സെയിൽസ് കുറയുന്നു എന്ന് തോന്നുകയാണെങ്കിൽ സെയിൽസ് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് നോക്കുന്നത്. സെയിൽസ് എപ്പോഴും മാർക്കറ്റിൽ ഒരുപോലെ നിൽക്കണമെന്നില്ല. കാലാവസ്ഥ പ്രശ്നങ്ങളോ മറ്റ് ബാഹ്യമായ പ്രശ്നങ്ങൾ കൊണ്ടോ സെയിൽസിൽ കുറവ് സംഭവിക്കാം. അങ്ങനെ സെയിൽസ് കുറയുന്ന സമയത്ത് അതിനെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സെയിൽസിൽ എപ്പോഴും അപ്പ് സെല്ലിങ്ങും, ക്രോസ്സ് സെല്ലിങ്ങും ചെയ്യാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കണം. ഒരു കസ്റ്റമർ സാധനം വാങ്ങാൻ വരുമ്പോൾ അയാളെക്കൊണ്ട് അതിന്റെ കൂടെ കോ പ്രോഡക്ടുകൾ വിൽക്കുകയോ, ആ പ്രോഡക്റ്റ് കൂടുതൽ എടുപ്പിക്കുകയോ, അതിന്റെ വില കൂടിയ പ്രോഡക്ടുകൾ എടുപ്പിക്കുകയോ ചെയ്യുന്ന രീതിയാണ് അപ്പ് ആൻഡ് ക്രോസ് സെല്ലിംഗ് എന്നു പറയുന്നത്.
- പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്തി കൊണ്ടിരിക്കുക. പഴയ കസ്റ്റമേഴ്സിനെ മാത്രം കോൺടാക്ട് ചെയ്തുകൊണ്ടിരിക്കുന്നയാൾ നല്ല ഒരു സെയിൽസ്മാൻ അല്ല. പുതിയ സോഴ്സുകൾ എപ്പോഴും സെയിൽസ്മാൻ ഉണ്ടാക്കണം.
- നിലവിലുള്ള കസ്റ്റമറെ കൊണ്ട് വീണ്ടും സാധനങ്ങൾ വാങ്ങിപ്പിക്കുക. നിലവിലുള്ള കസ്റ്റമേഴ്സുമായി കോൺടാക്ട് ചെയ്ത് അവരെക്കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കുകയോ, അവരിൽ നിന്ന് കൂടുതൽ ലീഡുകൾ വാങ്ങുകയോ ചെയ്യണം.
- സാധനങ്ങൾ വാങ്ങിയതിനു ശേഷം കോൺടാക്ട് ചെയ്യുമ്പോൾ തിരിച്ച് റെസ്പോണ്ട് ചെയ്യാത്ത ഒരുപാട് കസ്റ്റമേഴ്സ് ഉണ്ട്. അങ്ങനെയുള്ള ആൾക്കാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തണം. പഴയ റെക്കോർഡുകളിൽ നിന്നും അവരുടെ നമ്പർ കളക്ട് ചെയ്ത് അവരുമായി കോൺടാക്ട് നടത്തി ബിസിനസ് ചെയ്യിപ്പിക്കാൻ വേണ്ടി ശ്രമിക്കണം.
- ഏറ്റവും ഡിമാൻഡ് കുറഞ്ഞ പ്രോഡക്റ്റിന് നല്ല ഓഫറുകൾ കൊടുക്കുക. ഓഫർ കാണുമ്പോൾ മിക്ക ആളുകളും അതിൽ ആകൃഷ്ടരാകാൻ സാധ്യതയുണ്ട്. ആകർഷകമായ ഓഫറുകൾ കൊടുത്ത് കസ്റ്റമറെ വീണ്ടും കടയിൽ എത്തിച്ച് സെയിൽസ് നടത്തുക. അതിന്റെ ഒപ്പം മറ്റു പ്രോഡക്ടുകൾ കൂടി സെയിൽ നടത്താൻ വേണ്ടി ശ്രമിക്കണം.
ഇങ്ങനെയുള്ള അഞ്ചു മാർഗങ്ങളിലൂടെ പിന്നോട്ടു പോയ ബിസിനസിനെ നിങ്ങൾക്ക് തിരിച്ചു പിടിക്കാൻ സാധിക്കും.
എന്താണ് 6 C ടെക്നിക്കുകൾ? ഇതിലൂടെ എങ്ങനെ മികച്ച സെയിൽസ്മാൻ ആകാം?... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.