Sections

വിഷക്കൂണുകളെ എങ്ങനെ തിരിച്ചറിയാം

Sunday, Oct 29, 2023
Reported By Soumya
Poisonous Mushrooms

മഴക്കാലമായാൽ കാണാം തൊടികളിൾ നിറയെ തലയുയർത്തി നിൽക്കുന്ന കൂണുകളെ അരിക്കൂൺ, പാവക്കൂൺ, മുട്ടക്കൂൺ അങ്ങനെയെത്ര തരം കൂണുകൾ.ചുറ്റിലും ഒന്ന് കണ്ണോടിക്കേണ്ട ആവശ്യമേയുള്ളൂ. പല നിറത്തിലും രൂപത്തിലും ഒക്കെ നമുക്കവയെ കാണാം. പക്ഷേ ഇവയിൽ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയും ഉണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കും. ഭക്ഷ്യയോഗ്യമായവയെ തിരിച്ചറിഞ്ഞുവേണം കൂണിനെ അടുക്കളയിൽ കയറ്റാൻ. മാത്രമല്ല പാചകം ചെയ്യുന്നതിന് മുൻപായി മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ 15 മിനിട്ട് ഇട്ട് വയ്ക്കുന്നതും നല്ലതാണ്.

വളരെ ചെറുപ്പം തൊട്ട് നമ്മൾ കേൾക്കുന്ന ഒന്നാണ് ഇടി മുഴങ്ങിയാൽ കൂൺ മുളക്കും എന്നത്.പക്ഷെ അതിന്റെ ശാസ്ത്രീയവശം നോക്കാം. നേരിട്ട് മിന്നലേറ്റാൽ കൂൺ പോയിട്ട് മനുഷ്യൻ പോലും കരിഞ്ഞില്ലാതാകുമെന്ന വസ്തുത വ്യക്തമാണല്ലോ. വളരെ ശക്തി കുറഞ്ഞ വൈദ്യുതി തരംഗങ്ങൾ മണ്ണിൽ തൊടുമ്പോഴാണ് കൂണുകൾ അതിവേഗത്തിൽ മുളച്ചു പടരുന്നത്. നനഞ്ഞ അന്തരീക്ഷം ഏറ്റവും അനുയോജ്യമായത് കൊണ്ടാണ് മഴയോടൊപ്പമുള്ള ഇടിമിന്നലിൽ കൂണുകൾ കൂടുതലായി മുളക്കുന്നത്. കൂൺ കൃഷി ഇന്ന് നല്ലൊരു വരുമാനമാർഗമായി മാറിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ കച്ചിക്കൂൺ, ചിപ്പിക്കൂൺ, പാൽക്കൂൺ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിയെടുക്കാവുന്നതാണ്.

വിഷക്കൂണുകളെ തിരിച്ചറിയാം

  • കൂണുണ്ടാകുന്ന തടിയിൽ വളയങ്ങൾ ഉണ്ടായിരിക്കും.
  • ഈച്ച, വണ്ട് മുതലായവയൊന്നും അതിലേക്ക് ആകർഷിക്കപ്പെടുകയില്ല.
  • കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള, നിറങ്ങൾ നിറഞ്ഞതോ കറുപ്പോ ആയിരിക്കും.
  • പൂച്ച, പട്ടി തുടങ്ങിയ ജന്തുക്കൾ ഇത്തരം കൂണുകൾ മണക്കുക പോലുമില്ല.
  • പല നിറങ്ങളിൽ കാണുന്നവ ഭക്ഷ്യയോഗ്യമല്ല.
  • മുറിച്ചുവയ്ക്കുന്ന കൂൺ കഷണങ്ങൾക്ക് നിറവ്യത്യാസമുണ്ടായാലും ഉപയോഗിക്കരുത്.
  • കൂണിന്റെ തണ്ടിൽ മോതിരം പോലെയുള്ള വലയമോ തണ്ടിന്റെ അടിഭാഗത്ത് കപ്പുപോലുള്ള ഭാഗമോ ഉണ്ടെങ്കിൽ ഇത് വിഷക്കൂണാണ്.
  • മുറിക്കുമ്പോൾ പാൽപോലെയോ കറപോലെയോ ഉള്ള ദ്രാവകം ഒഴുകിവരുന്നവ.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.