വീടുകളിൽ എത്രയൊക്കെ നട്ടുവളർത്തിയാലും കറിവേപ്പില വേരുപിടിക്കുകയോ ഇനി അഥവാ വേരുപിടിച്ചാൽ ആരോഗ്യത്തോടെ വളരുകയോ ഇല്ല. മണ്ണും വെളിച്ചവും പരിപാലന രീതിയുമെല്ലാം അതിനുള്ള കാരണങ്ങളാണ്. രുചിയും മണവും മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലക്കയ്ക്കുണ്ടെന്നും നമുക്കറിയാം. നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ, വയറു സംബന്ധിയായ രോഗങ്ങൾ എന്നിവയ്ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. കറിവേപ്പില ആരോഗ്യത്തോടെ തഴച്ചുവളരാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതിനെ കുറിച്ച് നോക്കാം.
- ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. ഇങ്ങനെ സൂര്യപ്രകാശം ലഭിച്ചാൽ ചെടി ശക്തവും ആരോഗ്യകരവുമായി വളരും. ആ ചെടിയിലെ കറിവേപ്പിലകൾക്ക് സുഗന്ധം നിറഞ്ഞ പച്ചനിറത്തിലുള്ള ഇലകൾ ഉറപ്പാണ്.
- കറിവേപ്പില മരം കിഴക്കോട്ടോ തെക്കോട്ടോ അഭിമുഖമായി നടുന്നതാണ് അനുയോജ്യം. കാരണം ഈ ദിശകളിൽ സാധാരണയായി രാവിലെയോ വൈകുന്നേരമോ ധാരാളം സൂര്യപ്രകാശം ലഭിക്കും.
- കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം നശിച്ചു പോകാൻ നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. നല്ല പുളിച്ച കഞ്ഞിവെള്ളം കറിവേപ്പിലയുടെ ഇലകളിൽ തളിച്ചു കൊടുക്കുന്നതും മണ്ണിൽ ഒഴിയ്ക്കുന്നതുമെല്ലാം കറിവേപ്പില നല്ലപോലെ തഴച്ചു വളരാൻ സഹായിക്കും.
- ശരിയായ നനവ് കറിവേപ്പിലയ്ക്ക് പ്രധാനമാണ്. മണ്ണിൽ വെള്ളം കുറവാണെന്ന് കണ്ടാൽ ചെടി നനയ്ക്കുക. അമിതമായി നനയ്ക്കേണ്ടതില്ല. പ്രത്യേകിച്ച് ചട്ടിയിൽ അല്ലാതെ മണ്ണിൽ ഇറക്കിനട്ട ചെടി. ചട്ടിയിലാണ് നട്ടതെങ്കിൽ ഡ്രെയിനേജ് ഉറപ്പാക്കുക. ഏതാനും മാസങ്ങൾ കൂടുമ്പോൾ ജൈവ കമ്പോസ്റ്റ് ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത് ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
- മത്തി, അയല പോലുളള മീനുകളുടെ വേസ്റ്റുകൾ നല്ലൊരു വളമാണ്. ഇത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നത് ഇവ നന്നായി വളരാൻ സഹായിക്കും.
- ഉണങ്ങിയതും ആരോഗ്യക്കുറവുള്ളതുമായ ശാഖകൾ നീക്കം ചെയ്യാം. കമ്പിന്റെ അടിഭാഗത്ത് വെച്ച് തന്നെ വെട്ടാം ആവശ്യമായ കമ്പുകൾ വെട്ടിയതിന് ശേഷം, നിങ്ങളുടെ കറിവേപ്പില നന്നായി നനയ്ക്കുകയും സമീകൃതമായി വളം പ്രയോഗിക്കുകയും ചെയ്യുക. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആരോഗ്യകരമായ വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.