Sections

പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടുമ്പോൾ തകർന്നുപോകുന്നവരാണോ നിങ്ങൾ? അതിന് എങ്ങനെ പരിഹാരം കാണാം

Thursday, Jul 06, 2023
Reported By Soumya S
Motivation

ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരാരും തന്നെയില്ല. ഓരോരുത്തർക്കും അവരുടേതായ പ്രശ്നങ്ങൾ വളരെ വലുതാണ്. ഇങ്ങനെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്ന സമയത്ത് നമ്മൾ തകർന്നു പോകാറുണ്ട്. പ്രശ്നങ്ങൾ പൊതുവേ രണ്ടു തരത്തിലുണ്ട്

  1. മനുഷ്യനിർമ്മിതവും
  2. പ്രകൃതി നിർമ്മിതവും

പ്രകൃതി നിർമ്മിതമായ പ്രശ്നങ്ങൾ ചിലപ്പോൾ നമുക്ക് പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ആധുനിക ടെക്നോളജി ഉപയോഗിച്ച്കൊണ്ട് അതിൽ നിന്ന് നമുക്ക് ഒഴിഞ്ഞ് മാറാൻ കഴിയും. എന്നാൽ മനുഷ്യനിർമ്മിതമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നമുക്ക് സാധിക്കും. പ്രശ്നങ്ങളെ അല്ലെങ്കിൽ തടസ്സങ്ങളെ എങ്ങനെയാണ് മഹാന്മാർ നേരിടുന്നത്, ആ പ്രധാനപ്പെട്ട അഞ്ച് രീതികളെകുറിച്ചാണ് നാം ചർച്ച ചെയ്യുന്നത്

പ്രശ്നങ്ങളിൽ ഫോക്കസ് ചെയ്യാതെ അതിനുള്ള പരിഹാരങ്ങൾ ശ്രദ്ധിക്കുക.

ഏതൊരു പ്രശ്നമുണ്ടായാലും ഏവരും ആ പ്രശ്നത്തിലാണ് ഫോക്കസ് ചെയ്യുന്നത്. അതിനുള്ള പരിഹാരം എന്താണെന്ന് ആരും തന്നെ ചിന്തിക്കാറില്ല. ഒന്നാം ലോകമഹായുദ്ധത്തിനെ തുടർന്നും രണ്ടാം ലോകമഹായുദ്ധത്തിനെ തുടർന്നും നിരവധി പ്രശ്നങ്ങൾ ലോകത്തിൽ ഉണ്ടായി. എന്നാൽ ഇന്ന് കാണുന്ന എല്ലാ ആധുനിക സംവിധാനങ്ങളും ആ പ്രശ്നങ്ങളുടെ അല്ലെങ്കിൽ ആ ആപത്ത്ക്കാലത്ത് ഉണ്ടാക്കപ്പെട്ടവയാണ്. രണ്ടാം ലോകമഹായുദ്ധത്തിനെ തുടർന്ന് തകർന്നുപോയ ജപ്പാൻ യുദ്ധാനന്തര ജീവിതത്തിൽ വളരെയധികം ഉയർച്ചയിൽ എത്തുകയും എല്ലാവരെയും അതിശയിപ്പിക്കുകയും ഉണ്ടായി. ആ സമയത്ത് ലോകരാജ്യങ്ങൾ മുഴുവൻ യുദ്ധത്തിനുവേണ്ടി പടുത്തുയർത്തിയ ആയുധങ്ങൾ, വാഹനങ്ങൾ, തുടങ്ങിയവ ജനോപകരമായ രീതിയിൽ മാറ്റുവാൻ കഴിഞ്ഞു എന്നതാണ്. ആ പ്രശ്നത്തിൽ തന്നെ നോക്കി നിൽക്കാതെ അതിനെന്ത് പരിഹാരം ഉണ്ടാക്കാം എന്ന് ചിന്തിച്ചതുകൊണ്ടാണ് അവർക്കതിന് കഴിഞ്ഞത്.

ഏതൊരു തടസ്സത്തിലും ഒരു അവസരമുണ്ട്.

പല ആൾക്കാരും ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങളിലും പ്രതിസന്ധികളിലും തട്ടി നിന്ന് പോകാറാണ് പതിവ്. എന്നാൽ മഹാന്മാർ അവർക്കുണ്ടായ പ്രതിസന്ധികളെയും അതുപോലെ തന്നെ തടസ്സങ്ങളെയും തട്ടി മാറ്റി മുന്നോട്ടു പോയവരാണ്. തടസങ്ങളെ ഉപകാരപ്രദമാക്കി മാറ്റാൻ പറ്റിയവരാണ്. തടസ്സങ്ങൾ എന്തായാലും അവയെ എങ്ങനെ കാണുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ഒരാൾക്ക് പ്രതിസന്ധിയാകുന്ന കാര്യം അത് മറ്റൊരാൾക്ക് അവസരമായി മാറും. സ്ഥിരമായി പറയാറുള്ള ഒരു കഥയുണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ പണ്ടൊരു ചെരുപ്പ് കമ്പനി, അവർക്ക് അവിടെ ബിസിനസ്സിന് സാധ്യതയുണ്ടോയെന്ന് അറിയാൻ വേണ്ടി രണ്ട് സെയിൽസ് എക്സിക്യൂട്ടീവിനെ അവിടേക്ക് പറഞ്ഞയച്ചു. ആദ്യം പോയ ആൾ അവിടെ പോയി പരിശോധിച്ചപ്പോൾ അവിടെ ആരും ചെരുപ്പ് ധരിക്കുന്ന ശീലമില്ല. അയാൾ കമ്പനിക്ക് എഴുതി ഇവിടെ ചെരുപ്പ് വിൽപ്പന ഒരിക്കലും സാധ്യമല്ല. അതുകൊണ്ട് ചെരുപ്പ് കമ്പനി ഇവിടെ തുടങ്ങാൻ സാധ്യമല്ല. എന്നാൽ രണ്ടാമത് പോയ ആൾ ചെരിപ്പ് ആരും ധരിക്കുന്നില്ല എന്ന് കണ്ട് ആ ശീലം അവർക്ക് പഠിപ്പിച്ചു കൊടുത്താൽ ചെരുപ്പുകൾക്ക് നല്ല വില്പന കിട്ടും എന്നു മനസ്സിലാക്കി കമ്പനിക്ക് അതിനുവേണ്ടി കത്തെഴുതിയുകയുണ്ടായി. ഒരാൾക്ക് തടസ്സമായി തോന്നിയപ്പോൾ അത് മറ്റൊരാൾക്ക് അവസരമായി തോന്നി.

പ്രശ്നങ്ങളിൽ വൈകാരികമായി പ്രതികരിക്കരുത്

പ്രശ്നമുണ്ടാകുമ്പോൾ വൈകാരികമായി പ്രതികരിക്കുകയെന്നത് പൊതുവായ ഒരു ശീലമാണ്. എന്നാൽ ഇത് പ്രശ്നങ്ങളെ വർധിപ്പിക്കാനെ ഉപകരിക്കുകയുള്ളൂ. സാധാരണ കാണുന്ന ഒരു സംഭവമാണ് ചെറിയ ചെറിയ ആക്സിഡന്റ് ഉണ്ടാകുമ്പോൾ വൈകാരികമായി പ്രതികരിച്ചുകൊണ്ട് വലിയ സംഘർഷങ്ങൾക്ക് ഇടവരുത്തുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമ്മൾ ഉടനെ വൈകാരികമായി പ്രതികരിക്കുന്നു. ആ പ്രശ്നത്തിന്റെ വ്യാപ്തി വൈകാരികമായി പ്രതികരിച്ചാൽ വർധിക്കുകയേയുള്ളൂ. ശരിക്കും ഇത് കുടുംബജീവിതത്തിലാണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത്. ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് എടുത്തുചാടി പ്രതികരിച്ച അവസാന അത് വലിയ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാൽ ഏത് പ്രശ്നമുണ്ടായാലും ഉടനടി പ്രതികരിക്കുന്നതിന് പകരം ചിന്തിച്ചു പ്രവർത്തിക്കുകയെന്നുള്ളതാണ്. സാധാരണ പറയാറുണ്ട് കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ലയെന്ന്.

