട കാര്യമില്ല. എല്ലാവരും നേരത്തെ പറഞ്ഞതുപോലെ വ്യത്യസ്തരാണ്.
- മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് വിചാരിച്ച് ജീവിക്കരുത്. ഈ ലോകത്ത് മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്ത് വിചാരിക്കും,അവർ എന്തു പറയും എന്ന് വിചാരിച്ച് സ്വന്തം സ്വപ്നങ്ങളും, ഇഷ്ടങ്ങളുംമനസ്സിലടക്കി വയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ ഇത് ഒരു ട്രാപ്പാണ്.നിങ്ങളെ നിങ്ങളെ ഒരു ചട്ടക്കൂടിനുള്ളിൽ അടയ്ക്കാനുള്ള ട്രാപ്പ്.മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് നിങ്ങൾ നോക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതം എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കേണ്ടത്.
- സ്വയം പൊറുക്കാൻ തയ്യാറാവുക. പലപ്പോഴും മറ്റുള്ളവർ തെറ്റ് ചെയ്താൽ പൊറുക്കാൻ നിങ്ങൾ തയ്യാറാകും. സ്വയം തെറ്റുപറ്റിക്കഴിഞ്ഞാൽ ശപിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരുണ്ട്, ഇത് ഏറ്റവും മോശമായ കാര്യമാണ്. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാം എങ്കിൽ നമുക്കുണ്ടാകുന്ന തെറ്റുകൾ ക്ഷമിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. ചിലപ്പോൾ കുട്ടിക്കാലത്ത് ചെയ്ത ചെറിയ തെറ്റ് പോലും പാർവ്വതീകരിച്ചുകൊണ്ട് അതിന്റെ പാപഭാരത്തിൽ ജീവിക്കുന്ന ആളുകളുണ്ട്. എന്നാൽ കുറ്റപ്പെടുത്തലുകൾക്ക് ജീവിതത്തിൽ സ്ഥാനമില്ല. തെറ്റുകൾ സംഭവിക്കുക മനുഷ്യസഹജമായ കാര്യമാണ്.
- നല്ല കഴിവുള്ള ആൾക്കാരുമായി കൂട്ടുകൂടുക. മോശമായ ആൾക്കാരുമായി ഇടപഴകാൻ ഇടയാകരുത്. നിങ്ങളെ പ്രചോദിപ്പിക്കുന്ന പോസിറ്റീവ് ചിന്താഗതിയുള്ള ആൾക്കാരുമായി കൂട്ടുകൂടുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത വിജയത്തിനായി അറിവുകൾ നേടേണ്ടത് എങ്ങനെ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.