മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് കാര്യങ്ങൾ നീട്ടി വയ്ക്കുക എന്ന സ്വഭാവം. ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാൻ വേണ്ടി തീരുമാനിക്കുകയും പക്ഷേ അതൊക്കെ നീട്ടി വയ്ക്കുന്ന സ്വഭാവം എല്ലാവർക്കും ഉണ്ട്. ഉദാഹരണമായി വ്യായാമം ചെയ്യണമെന്ന് തീരുമാനിക്കുകയും അത് ചെയ്യാതെ നീട്ടിവയ്ക്കുന്ന സ്വഭാവം, ചില ആളുകൾ ഡയറ്റിംഗ് ചെയ്യാമെന്ന് തീരുമാനിക്കാറുണ്ട് പക്ഷേ അത് നാളെ ചെയ്യാം അല്ലെങ്കിൽ മറ്റന്നാൾ തൊട്ട് തുടങ്ങാം എന്ന് പറഞ്ഞ് നീട്ടിവയ്ക്കുന്ന സ്വഭാവമാണ് പലർക്കും. രാവിലെ അഞ്ചുമണിക്ക് എണീക്കാൻ വേണ്ടി തീരുമാനിക്കും പക്ഷേ അലാറം കേൾക്കുമ്പോൾ ഓഫ് ചെയ്ത് ഇനി നാളെ ആകാം എന്നാണ് പലരും ചിന്തിക്കുന്നത്. ഇങ്ങനെ നീട്ടിവെക്കുന്ന സ്വഭാവമാണ് ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ. നീട്ടി വയ്ക്കുന്ന സ്വഭാവം പൊതുവേ ഉണ്ടാകുന്നത് സ്വയം ന്യായീകരണത്തിലൂടെയാണ്. ഉദാഹരണമായി രാവിലെ അഞ്ചുമണിക്ക് എണീക്കാൻ തീരുമാനിച്ചു പക്ഷേ അലാറം കേൾക്കുമ്പോൾ ശരീരത്തിന് നല്ല സുഖമില്ല അല്ലെങ്കിൽ നാളെ മുതൽ സ്റ്റാർട്ട് ചെയ്യാം എന്നുള്ള ചിന്ത നിങ്ങളുടെ മനസ്സിലേക്ക് വരികയും രാവിലെ എണീക്കുക എന്നുള്ളത് മാറ്റി വയ്ക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവേ എല്ലാവർക്കും ഉണ്ടാകുന്നത്. പലപ്പോഴും ഒരാൾ രോഗി ആകാറുള്ളത് അല്ലെങ്കിൽ ജോലിയിൽ പരാജയപ്പെടുന്നത് ഒക്കെ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാതെ നീട്ടി വയ്ക്കുന്നത് കൊണ്ടാണ്. ദിവസം വ്യായാമം ചെയ്യാതിരുന്നു കഴിഞ്ഞാൽ ശരീരത്തിന് പ്രശ്നമുണ്ടാകുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ജോലിയുടെ കാര്യത്തിൽ ആണെങ്കിലും ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർക്കുക എന്നത് നിങ്ങളുടെ കടമയാണ് എന്നറിയാമെങ്കിലും പിന്നെ ചെയ്യാം അല്ലെങ്കിൽ അവസാനം ചെയ്യാമെന്ന് ചിന്തിച്ചുകൊണ്ട് മാറ്റിവയ്ക്കാറുണ്ട്. നീട്ടിവയ്ക്കുന്നത് കൊണ്ട് ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഒഴികഴിവുകളാണ് നീട്ടി വയ്ക്കുന്നതിന് വേണ്ടി പലരുംപറയാറുള്ളത്. ഇത് എങ്ങനെ ജീവിതത്തിൽ നിന്നും മാറ്റാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ആണെങ്കിൽ അത് നാളത്തേക്ക് മാറ്റിവയ്ക്കരുത് ഇന്ന് തന്നെ ചെയ്യുക എന്നതാണ് പ്രധാനം.ഈ നിമിഷം മാത്രമാണ് നിങ്ങളുടെ കയ്യിലുള്ളത് നാളത്തെ കാര്യങ്ങൾ നിങ്ങളുടെ കയ്യിലുള്ളതല്ല.ഏതൊരു കാര്യവും ആരംഭിക്കേണ്ടത് നാളെയല്ല ഇന്ന് തന്നെ ആണ്. ജീവിതത്തിൽ മഹത്തരമായത് അല്ലെങ്കിൽ ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് നാളത്തേക്ക് ചെയ്യാം എന്ന് ഒരിക്കലു മാറ്റിവയ്ക്കരുത്. പലരും ജനുവരി ഒന്നിന് പല റസല്യൂഷൻസും ചെയ്യാമെന്ന് തീരുമാനിക്കുകയും ഒരാഴ്ച കൊണ്ട് തന്നെ അത് മതിയാക്കുകയും ചെയ്യാറുണ്ട് പിന്നീട് അത് അടുത്തവർഷം ജനുവരി ഒന്നിനായിരിക്കും ആരംഭിക്കുക. ഇങ്ങനെ നാളത്തേക്ക് മാറ്റിവയ്ക്കുന്ന സ്വഭാവം ജീവിതത്തിൽ നിന്ന് തന്നെ മാറ്റിക്കഴിഞ്ഞാൽ നിങ്ങൾക്ക് ജീവിത വിജയം ഉണ്ടാകും.
