സെയിൽസ്മാനും 80/20 പ്രിൻസിപ്പലും. ലോകപ്രശസ്തമായ ഒന്നാണ് 80/20 പ്രിൻസിപ്പൽ അഥവാ പാരെറ്റോ പ്രിൻസിപ്പൽ. വ്യക്തിജീവിതത്തിലോ, ബിസിനസ് ജീവിതത്തിലോ, സ്വകാര്യ ജീവിതത്തിലോ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് പാരെറ്റോ പ്രിൻസിപ്പൽ. ഈ പ്രിൻസൽ അടിസ്ഥാന തത്വം 80% സമ്പത്ത് 20% ആളുകളിൽ നിന്നുള്ളതാണ്. 80% ആളുകളിൽ 20% സമ്പത്ത് മാത്രമേയുള്ളൂ. സെയിൽസിൽ എങ്ങനെയാണ് 80/20 പ്രിൻസിപ്പൽ പ്രയോജനകരമാകുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. സെയിൽസ്മാൻമാർക്ക് 80/20 പ്രിൻസിപ്പലിന്റെ മർമ്മം അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും അവർക്ക് സെയിൽസ് കാഴ്ചപ്പാട് തന്നെ മാറ്റാൻ കഴിയും.
- 20% കസ്റ്റമർ വഴിയായിരിക്കും നിങ്ങളുടെ 80 ശതമാനം സെയിൽസും നടക്കുന്നത്. 80 ശതമാനം കസ്റ്റമറിൽ നിന്ന് 20 ശതമാനം സെയിൽസ് മാത്രമേ നടക്കുകയുള്ളൂ. കണക്കുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകാം എന്നാലും പൊതുവായ ഒരു രീതി ഇങ്ങനെയാണ്.
- 20% കസ്റ്റമേഴ്സുമായി സ്ഥിരമായി ബന്ധം വച്ചുപുലർത്തുകയും, അവരെ വളരെ വിശ്വാസത്തിൽ എടുത്തു കഴിഞ്ഞാൽ നിങ്ങളുടെ സെയിൽസിൽ അപാരമായ മാറ്റങ്ങൾ ഉണ്ടാകും.
- 20% പ്രോഡക്റ്റ് ആയിരിക്കും നിങ്ങൾക്ക് 80% സെയിൽസ് നടക്കുന്നത്. 20% പ്രോഡക്റ്റ് ആയിരിക്കും 80 ശതമാനം ആളുകൾക്കും ആവശ്യമായുള്ളത്. ആ പ്രോഡക്റ്റിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ നിങ്ങൾക്കുണ്ടാകണം. അതിനെക്കുറിച്ച് പ്രസന്റേഷൻ നടത്താനുള്ള കഴിവ് നിങ്ങൾ നേടിയെടുത്തിരിക്കണം.
- വ്യക്തിജീവിതത്തിലും ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അതിൽ വളരെ കുറച്ചുപേർ മാത്രമായിരിക്കും ആത്മാർത്ഥരായ സുഹൃത്തുക്കൾ. 80% സുഹൃത്തുക്കളും ആത്മാർത്ഥത ഇല്ലാത്തവരും നിങ്ങളോട് വലിയ അടുപ്പമില്ലാത്ത വരും ആയിരിക്കും. 20% സുഹൃത്തുക്കളോട് നിലവാരമുള്ള രീതിയിൽ സൗഹൃദങ്ങൾ വച്ച് പുലർത്താൻ ശ്രദ്ധിക്കണം.
- എപ്പോഴും 100% സെയിൽസ് നിങ്ങൾക്ക് കിട്ടാൻ സാധ്യതയില്ല. അതിൽ 20% സെയിൽസ് മാത്രമായിരിക്കും നിങ്ങൾക്ക് കിട്ടുക. ഞങ്ങൾക്ക് കിട്ടുന്ന ലീഡുകളിൽ 20% മാത്രമായിരിക്കും ക്ലോസ് ചെയ്യാൻ സാധ്യത. ആത്മവിശ്വാസത്തോടെ കൂടി ആ ലീഡുകൾ വർധിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.
- ബിസിനസ് പ്രസന്റേഷൻ നടത്തിക്കഴിഞ്ഞാൽ അതിൽ 20 ശതമാനം ആളുകളായിരിക്കും പ്രോഡക്ടുകൾ വാങ്ങാൻ സാധ്യത. നൂറുശതമാനം ക്ലോസ് ചെയ്യാൻ സാധിച്ചില്ല എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല.80/20 പ്രിൻസിപ്പലിന്റെ സാരാംശം മനസ്സിലാക്കി കൊണ്ട് തന്നെ നിങ്ങളുടെ 20% കസ്റ്റമേഴ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത നിങ്ങൾക്ക് സെയിൽസിൽ പുരോഗതിയുണ്ടാകും എന്നത് സംശയം ഇല്ല.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
നുണകളിലൂടെ സെയിൽസ് വർധിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട് പിന്നീട് ഉണ്ടകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.