ഒരു സെയിൽസ്മാൻ എങ്ങനെ തന്റെ റിലേഷൻഷിപ്പ് വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. റിലേഷൻഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ വിവരിച്ചിരുന്നു. പലപ്പോഴും വ്യക്തികൾ പല പ്രോഡക്ടുകളും വാങ്ങിക്കുന്നത് അതിന്റെ ഗുണനിലവാരത്തിനൊപ്പം തന്നെ സെയിൽസ്മാന്റെയോ ഷോപ്പ് ഉടമയുടെയോ റിലേഷൻഷിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. റിലേഷൻഷിപ്പ് എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- റിലേഷൻഷിപ്പ് ഉണ്ടാക്കുന്ന സെയിൽസ്മാൻമാർ സത്യസന്ധമായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. കള്ളം പറഞ്ഞുകൊണ്ട് ഒരുപാട് കാലം കസ്റ്റമേഴ്സിനെ പിടിച്ചുനിർത്താൻ സാധിക്കില്ല.
- ആത്മാർത്ഥതയുണ്ടാകണം. സെയിൽസിനു വേണ്ടി മാത്രമാകരുത് ഒരാളുമായി റിലേഷൻഷിപ്പ് ഉണ്ടാക്കുന്നത്. തീർത്തും ആത്മാർത്ഥമായ രീതിയിലാകണം ബന്ധം ഉണ്ടാക്കേണ്ടത്.
- നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റ് മൂല്യമുള്ളതായിരിക്കണം. അതുപോലെതന്നെ ദീർഘകാലം ബന്ധം സൂക്ഷിക്കേണ്ട ആളാണ് എന്ന ബോധ്യം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്ന വാക്കുകളും പ്രവർത്തിയും ദീർഘകാലം നീണ്ടു നിൽക്കുന്നവ ആയിരിക്കണം.
- വിൻവിൻ സിറ്റുവേഷൻ ആയിരിക്കണം എപ്പോഴും. നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റ് കൊണ്ട് കസ്റ്റമേഴ്സിനും നിങ്ങൾക്കും ഗുണമുണ്ടാകണം. രണ്ടുപേർക്കും ഒരുപോലെ സന്തോഷം തരുന്നതായിരിക്കും.
- അമിതമായ ലാഭം ഉപേക്ഷിക്കുക. ഒരു കസ്റ്റ്മറിനെ ദീർഘകാലം പറ്റിക്കാൻ സാധിക്കില്ല. അതുകൊണ്ട് ന്യായമായ ലാഭം മാത്രം എടുത്തുകൊണ്ട് പ്രോഡക്റ്റ് വിൽക്കുക.
- കസ്റ്റമറിനോട് അമിതമായ സ്വാതന്ത്ര്യം എടുക്കരുത്. കസ്റ്റമറുമായി നല്ല റിലേഷൻഷിപ്പ് ഉണ്ടെങ്കിലും അമിത സ്വാതന്ത്ര്യത്തോടുകൂടി അവരോട് പെരുമാറരുത്.
- എന്നും അവരുമായി കീപ് ഇൻ ടച്ച് പുലർത്തുക. കസ്റ്റമർ നിങ്ങളെ വിളിച്ചാൽ അവരെ തിരിച്ചു വിളിക്കാനുള്ള മാന്യത കാണിക്കുക.
- നല്ല റിലേഷൻഷിപ്പ് ഉള്ള കസ്റ്റമേഴ്സിനെ ദുരുപയോഗം ചെയ്യരുത്.
- അവർ അർഹിക്കുന്ന സ്ഥാനവും ബഹുമാനവും കൊടുത്തുകൊണ്ട് വേണം കസ്റ്റമേഴ്സിനോട് പെരുമാറാൻ. നല്ല റിലേഷൻഷിപ്പ് ഉണ്ടായാൽ തോളിൽ കയ്യിടുന്ന അവസ്ഥയിലോട്ട് പോകരുത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് രംഗത്ത് റിലേഷൻഷിപ്പ് ബിൽഡ് ചെയ്യുന്നതിന്റെ ഗുണങ്ങളെന്തെല്ലാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.