- Trending Now:
ചൂടും പൊടിയും വിയർപ്പുമെല്ലാം കൂടി ചർമത്തിൽ സൃഷ്ടിക്കുന്ന പ്രശ് നങ്ങൾ നിരവധിയാണ്. ഇന്ന് പലരും നേരിടുന്ന പ്രശ് നമാണ് കഴുത്തിലെ കറുപ്പു നിറം. കഴുത്തിലെ കറുപ്പിനു പല കാരണങ്ങളുണ്ട്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനവും അമിതവണ്ണവും മൂലം ഇതുണ്ടാകാം. സൂര്യപ്രകാശം, പരിസ്ഥിതി മലിനീകരണം, രാസവസ്തുക്കൾ നിറഞ്ഞ ചർമ്മസംരക്ഷണ ഉൽപന്നങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം കഴുത്തിലെ കറുപ്പ് നിറത്തിന് കാരണമാകാം. എന്നാൽ കഴുത്തിലെ ചർമ പരിചരണത്തിൽ വരുത്തുന്ന വീഴ്ചയാണ് പ്രധാന കാരണമാകുന്നത്. മുഖത്ത് മോയ് സ്ച്വറൈസറും സ് ക്രബും ചെയ്ത് ഭംഗിയായി സൂക്ഷിക്കുമെങ്കിലും കഴുത്തിൽ ഇതൊന്നും ചെയ്യാറില്ല.കഴുത്തിലെ കറുപ്പ് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്ന പോലെ തന്നെ അത് നിങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുന്നതാണ്.
എന്നാൽ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാൻ ചില പ്രത്യേക മാർഗ്ഗങ്ങൾ ഉണ്ട്. പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. ചർമ്മത്തിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ചർമ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം
സൗന്ദര്യ സംരക്ഷണത്തിൽ കറ്റാർവാഴയെ മാറ്റി നിർത്താൻ സാധിക്കില്ല.കറ്റാർ വാഴയുടെ സജീവ ഘടകമായ അലോയിൻ മെലാനിൻ ചർമ്മത്തിലെ കറുപ്പ് കുറയ്ക്കുന്നതിന് കാരണമാകുന്നു. കറ്റാർവാഴ ജെൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം കഴുത്തിൽ പുരട്ടി 15 മിനിറ്റിന്. ശേഷം കഴുകി കളയുക ഇത് നിങ്ങളുടെ കഴുത്തിലെ കറുപ്പ് മാറ്റാൻ സഹായിക്കും.
നിങ്ങളുടെ ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവയിൽ ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ് ലേവിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് അരച്ചെടുക്കുക. അതിൽ നിന്ന് ജ്യൂസ് ഒരു പാത്രത്തിൽ പിഴിഞ്ഞെടുക്കുക. ജ്യൂസിൽ പഞ്ഞി മുക്കി ഇരുണ്ട ചർമ്മത്തിൽ പുരട്ടുക.10 മിനിറ്റ് നേരം വെച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ചെറുപയർ പൊടി ഒരു സ് ക്രബ്ബ് ആയി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് 2 ടേബിൾസ്പൂൺ ചെറുപയർ പൊടി, 1 ടേബിൾ സ്പൂൺ നാരങ്ങ നീര്, ½ ടേബിൾസ്പൂൺ തൈര് എന്നിവ ചേർക്കുക. കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയുക.
തൈരിൽ സ്വാഭാവിക എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ പ്രശ് നങ്ങളെ പരിഹരിക്കാൻ ഏറ്റവും ഉത്തമമായതാണ്. നാരങ്ങയോടൊപ്പം ചേർത്ത് ഉപയോഗിക്കുമ്പോൾ ഇത് ചർമത്തിന് കൂടുതൽ മികച്ച ഫലങ്ങളെ നൽകും. ചർമ്മത്തെ കൂടുതൽ പരിപോഷിപ്പിക്കുകയും മിനുസപ്പെടുത്തുന്നതിനും ഇവയുടെ ഉപയോഗം വഴി സാധിക്കും. 2 ടേബിൾസ്പൂൺ തൈരും ഒരു ടീസ്പൂൺ നാരങ്ങ നീരും എടുക്കുക. രണ്ട് ചേരുവകളും ചേർത്ത് മിക് സ് ചെയ്തു കഴുത്തിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ആപ്പിൾസിഡാർ വീനീഗർ. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ നാല് ടേബിൾ സ്പൂൺ വെള്ളത്തിൽ കലർത്തി ഒരു പഞ്ഞി ഉപയോഗിച്ച് ഇത് കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് അൽപസമയത്തിന് ശേഷം കഴുകിക്കളയേണ്ടതാണ്. ഒരിക്കലും പത്ത് മിനിട്ടിൽ കൂടുതൽ ഇത് ചർമ്മത്തിൽ വെയ്ക്കരുത്. ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.