- Trending Now:
ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന രീതി, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ഒക്കെ ബാധിക്കും. ഇത് അവരെ പ്രവചനാതീതവും അപകടകാരികളുമാക്കുന്നു, പ്രത്യേകിച്ച് യുവതലമുറയെ. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം ഇതിന്റെ ഭീകര വശങ്ങളെ കുറിച്ചുള്ള വാർത്തകൾ ആണ് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീകരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ലഹരി വസ്തുക്കളെക്കുറിച്ച് യുവജനങ്ങൾക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വൻതോതിലുള്ള ലഹരി ഉപയോഗത്തിന്റെ യഥാർത്ഥ കാരണം. രോഗ ശമനത്തിനായുള്ള ചില മരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് ഗുണകരമല്ല.
കുട്ടി ലഹരിക്ക് അടിമയായിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗ വിദഗ്ധന്റെയോ സഹായം തേടണം. വഴക്കു പറഞ്ഞിട്ടോ കുറ്റപ്പെടുത്തിയോ ദേഹോപദ്രവമേൽപിച്ചോ പരിഹാരം കാണാൻ സാധിക്കില്ല എന്ന് രക്ഷിതാക്കൾ മനസിലാക്കണം. മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാർഹമാണ്. മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985-ലെ എൻ. ഡി. പി. എസ് ആക്ട്. ഇത് വളരെ ശക്തമായ ഒരു നിയമമാണ്. വ്യാവസായിക അളവിൽ മയക്കുമരുന്നുകൾ കൈവശം വെക്കുകയോ കടത്തിക്കൊണ്ടു വരികയോ ചെയ്യുന്ന വ്യക്തിക്ക് 10 മുതൽ 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴ ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളർച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളിൽ മാറ്റം, ശരീരത്തിൽ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാൻ വിമുഖത, കൂട്ടുകെട്ടുകളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം,പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ,അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങൾ, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം,അപകടസാധ്യതകൾ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാൻ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയെല്ലാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.