Sections

മോശം ശീലങ്ങളിൽ നിന്നും മാറി എങ്ങനെ നല്ല ശീലങ്ങളിലേക്ക് കടക്കാം

Monday, Dec 18, 2023
Reported By Soumya
Motivation

സ്ഥിരമായി നിങ്ങൾ ദുഃഖ ഗാനങ്ങൾ കേൾക്കുന്ന ഒരാളാണോ. അത് നിങ്ങളെ ദുഃഖകരമായ അവസ്ഥകളിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട്. ആളുകൾക്ക് പഴയ പാട്ടുകളോടോ പുതിയ പാട്ടുകളോടോ താൽപര്യമുള്ളവർ ഉണ്ടാകാം. ഇതിൽ ദുഃഖ ഗാനങ്ങൾ മാത്രം സെലക്ട് ചെയ്ത് കേൾക്കുന്ന ചില ആളുകളുണ്ട്. ഇങ്ങനെ ദുഃഖ ഗാനങ്ങളിൽ മാത്രം സെലക്ട് ചെയ്ത് കേൾക്കുന്നവർക്ക് ജീവിതത്തിൽ ദുഃഖകരമായ അവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങൾ നിരന്തരം കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളാണ് ഉപബോധ മനസ്സിലേക്ക് എത്തുന്നത്. അത് ഉപബോധ മനസ്സിന് സ്ഥിരമായി കഴിഞ്ഞാൽ അത് ഒരു ശീലമായി മാറും. ഉദാഹരണമായി നിങ്ങൾക്ക് എല്ലാ ദിവസവും രാവിലെ എണീറ്റ് പത്രം വായിക്കുക തുടർച്ചയായി ചെയ്തു കഴിