- Trending Now:
നമ്മൾ പ്ലാൻ ചെയ്ത കാര്യം അതാത് സമയം അനുസരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനെയാണ് പ്രോഡക്റ്റിവിറ്റിയെന്ന് പൊതുവേ പറയുന്നത്. സമയബന്ധിതമായി സമ്പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയണം. ഇതിന് പരിപൂർണ്ണ ശ്രദ്ധ അത്യാവശ്യമാണ്. നമ്മുടെ പ്രൊഡക്ടിവിറ്റി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് താഴെ പറയുന്നത്.
പലരും സമയത്തെ വെറുതെ പാഴാക്കി കളയാറുണ്ട്. വെറുതെ കാടുകയറി ചിന്തിച്ച് ഇരിക്കുന്ന ആൾക്കാരാണ് ഭൂരിഭാഗം പേരും. പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ചോ, ഭാവിയിൽ ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോ ആലോചിച്ച് സമയം കളയുകയാണ് കൂടുതൽ ആൾക്കാരും ചെയ്യുന്നത്. ഇത് നല്ലൊരു ശീലമല്ല. സമയത്തിന് വളരെ വിലയുണ്ടെന്ന് നമ്മൾ ബോധവാന്മാരായിരിക്കണം.
ഓരോ വ്യക്തിക്കും പ്രോഡക്റ്റീവായി നിൽക്കുന്നതിന് പ്രത്യേക സമയമുണ്ട്. ചിലർക്കത് രാവിലെയാകാം, മറ്റു ചിലർക്ക് വൈകുന്നേരങ്ങളിലോ ചിലർക്ക് രാത്രിയിലുമാകാം. ഉദാഹരണമായിട്ട് വിദ്യാർത്ഥികളുടെ കാര്യമെടുത്താൽ, രാവിലെ പഠിക്കുമ്പോൾ നന്നായി മനസ്സിലാകുന്നവരുണ്ട്. ചിലർക്ക് ഇത് വൈകുന്നേരം ആവാം, ചിലർക്ക് ഇത് രാത്രിയാകാം. പ്രൊഡക്ടിവിറ്റി എപ്പോഴാണ് നമുക്ക് നന്നായി ചെയ്യാൻ പറ്റുന്നത് അപ്പോഴാണ് നമ്മുടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്. ഉദാഹരണത്തിന് ഒരു വിദ്യാർത്ഥിക്ക് രാവിലെ പഠിക്കുമ്പോഴാണ് കൂടുതൽ മനസ്സിലാകുന്നത് എങ്കിൽ ആ സമയം പഠിക്കാൻ വേണ്ടി മാറ്റി വയ്ക്കണം. അതിനുപകരം അലസമായ ജോലികളോ, വെറുതെ സമയം പോകുന്ന മറ്റ് കളികൾക്ക് വേണ്ടി ആ സമയം ഉപയോഗികുകയാണെങ്കിൽ ആ സമയം വെറുതെ വേസ്റ്റായി പോകും. ഇതൊക്കെ നമ്മുടെ പ്രോഡക്റ്റിവിറ്റി കുറഞ്ഞ സമയങ്ങളിലാണ് ചെയ്യേണ്ടത്.
വളരെ ദുഃഖത്തോടു കൂടിയോ, ഒട്ടും താല്പര്യമില്ലാതെയോ ചെയ്യുന്ന ഒരു ജോലിയിൽ നമ്മുടെ പ്രോഡക്റ്റിവിറ്റി കൂട്ടാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നമ്മൾ വളരെ സന്തോഷത്തോടുകൂടി ചെയ്യാൻ ശ്രമിച്ചാൽ ആ ജോലിയിൽ നമുക്ക് വളരെയധികം ഫോക്കസ് ചെയ്യാനും, ശ്രദ്ധിക്കാനും സാധിക്കും. സന്തോഷം കിട്ടാൻവേണ്ടി നമുക്ക് മറ്റ് സഹായങ്ങൾ തേടാവുന്നതാണ്. ഉദാഹരണമായിട്ട് രാവിലെ വ്യായാമം ചെയ്യാൻ പൊതുവേ എല്ലാവർക്കും മടിയാണ്. പക്ഷേ അതിന് പാട്ട് കേട്ട് കൊണ്ട് വ്യായാമം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ സന്തോഷത്തോടുകൂടി ചെയ്യാൻ സാധിക്കും. അതുകൊണ്ട് ജോലി ചെയ്യുന്ന സമയത്ത് സന്തോഷത്തിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കാൻ നമ്മൾ ശ്രമിക്കണം.
തുണിയലക്കാൻ വേണ്ടി നമ്മൾ തീരുമാനിക്കുകയാണെങ്കിൽ അത് വളരെ ആയാസകരമായ ജോലിയല്ല. അതൊരു ടാസ്ക് ആയിട്ട് കാണരുത്. പെട്ടെന്നുതന്നെ അത് ചെയ്തു തീർക്കാൻ വേണ്ടി ശ്രമിക്കണം. അതുപോലെ വീട് വൃത്തിയാക്കുക, കുളിക്കുക ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ വച്ച് താമസിപ്പിക്കാതെ അതിനു വേണ്ടി ആലോചിച്ച് സമയം കളയാതെ പെട്ടെന്ന് തന്നെ കാര്യങ്ങൾ ചെയ്തു തീർക്കാൻ വേണ്ടി ശ്രമിക്കണം.