- ഇങ്ങനെയൊക്കെ ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ മനോബലം ഉയർത്തേണ്ടത് അത്യാവശ്യമാണ്. മനോബലമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളും നാളത്തേക്ക് ആകാം എന്ന് പറഞ്ഞു മാറ്റിവയ്ക്കുന്നത് അതുകൊണ്ടുതന്നെ മാനസിക ബലം കൂട്ടുക എന്നതാണ് പ്രധാനം. നിങ്ങൾ മാനസികമായി വളരെ ദുർബലരാണ് എങ്കിൽ അനാവശ്യ ചിന്തകൾ നിങ്ങളെ അലട്ടും. മാനസിക ബലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധ അതുപോലെ തന്നെ പോസിറ്റീവ് തിങ്കിംഗ് അതുപോലുള്ള ആൾക്കാരുമായിട്ടുള്ള സഹവാസം ഇങ്ങനെ നിരവധി കാര്യങ്ങൾ ആവശ്യമാണ്. അതിനുവേണ്ടി നല്ല പുസ്തകങ്ങൾ നിങ്ങളെ സഹായിക്കും. യോഗ മെഡിറ്റേഷൻ ധ്യാനം എന്നിവ നിങ്ങൾക്ക് വളരെ സഹായകരമായിരിക്കും.
- ശരീരത്തിന് എപ്പോഴും ഒരു നിശ്ചിത അളവിൽ വ്യായാമം അത്യാവശ്യമാണ്. 20 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ ഓരോ വ്യക്തികൾക്കും അവരുടെ പ്രായം അനുസരിച്ച് വ്യായാമം ചെയ്യണം.വ്യായാമം ഇല്ലാതിരുന്നു കഴിഞ്ഞാൽ ശരീരത്തിന് മരവിപ്പ് സ്വാഭാവികമായും സംഭവിക്കും.എല്ലാദിവസവും വ്യായാമം ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം മാറ്റിവയ്ക്കുക എന്ന സ്വഭാവംഅല്ലെങ്കിൽ ശീലം കുറയും.
- മറ്റൊരു കാര്യമാണ് ജീവിതത്തിൽ ചിട്ട കൊണ്ടുവരിക. എതു കാര്യവും എഴുതി തയ്യാറാക്കി ചെയ്യാൻ വേണ്ടി ശ്രദ്ധിക്കുക. രാവിലെ എണീക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ To do ലിസ്റ്റ് പോലെ തയ്യാറാക്കി അതിനനുസരിച്ച് ചെയ്യാൻ കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
- നോ പറയേണ്ട സന്ദർഭങ്ങളിൽ നോ പറയുക എന്നതാണ് മറ്റൊരു കാര്യം. പലപ്പോഴും നോ പറയുവാൻ സാഹചര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് കഴിയാതെ വരാറുണ്ട്. ഉദാഹരണമായി ഡയറ്റ് ചെയ്യാൻ തീരുമാനിച്ച ഒരാളിനെ സംബന്ധിച്ച് നല്ല ഫുഡ് കിട്ടുമ്പോൾ അറിയാതെ കഴിക്കേണ്ടിവരും ഈ സമയത്ത് എനിക്ക് അത് വേണ്ട എന്ന് പറയുവാനുള്ള ഒരു മാനസിക അവസ്ഥ നിങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ അത് നിങ്ങൾക്ക് തന്നെ ഗുണം ചെയ്യും.
- മോശമായ ആൾക്കാരിൽ നിന്നും മാറി നിൽക്കുക.നിങ്ങളെ പ്രചോദിപ്പിക്കാത്ത എല്ലാ ആളുകളിൽ നിന്നും മാറി നിൽക്കുക.അത് ആരായാലും വീട്ടിനുള്ളിൽ ആയാലും പുറത്തായാലും അവരുമായി നിശ്ചിത അകലം സൂക്ഷിക്കുക എന്നുള്ളതാണ്. ചിലപ്പോൾ വീട്ടിനകത്തുള്ള ആൾക്കാരിൽ നിന്നും ഒരു പരിധിക്ക് അപ്പുറം മാറാൻ സാധിക്കില്ല എങ്കിലും നിങ്ങൾ മാനസികമായി അവരിൽ നിന്നും അൽപ്പം അകലം സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളെ പ്രചോദിപ്പിക്കാൻ കഴിയാത്ത ആളുകൾ നിങ്ങളെ ഒരിക്കലും മുന്നോട്ടു കൊണ്ടു പോകില്ല എന്ന് മനസ്സിലാക്കുക. ഇത്രയും കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഒരു പരിധി വരെ മാറ്റി വയ്ക്കുക എന്ന് സ്വഭാവം ഒഴിവാക്കാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഈ പ്രവൃത്തികളിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസം വളർത്തിയെടുക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.