എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് നിലവാരമുള്ള ആളുകളുമായി ബന്ധം ഉണ്ടാക്കുക എന്നത്. പക്ഷേ നിലവാരമുള്ള ആളുകൾ ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കാതെ പോകാറുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട ആളുകളെ ആയിരിക്കും കൂട്ടുപിടിക്കാൻ നോക്കുക. പക്ഷേ അവർ നിലവാരം ഉള്ളവർ ആയിരിക്കില്ല. വിജയികൾക്കുള്ള ഏറ്റവും വലിയ പ്രത്യേകതയാണ് അവർക്ക് ചുറ്റും നല്ല നിലവാരമുള്ള ആളുകളുടെ ഒരു കൂട്ടം. അവർ സുഹൃത്തുക്കൾ ആക്കുന്നത് ആ തരത്തിലുള്ള ആളുകളെ ആയിരിക്കും. നിങ്ങൾക്ക് സുഹൃത്തുക്കൾ ആക്കാൻ പറ്റിയ നിലവാരമുള്ള ആളുകളെ എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.
പൊതുവേ മൂന്ന് തരത്തിലുള്ള ആളുകളുണ്ട്.
- ബിലോ ആവറേജ്
- ആവറേജ്
- ക്രിയേറ്റീവ് തിങ്കേഴ്സ്
ഈ മൂന്ന് വിഭാഗത്തിൽ പെട്ടവരെയും തിരിച്ചറിയാൻ വേണ്ടിയുള്ള ചില വഴികൾ ഉണ്ട്.
- ബിലോ ആവറേജ് ആളുകൾ എപ്പോഴും ചിന്തിക്കുന്നത് വസ്തുക്കളെ കുറിച്ചായിരിക്കും. ഉദാഹരണമായി സാരി, വീട്, സിനിമ,ഫാഷൻ, ദാരിദ്ര്യം,പണം ഇങ്ങനെയുള്ള സംഭവങ്ങളെക്കുറിച്ച് മാത്രമാണ് അവർ ചർച്ച ചെയ്യുന്നത്. ഇങ്ങനെയുള്ള ആളുകളുമായി സൗഹൃദബന്ധത്തിൽ പോകാതിരിക്കുന്നതാണ് വിജയികൾക്ക് നല്ലത്. ഇവർക്ക് ഒരു പരിധിക്ക് അപ്പുറം ഉയരുവാൻ സാധിക്കില്ല. ഇത്തരക്കാർ എപ്പോഴും പരാതി പറഞ്ഞുകൊണ്ട് നടക്കുന്നവർ ആയിരിക്കും. ഉദാഹരണമായി സാധനങ്ങൾക്ക് വിലകൂടി,റേഷൻ കിട്ടിയില്ല ഇങ്ങനെയുള്ള പല പല പരാതികൾ പറഞ്ഞു നടക്കുന്നവർ ആയിരിക്കും.
- ആവറേജ് തലത്തിൽ വരുന്ന ആളുകൾ വ്യക്തിപരമായി ആയിരിക്കും ചിന്തിക്കുന്നത്. ഇവർ എപ്പോഴും രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുക, സാമൂഹ്യപരമായിട്ടുള്ള വ്യക്തികളുടെ കാര്യങ്ങൾ പറയുക, ഇലക്ഷനെ കുറിച്ച് സംസാരിക്കുക, മതപരമായി മാത്രം സംസാരിക്കുക, വർഗീയപരമായിട്ടു മാത്രം ചിന്തിക്കുക ഇങ്ങനെയുള്ള ചിന്തകൾ മാത്രമായിരിക്കും ഇവർക്ക് ഉണ്ടായിരിക്കുക. ജാതിപരമായി സാംസ്കാരികപരമായിട്ടോ ആണ് അവർ പല കാര്യങ്ങളെയും കാണുന്നത്. ചില ഉയർന്ന ഉദ്യോഗസ്ഥർ വരെ ഈ തരത്തിലുള്ള ആളുകൾ ആയിരിക്കും. ഇവർ ആവറേജ് ആളുകളാണ്.ഇവരുടെ സഹവാസം കൊണ്ട് നിങ്ങൾക്ക് വലിയ ഗുണങ്ങൾ ഒന്നും ഉണ്ടാകില്ല.
- വളരെ ക്രിയേറ്റീവ് ആയി സംസാരിക്കുന്നവരാണ് ക്രിയേറ്റീവ് തിങ്കേഴ്സ് എന്ന് പറയുന്നത്. ഇവർ സംസാരിക്കുന്നത് ആശയങ്ങളെ കുറിച്ചാണ്.ഇവർക്ക് വളരെ മികച്ച ആശയങ്ങൾ ഉണ്ടാകും. ഇങ്ങനെയുള്ള ആളുകൾ സുഹൃത്തുക്കളായി കഴിഞ്ഞാൽ ജീവിതം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകും. ഒരു വ്യക്തി ഒരു ആശയം പറഞ്ഞാൽ അതിന് പുറകെ നിങ്ങൾ പോകണമെന്നുള്ളതല്ല. ചിലർ എപ്പോഴും ആശയങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നവർ ആയിരിക്കും. അത് എല്ലാം ശരിയാകണമെന്നില്ല. വളരെ ചിന്തിച്ച് കാര്യങ്ങൾ പറയുന്ന ആളുകളുണ്ട് അവർ പറയുന്ന വാക്കുകളും അവരുടെ പ്രവർത്തികളും തമ്മിൽ ചേർന്ന് വരുന്നവരാണ് എന്ന് ഉറപ്പുണ്ടെങ്കിൽ അങ്ങനെയുള്ള ആളുകളെ നിങ്ങളുടെ സുഹൃത്തുക്കൾ ആക്കി മാറ്റാം. ചില വ്യക്തികൾ വലിയ ആശയങ്ങൾ പറയും പക്ഷേ അവരുടെ വ്യക്തി ജീവിതത്തിൽ പ്രാവർത്തികമാക്കാത്തവർ ആയിരിക്കാം. അങ്ങനെയുള്ള ആളുകളെ അല്ല ഉദ്ദേശിക്കുന്നത്. ആശയങ്ങൾ പറയുകയും അതിനനുസരിച്ച് ജീവിക്കുകയും ഡെഡിക്കേറ്റ് ചെയ്യാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ചിലർ പരിപൂർണ്ണമായും വിജയിക്കണമെന്നില്ല പക്ഷേ അവർ അതിനു വേണ്ടി പരിശ്രമിക്കുന്നവർ ആയിരിക്കും. അങ്ങനെയുള്ള ആളുകളെയാണ് നിങ്ങൾ സുഹൃത്തുക്കൾ ആക്കേണ്ടത്. ഇങ്ങനെ ഉള്ളവരാണ് നിങ്ങളുടെ സുഹൃത്തുക്കൾ ആക്കുന്നതെങ്കിൽ നിങ്ങൾ ഉദ്ദേശിച്ചത് തരത്തിലുള്ള ആളുകൾ നിങ്ങളുടെ സുഹൃത്തുക്കളായി എന്ന് ഉറപ്പിക്കാം.
- നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്തുക്കൾ ഈ മൂന്നിൽ ഏതാണ് എന്ന് നോക്കിയിട്ട് ഏറ്റവും കൂടുതൽ നല്ല ആശയങ്ങൾ പറയുന്ന ആളുകളുമായി കൂടുതൽ സഹകരിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ ഗ്രാഫ് തീർച്ചയായും ഉയർന്നു നിൽക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
അസൂയയെ എങ്ങനെ പോസിറ്റീവായി ഉപയോഗപ്പെടുത്താം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.