ഈ ലോകത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് അച്ചടക്കം എന്നുള്ളത്. സാധാരണ ജനങ്ങളിൽ അച്ചടക്കം എന്ന് കേൾക്കുമ്പോൾ നിശബ്ദമായി ഇരിക്കുന്ന രീതിയാണ്. സ്കൂളുകളിൽ പൊതുവേ കുട്ടികൾ അച്ചടക്കം പാലിക്കണം എന്ന് പറയുമ്പോൾ കുട്ടികൾ നിശബ്ദരായിരിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അച്ചടക്കം എന്ന് പറഞ്ഞാൽ ആത്മനിയന്ത്രണം എന്നതാണ് അതിന്റെ ശരിയായ അർത്ഥം. ആത്മനിന്ത്രണം നടത്തി നിൽക്കുന്ന ആൾക്കാർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കാര്യം തന്നെ ഏറ്റെടുക്കുകയും അത് ചെയ്യാൻ വേണ്ടി പിന്തുടരുകയും ചെയ്യുന്ന ആളുകൾ. അതായത് തന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി ആലക്ഷ്യത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ആൾക്കാരെയാണ് ആത്മനിയന്ത്രണം ഉള്ളവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കാര്യം ശ്രദ്ധിച്ചു കഴിഞ്ഞാൽ ലോകത്തിലെ എല്ലാ ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള അച്ചടക്കം ഉണ്ടായിരിക്കാം. ചില ആളുകൾ ദുശ്ശീലങ്ങളെ അച്ചടക്കത്തോടെ ചെയ്യുന്നവർ ആയിരിക്കും. അത്തരക്കാർ പഠിക്കാതിരിക്കുക, ഇല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കുക, ലക്ഷ്യങ്ങളിലേക്ക് പോകാതിരിക്കുക, മടിപിടിച്ചിരിക്കുക ഇതൊക്കെ അച്ചടക്കത്തോടു കൂടി ചെയ്യുന്ന ആൾക്കാരാണ്. ഇങ്ങനെ നോക്കിക്കഴിഞ്ഞാൽ എല്ലാ ആളുകൾക്കും നല്ല അച്ചടക്കമോ മോശം അച്ചടക്കമോ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റായ അച്ചടക്കത്തിൽ നിന്നും ശരിയായ അച്ചടക്കത്തിലേക്ക് എങ്ങനെ പോകാം എന്നതിനെക്കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്.
- തന്റെ ഇപ്പോഴത്തെ പ്രവർത്തി നല്ല അച്ചടക്കമാണോ തെറ്റായ അച്ചടക്കമാണോ എന്ന് മനസ്സിലാക്കുകയാണ് ആദ്യത്തേത്. ചില ആളുകൾ അച്ചടക്കത്തോടടു കൂടി ദുശ്ശീലങ്ങൾ ചെയ്യുന്നവരുണ്ട്. കൃത്യസമയത്ത് അവർ മദ്യപിക്കാനും തെറ്റായ ആഹാരങ്ങൾ കഴിക്കുന്നവരും വിദ്യാർത്ഥികളാണെങ്കിൽ പഠിക്കാതിരിക്കുക ഇതൊക്കെ കൃത്യസമയത്ത് ചെയ്യുന്ന കാര്യങ്ങളാണ്. നിങ്ങൾ ചെയ്യുന്ന പ്രവർത്തി വിലയിരുത്തി അവലോകനം ചെയ്യുക എന്നതാണ് ആദ്യത്തേത്.
- തന്റെ ലക്ഷ്യത്തിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് എഴുതി തയ്യാറാക്കുക അല്ലെങ്കിൽ മനസ്സിലാക്കി വയ്ക്കുക. കഴിയുന്നത്ര എഴുതി തയ്യാറാക്കുകയാണ് മികച്ചരീതി.
- എഴുതി തയ്യാറാക്കുന്ന കാര്യങ്ങൾ കുറച്ചു കുറച്ചായി ജീവിതത്തിൽ പകർത്തുക. മോശമായ അച്ചടക്കം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല ഇത് ദുശ്ശീലങ്ങൾ ആണ് നിരവധി ദിവസങ്ങൾ കൊണ്ട് ജീവിതത്തിന്റെ ഭാഗമായി മാറുന്നതാണ്. ദുശ്ശീലങ്ങൾ മാറ്റുന്നതുപോലെതന്നെ അച്ചടക്കശീലങ്ങളായ കൃത്യസമയത്ത് എണീക്കുക കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യുക എന്നൊരു രീതിയിലേക്ക് കൊണ്ടെത്തിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്. ഇത് ഒരു ദിവസം കൊണ്ട് പരിപൂർണ്ണമായി ചെയ്യാൻ സാധിക്കില്ല ഇതിന് മാസങ്ങളോ വർഷങ്ങളോ തന്നെ വേണ്ടി വന്നേക്കാം. ഇത് ഒരു ദിവസം കൊണ്ട് പരിപൂർണ്ണമായി ചെയ്യാൻ സാധിക്കില്ല മാസങ്ങളോ വർഷങ്ങളോ തന്നെ വേണ്ടി വന്നേക്കാം.
- നല്ല ശീലങ്ങൾ തുടർച്ചയായി ചെയ്യാൻ സാധിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന് അഫർമേഷൻ മെഡിറ്റേഷൻ എന്നീ കാര്യങ്ങൾ വളരെ സഹായകരമാണ്. നിരന്തരം രാവിലെ എണീറ്റ് ഉടനെയും രാത്രി ഉറങ്ങുന്നതിനു മുൻപായും അഫർമേഷൻ പോലുള്ളവയും മെഡിറ്റേഷൻസ് ചെയ്യുന്നതും നല്ല ശീലങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ട് പോകാൻ നിങ്ങളെ സഹായിക്കുന്നവയാണ്. നിങ്ങൾക്ക് പ്രേരണ തരുന്ന എല്ലാ അന്തരീക്ഷവും നിങ്ങൾക്ക് ചുറ്റും ഉണ്ടാക്കേണ്ടതുമാണ്. ഇങ്ങനെ അച്ചടക്കത്തോടു കൂടിയുള്ള ജീവിതം നയിക്കുക എന്ന് പറയുന്നത് ശ്രേഷ്ഠമായിട്ടുള്ളതും ധന്യമായിട്ടുള്ളതുമായ ജീവിതമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
അവസരങ്ങളും കഴിവുകളും എങ്ങനെ ഭംഗിയായി ഉപയോഗപ്പെടുത്താം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.