- Trending Now:
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുക എന്നതാണ് ഹീമോഗ്ലോബിന്റെ ധർമ്മം. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേക്കും കോശങ്ങളിൽ നിന്ന് കാർബൺഡൈഓക്സൈഡിനെ ശ്വാസകോശങ്ങളിലേക്കും വഹിക്കുന്നു. ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ അനീമിയ എന്നാണ് അറിയപ്പെടുന്നത്. ഹീമോഗ്ലോബിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു ധാതുവാണ് ഇരുമ്പ്. ഇരുമ്പിന്റെ അളവ് കുറയാനുള്ള കാരണം രക്തം നഷ്ടപ്പെടുക മോശം ഭക്ഷണക്രമം എന്നിവയാണ്. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയെ ബാധിക്കുന്നു. ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ സി എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും കുട്ടികളിലും ആണ് വിളർച്ച കൂടുതലായി കാണുന്നത്. രക്തസ്രാവം, ക്യാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ എന്നിവ ബാധിച്ചവർക്ക് വിളർച്ച സാധ്യത കൂടുതലാണ്.
കുട്ടികൾക്ക് ബീറ്റ് റൂട്ട് നൽകുന്നത് വിളർച്ച വരാതിരിക്കാൻ സഹായിക്കുന്നു. ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ എന്നിവയുടെ സമൃദ്ധമായ ശ്രേണി ബീറ്റ്റൂട്ടിൽ നിറഞ്ഞിരിക്കുന്നു. സ്മൂത്തിയായിട്ടും ജ്യൂസ് ആക്കിയോ ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്.
വൈറ്റമിൻ സി ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ നേരിട്ട് ബാധിക്കില്ല, ശരീരത്തിൽ അയണിനെ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുക എന്നതാണ് വൈറ്റമിൻ സിയുടെ ലക്ഷ്യം. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ പേരയ്ക്ക, കിവി, സ്ട്രോബെറി, ഓറഞ്ച്, പപ്പായ, ബ്രോക്കോളി, തക്കാളി എന്നിവയാണ്.
ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി ലഭിക്കുന്ന സമയമാണ് ശൈത്യകാലം. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി, ഡ്രൈഫ്രൂട്ട്സ്, ബീൻസ് എന്നിവയിൽ ഇരുമ്പ് ധാരാളമുണ്ട്.
വൈറ്റമിൻ സി, കെ, ബി എന്നിവ അടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഫലമാണ് മാതളം. മാതളത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
ശരീരത്തിലെ ആർബിസിയുടെ അളവ് വർദ്ധിപ്പിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക് ആസിഡിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ട്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിനുകൾ എ, സി എന്നിവയുടെ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ്. ഇമ്മ്യൂണിറ്റി കൂട്ടുന്നതിനും ഇരുമ്പ് ആഗിരണം കൂട്ടുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. മൂന്നു മുതൽ അഞ്ചു വരെ ഈന്തപ്പഴം ഒരു ടേബിൾസ്പൂൺ ഉണക്ക മുന്തിരിയും ലഘു ഭക്ഷണമായും പ്രഭാതഭക്ഷണമായോ കഴിക്കുന്നത് ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മുരിങ്ങയില ഒരു മികച്ച പോഷകാഹാരം ആണ്. മുരിങ്ങയിലയിൽ നല്ല അളവിൽ വൈറ്റമിൻ എ, സി, മെഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ നിലനിർത്താനും വർധിപ്പിക്കുവാനും സഹായിക്കും.
വൈറ്റമിൻ സി, അയൺ എന്നിവ ധാരാളമടങ്ങിയ ഫലമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. വേനൽക്കാലത്ത് ദാഹവും, വിശപ്പും, ക്ഷീണവും അകറ്റാൻ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്
ചെറുചന, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകളിൽ ആവശ്യമായ അളവിൽ മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ആഹാരങ്ങൾക്കൊപ്പം ഈ വിത്തുകൾ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്.
ഇതിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ വൈറ്റമിൻ സി നിങ്ങളുടെ ശരീരത്തിൽ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.