Sections

നിങ്ങളുടെ കഴിവുകൾ എങ്ങനെ തിരിച്ചറിയാം?

Friday, Sep 29, 2023
Reported By Soumya
Skill

നിങ്ങളുടെ ശക്തി തിരിച്ചറിയുക. ലോകത്ത് കഴിവില്ലാത്തവരായി ആരും തന്നെ ജനിക്കുന്നില്ല. ഏതു വ്യക്തിക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുണ്ടാകും. ആ കഴിവുകളെ തിരിച്ചറിയുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആത്മവിശ്വാസക്കുറവിന്റെയും ഭയത്തെന്റെയും പ്രധാനപ്പെട്ട കാരണം നിങ്ങളുടെ ശക്തി തിരിച്ചറിയാത്തതാണ്. എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ശക്തി തിരിച്ചറിയാൻ സാധിക്കും എന്നതിനെക്കുറിച്ച് ആണ് ഇന്ന് നോക്കുന്നത്.

  • ചില കാര്യങ്ങൾ നിങ്ങൾ വളരെ താല്പര്യത്തോടുകൂടി ചെയ്യാറുണ്ട്. അതിന് കാരണം അത് ചെയ്യാനുള്ള കഴിവ് നിങ്ങളിൽ ഉള്ളതുകൊണ്ടാണ്. അങ്ങനെയുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയും അതിനെ സഹായകരമാകുന്ന സ്കില്ലുകൾ കൊണ്ടുവരാൻ ശ്രമിക്കുക.
  • നിങ്ങൾക്ക് ഏത് കാര്യമാണ് ചെയ്യാൻ കഴിവുള്ളത്, ഏത് ചെയ്യാനാണ് കഴിവില്ലാത്തത് എന്നതിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. നിങ്ങളുടെ കഴിവ് എന്താണെന്ന് ഒരുഭാഗത്ത് എഴുതുക കഴിവുകേട് എന്താണെന്ന് മറ്റൊരു ഭാഗത്ത് എഴുതുക. ഇതിൽ ചിലപ്പോൾ അൻപതിൽ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് കഴിവുണ്ടായിരിക്കും അതുപോലെ തന്നെ 50ൽ കൂടുതൽ കാര്യങ്ങൾ കഴിവില്ലായ്മയും ഉണ്ടായിരിക്കും.
  • ഇതിൽ നിന്നും ഏറ്റവും മികച്ച അഞ്ചു കഴിവുകൾ നിങ്ങൾ സെലക്ട് ചെയ്യുക.
  • ഈ അഞ്ചു കഴിവുകളും വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക. ഓരോ കഴിവിന്റെ താഴെയും ഇത് വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. ഇങ്ങനെ എഴുതി തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ഈ അഞ്ച് കഴിവുകൾ ഉണ്ടെന്നും ഇത് വർദ്ധിപ്പിക്കാൻ നിങ്ങൾ പ്രാപ്തരാണ് എന്നുള്ള കാര്യം മനസ്സിലാകും. ഇത് നിങ്ങൾക്ക് ആത്മവിശ്വാസം നൽകും.
  • ഓരോ വ്യക്തിക്കും ഓരോ കഴിവുണ്ടെന്ന് ആ കഴിവ് ചിലപ്പോൾ ചിലർക്ക് നെഗറ്റീവ് ആയിരിക്കുന്നവ മറ്റൊരാൾക്ക് പോസിറ്റീവ് ആകാം എന്നുള്ള കാര്യം മനസ്സിലാക്കുക.
  • നിങ്ങൾ തെരഞ്ഞെടുത്ത കഴിവുകൾ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക. ഉദാഹരണമായി പ്രസംഗിക്കാൻ കഴിവുള്ള ഒരാൾ അത് മൊബൈലിലോ മറ്റോ വീഡിയോ എടുത്തു കൊണ്ട് നോക്കാം. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കോ മറ്റ് ബന്ധുക്കൾക്കും അയച്ചു കൊടുത്തിട്ട് ഇത് നല്ലതാണോ എന്ന് അഭിപ്രായങ്ങൾ ചോദിക്കാം. അവരുടെ അഭിപ്രായങ്ങൾ കേട്ട് മാറ്റങ്ങൾ വരുത്തി നിങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ കഴിവുകൾ നല്ലതാണോ എന്ന് ആത്മ പരിശോധനയും അല്ലെങ്കിൽ ആത്മാർത്ഥ സുഹൃത്ത് സുഹൃത്തുക്കളിൽ നിന്ന് അഭിപ്രായങ്ങൾ ചോദിക്കുകയും ചെയ്യേണ്ടതാണ്.
  • ഏതൊരു കഴിവിനെയും അതിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്നത് പ്രാക്ടീസ് കൊണ്ടാണ്. അതിന് നിരന്തരമായി പ്രാക്ടീസുകൾ ചെയ്തുകൊണ്ടിരുന്നാൽ ആ കഴിവിന്റെ മാസ്റ്ററായി തീരാൻ വലിയ താമസമില്ല.
  • കഴിവുണ്ടെങ്കിലും ഭയം സംശയം തുടങ്ങിയവ നിങ്ങളെ പിറകോട്ട് അടിക്കുന്ന കാര്യങ്ങളാണ്. ഏത് കാര്യത്തിനാണോ ഭയപ്പെടുന്നത് ഭയം മാറ്റിവെച്ചുകൊണ്ട് അതിനുവേണ്ടി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശക്തി തിരിച്ചറിയാൻ തീർച്ചയായിട്ടും സാധിക്കും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.