- Trending Now:
ഇന്ന് പലർക്കും എല്ലാത്തിനെയും പേടിയാണ്. ഭയമാണ് അവരുടെ ജീവിതത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഉദാഹരണമായി സംസാരിക്കാൻ പേടി, പ്രസംഗിക്കാൻ പേടി, പരീക്ഷയെ പേടി, നാളെ എന്ത് സംഭവിക്കും എന്ന പേടി, അസുഖങ്ങളെപ്പേടി, പ്രമോഷൻ ഏറ്റെടുക്കാൻ പേടി, ബോസിനെ പേടി, ഇങ്ങനെ എല്ലാത്തിനെയും പേടിയോടെ കാണുന്ന ആൾക്കാർ നിരവധി പേരുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട കാര്യം ആത്മവിശ്വാസം ഇല്ലാത്തതാണ്. എന്നാൽ വിജയിച്ച ആൾക്കാരെല്ലാം ആത്മവിശ്വാസമുള്ള ആൾക്കാരാണ്. ഭയം മാറ്റാനുള്ള ഏറ്റവും നല്ല കാര്യം നമ്മൾ സെൽഫ് കോൺഫിഡൻസ് ഉള്ളവരായിരിക്കുക എന്നതാണ്.
സെൽഫ് കോൺഫിഡൻസ് കൂട്ടാൻ വേണ്ടിയുള്ള ചില പോയിന്റ്സ് ആണ് താഴെ കൊടുത്തിരിക്കുന്നത്
സെൽഫ് ലവ് നമുക്കുണ്ടാകണം
ഞാൻ കഴിവില്ലാത്തവനാണ്, എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ പാപിയാണ്, എന്നിങ്ങനെ പറയുകയോ ചിന്തിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഇത്തരത്തിലുള്ള ആത്മഗതം സെൽഫ് ലവ് കുറയ്ക്കാൻ കാരണമാകുന്നു. ലോകത്ത് എല്ലാ ആൾക്കാരും എന്തെങ്കിലും കഴിവ് പ്രകൃതി നൽകിയിട്ടുണ്ട്. ആ കഴിവ് മനസ്സിലാക്കുക. നമ്മുടെ ശരീരം, നമ്മുടെ രൂപം, സമ്പത്ത് എന്നിവയിൽ മാത്രം ഫോക്കസ് ചെയ്യരുത്. എല്ലാവർക്കും എല്ലാം കിട്ടിയെന്ന് വരില്ല. ഇതിനേക്കാൾ വളരെ കൂടുതലാണ് നമ്മുടെ കഴിവ്. മഹാത്മാഗാന്ധി വളരെ സുന്ദരനായിരുന്നില്ല, നെൽസൺ മണ്ടേലയും അതുപോലെയാണ്, ഭാരതത്തിലെ ഏറ്റവും മഹാനായ വ്യക്തിയാണ് അബ്ദുൽ കലാം അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ആർക്കും സംശയമില്ല. ഇതുപോലെ നാം നമ്മുടെ കഴിവ് തിരിച്ചറിയുക. ഒരാളെപ്പോലെ മറ്റൊരാളാകില്ല. അതുകൊണ്ട് നാം നമ്മളായി തന്നെ ഇരിക്കുക. കഴിവ് മനസ്സിലാക്കി അത് വളർത്താനുള്ള പ്രവർത്തികൾ ചെയ്യുക. ഇങ്ങനെയായാൽ നമ്മുടെ സെൽഫ് ലവ് സ്വാഭാവികമായും വർദ്ധിക്കും.
ജോലി, ജീവിതം, കാർ, വിദ്യാഭ്യാസം, രൂപം, പദവി എന്നിവ വച്ചുകൊണ്ട് നമ്മളെ മറ്റൊരാളുമായി താരതമ്യം ചെയ്യരുത്. എന്റെ കഴിവ് എനിക്ക് അവന്റെ കഴിവ് അവന് എന്ന് മനസ്സിലാക്കുക. നമ്മുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കുക. മറ്റൊരാളുടെ കഴിവിൽ നമ്മൾ അസൂയപ്പെടുകയോ താരതമ്യം ചെയ്യുകയോ അരുത്.