നമ്മളെ ശല്യപ്പെടുത്തുന്നതോ പരിമിതപ്പെടുത്തുന്ന കാര്യങ്ങൾ അവഗണിക്കുക

ഇത് പ്രയാസമേറിയ കാര്യമാണ്, എന്നാൽ ജീവിതത്തിൽ വിജയിച്ച ആൾക്കാരുടെ ഏറ്റവും വലിയ പ്രത്യേകതയാണിത്. നമ്മുടെ ലക്ഷ്യത്തെയോ പ്രാടക്റ്റിവിറ്റിയേയോ ബാധിക്കാത്ത അല്ലെങ്കിൽ പ്രയോജനം ഇല്ലാത്ത കാര്യങ്ങളെ പൂർണമായും അവഗണിക്കുന്നതാണ് നല്ലത്. നമ്മൾ എപ്പോഴും വലിയ പ്രശ്നങ്ങളായി കാണുന്നത് ഒരിക്കലും നടക്കാത്ത കാര്യങ്ങളോ, നമ്മളെക്കൊണ്ട് പരിഹരിക്കാൻ പറ്റാത്ത കാര്യങ്ങള ആയിരിക്കും. അമേരിക്കയിലോ മറ്റു വിദേശരാജ്യങ്ങളിലോ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് നാം കൂടുതൽ ചിന്തിച്ചിട്ട് നമുക്ക് എന്ത് കാര്യം. അദാനിയെയോ അംബാനിയെ കുറിച്ച് അല്ലെങ്കിൽ രാഷ്ട്രീയക്കാരെ കുറിച്ച് ചർച്ച ചെയ്തിട്ട് നമുക്കൊരു ഉപകാരവും ഇല്ല. ഇതൊക്കെ ഇലക്ഷനിലൂടെ മാത്രമേ നമുക്ക് മറുപടി പറയാൻ സാധിക്കുകയുള്ളൂ. ഇതിനെയൊക്കെ കുറിച്ച് സംസാരിച്ച് അല്ലെങ്കിൽ ചർച്ച ചെയ്തു ടിവികളിലുള്ള രാഷ്ട്രീയ ചർച്ചകൾ കണ്ടും നമ്മുടെ സമയത്തെ വെറുതെ കളയാം എന്നല്ലാതെ വേറെ പ്രയോജനങ്ങൾ ഒന്നും തന്നെയില്ല.

നമ്മുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുക

ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മുടെ ശക്തിയെക്കുറിച്ചും ദർബല്യത്തെ കുറിച്ചും മനസ്സിലാക്കിയിരിക്കുന്ന ആൾക്ക് അത് പെട്ടെന്ന് പരിഹരിക്കാനുള്ള കഴിവ് ഉണ്ടാകും. ഉദാഹരണമായി ബദിരയും അന്ധയുമായ ഹെലൻ കെല്ലർ തന്റെ ശക്തി തിരിച്ചറിയുകയും, തന്റെ ദൗർബല്യത്തെ ഒഴുവാക്കി വിജയിച്ചയാളാണ്.

നമ്മുടെ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്ന സമയത്ത് അതിനെക്കുറിച്ച് മാത്രം ചിന്തിക്കാതെ അതിന് പരിഹാരം കാണാൻ ശ്രമിക്കുക. ഷേക്സ്പിയർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഈ ലോകത്ത് നല്ലത് ചീത്ത അങ്ങനെ ഒന്നില്ല നമ്മുടെ ചിന്തയാണ് അതിനെ അങ്ങനെയാക്കുന്നത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.