ചിലർ പ്ലാനിങ്ങ് ചെയ്ത് സമയം പാഴാക്കി കളയാറുണ്ട്. ഇന്ന് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാം നാളെ മറ്റേ കാര്യം ചെയ്യണമെന്നൊക്കെ വെറുതെ ആലോചിച്ച് സമയം പാഴാക്കി കളയാറുണ്ട്. ഈ സമയങ്ങളിൽ നമ്മുടെ പ്രവർത്തി നടക്കാറില്ല പ്ലാനിങ് മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് നമ്മൾ പ്ലാനിങ്ങിന് വേണ്ടി ഒരു ഒരു നിശ്ചിത സമയം മാറ്റി വയ്ക്കണം. ആ സമയത്ത് മാത്രമേ പ്ലാനിങ് ചെയ്യാൻ പാടുള്ളൂ. ഇതിന് പ്രത്യേകം സമയം വെച്ചില്ലെങ്കിൽ മനുഷ്യന് പ്രകൃതിയാൽ തന്നെ ഒരു സ്വഭാവമുണ്ട് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുക എന്നത്. അവൻ പ്രൊഡക്ടിവിറ്റി ചെയ്യാനുള്ള സമയത്ത് വെറുതെ ചിന്തിച്ച് വേറെ പല കാര്യങ്ങൾക്കായി സമയം പാഴാക്കി കളയാറുണ്ട്. അതുകൊണ്ട് ചിന്തിക്കാൻ വേണ്ടി അല്ലെങ്കിൽ പ്ലാനിങ് നടത്താൻ വേണ്ടി നിശ്ചിത സമയം നമ്മൾ മാറ്റി വയ്ക്കണം.
സോഷ്യൽ മീഡിയ കൊണ്ട് നമുക്ക് നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ചെയ്യാം. കൂടുതൽ ആൾക്കാരും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്ന ആൾക്കാരാണ്. സോഷ്യൽ മീഡിയ നോക്കുന്നതിന് വേണ്ടി നിശ്ചിതസമയം മാറ്റി വയ്ക്കുക. അല്ലാതെ എപ്പോഴും വാട്സാപ്പിൽ വരുന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കേണ്ട കാര്യമില്ല. നമ്മൾ ജോലി ചെയ്യുന്ന സമയത്ത് സോഷ്യൽ മീഡിയ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. സോഷ്യൽ മീഡിയ കാണുന്നതിനും, നോക്കുന്നതിനു വേണ്ടി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കണം. ആ സമയത്ത് മാത്രമേ സോഷ്യൽ മീഡിയയിൽ നമ്മൾ സജീവമാകാൻ പാടുള്ളൂ. എപ്പോഴും നെറ്റ് ഓൺ ആയി കിടക്കുന്ന ഒരു ഫോൺ ആണെങ്കിൽ നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരിക്കും. നമ്മുടെ പ്രൊഡകടിവിറ്റി കുറയുന്നതിന് ഒരു പ്രധാന കാരണമാണ്
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. തീർച്ചയായും ജോലിചെയ്യുന്ന ഒരാൾക്ക് ക്ഷീണവും ജോലി കഴിഞ്ഞിട്ട് ആവശ്യമായ ഗ്യാപ്പ് നമ്മൾ കൊടുക്കണം. നമ്മൾ ഒരു മണിക്കൂർ ജോലി ചെയ്യുമ്പോൾ അഞ്ചുമിനിറ്റ് റസ്റ്റ് കൊടുക്കണം. ഇത് നമ്മുടെ ശീലമാക്കി മാറ്റണം. അങ്ങനെ നമുക്ക് മടുപ്പ് ഉണ്ടാകാതെ വരികയും ശ്രദ്ധ വളരെ കൂടുന്നതിനും സഹായിക്കും. അതുപോലെ നമ്മൾ ഏത് ജോലി അല്ലെങ്കിൽ ഏത് ടാസ്ക് ആണ് ഏറ്റെടുക്കുന്നത് പരിപൂർണ്ണമായി പൂർത്തിയാക്കാനുള്ള ശ്രദ്ധ നമ്മൾ കൊടുക്കണം. അങ്ങനെ വരുമ്പോഴാണ് നമ്മുടെ പ്രൊഡക്റ്റിവിറ്റി വർദ്ധിക്കുക.
മെഡിറ്റേഷൻ ചെയ്യുന്ന ഒരാൾക്ക് പ്രോഡകറ്റിവിറ്റി വളരെ കൂടുതലായി കാണാം. മെഡിറ്റേഷൻ ചെയ്യുക എന്ന് പറഞ്ഞാൽ അതായത് ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഒരു പ്രതിജ്ഞ എടുക്കുന്ന രീതിയാണ്. മെഡിറ്റേഷൻ സ്ഥിരമായി ചെയ്യുന്ന ഒരാൾക്ക് ടൈം മാനേജ്മെന്റ് ഉണ്ടാകും. അയാൾ തന്റെ ലക്ഷ്യത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് ശ്രദ്ധ കൂടുതലായിരിക്കും. അതുകൊണ്ട് രാവിലെയും രാത്രിയും മെഡിറ്റേഷൻ ചെയ്യുന്നത് നമ്മുടെ പ്രവർത്തിയിൽ ഫോക്കസ് ചെയ്യുന്നതിനുള്ള കഴിവ് വർദ്ധിക്കുന്നതിന് പ്രധാന കാരണമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.