ഇത് എപ്പോഴും പറയുന്ന കാര്യമാണ്. നമ്മുടെ ജീവിത വിജയത്തിന് കൺഫേർട്ടബിൾ സോൺ ബ്രേക്ക് ചെയ്യണം. എല്ലാ പരാജയത്തിനും കാരണം നമുക്ക് സ്വസ്ഥമായി ഇരിക്കാനുള്ള ആഗ്രഹമാണ്. പലപ്പോഴും കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്യാൻ മടിച്ച് ജോലിയിൽ കിട്ടുന്ന പ്രമോഷൻ പോലും പലരും ഏറ്റെടുക്കാൻ തയ്യാറല്ല. കാരണം പ്രമോഷൻ ലഭിച്ചാൽ കൂടുതൽ ജോലി ചെയ്യേണ്ടിവരും, പ്രസംഗിക്കേണ്ടിവരും, മറ്റുള്ളവരെ ഭരിക്കേണ്ടി വരും ഇതൊക്കെ വിചാരിച്ച് നമ്മുടെ ഉയർച്ച പോലും ചിലപ്പോൾ വേണ്ടെന്നു വയ്ക്കാറുണ്ട്. ഇതൊരു നെഗറ്റീവ് ചിന്താഗതിയാണ്. വിജയിച്ച ആൾക്കാരൊക്കെ അവരുടെ കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്തവരായിരിക്കും.
പോസിറ്റീവ് ചിന്താഗതിയുള്ള നല്ല ആൾക്കാരുമായി ബന്ധം സ്ഥാപിക്കുക.
പല പരാജയത്തിനും കാരണം നമ്മുടെ അറിവില്ലായ്മയാണ്. ആധുനിക ലോകത്ത് അറിവ് നമുക്ക് പല രീതിയിലും ശേഖരിക്കാൻ സാധിക്കും. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ പുതിയ പുസ്തകങ്ങളെ പരിചയപ്പെടാൻ നിരവധി മാർഗങ്ങളുണ്ട്. നല്ല അറിവ് സമ്പാദിക്കുന്നത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ചുകൊണ്ട് നമ്മൾ പലരും പലതും ചെയ്യാൻ തയ്യാറാകുന്നില്ല. ഇതൊരു തെറ്റായ കാര്യമാണ് ലോകത്തിൽ ഭൂരിപക്ഷവും സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ്. അവര് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. അതുപോലെതന്നെ മറ്റുള്ളവരുടെ കാര്യത്തിൽ നമ്മളും ഇടപെടാൻ പാടില്ല.
തെറ്റ് നടന്നിട്ടുണ്ടെങ്കിൽ അത് തിരുത്തുകയും ശേഷം നമ്മൾ ശ്രദ്ധിക്കേണ്ടത് പഴയ പരാജയങ്ങളിൽ ദുഃഖിക്കരുത് എന്ന കാര്യവുമാണ്. അത് എങ്ങനെ തിരുത്താം എന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് വേണ്ടത്.
നമ്മൾ ആൾക്കാരെ നിർത്തേണ്ടിടത്ത് നിർത്തുക. അത് സുഹൃത്തുക്കളായാലും, വീട്ടുകാരായാലും, നാട്ടുകാരായാലും ശരി തന്നെ. അല്ലെങ്കിൽ അവർ നമ്മുടെ പല കാര്യങ്ങളിലും ഇടപെട്ട് നമ്മുടെ കോൺഫിഡൻസ് തകർക്കാൻ ഇടയാക്കും .
പരാജയത്തെ ദുഃഖത്തോടെ ഏറ്റെടുക്കുകയും വിജയത്തെ ശ്രദ്ധിക്കാതെ പോകുന്നവരുമാണ് പലരും. നമ്മുടെ ചെറിയ ചെറിയ വിജയത്തെയും, നമുക്ക് കിട്ടുന്ന അംഗീകാരത്തിനെയും ഒക്കെ ആഘോഷിക്കുകയും ചെയ്യണം. നമ്മൾ അതിനെക്കുറിച്ച് ബോധവാന്മാരും ആയിരിക്കണം.
നാളെ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ നമുകാർക്കും ഒരു ഉറപ്പുമില്ല. നാം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവുന്ന കാര്യമാണ് നമ്മൾ പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് നമ്മൾ പേടിച്ച് പല കാര്യങ്ങളും പിന്നീട് ഒന്നും സംഭവിക്കാതെ പോയിട്ടുണ്ട്. 99% കാര്യവും നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇല്ലാത്ത കാര്യത്തെ കുറിച്ചാണ് ഭയപ്പെട്ടിരുന്നത് എന്ന് ചിന്തിച്ചാൽ എല്ലാവർക്കും മനസ്സിലാകും. അതു മനസ്സിലാക്കിക്കൊണ്ട് നാളത്തേക്കുള്ള ഭയം മാറ്റിക്കൊണ്ട് വിജയത്തിലേക്ക് മാത്രം ഫോക്കസ് ചെയ്യുക.
അടുത്ത പ്രധാനപ്പെട്ട കാരങ്ങളാണ് ജീവിതത്തിൽ ഒരു മിഷൻ വേണം, നമുക്ക് ലക്ഷ്യബോധം വേണം, മൂല്യമുള്ളതായിരിക്കണം നമ്മുടെ ജീവിതം. ഇത്രയും ശ്രദ്ധിച്ചാൽ നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സാധിക്കും. അതോടൊപ്പം നമ്മുടെ ഭയത്തെയും അകറ്റി നിർത്താൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്‌സ്‌ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.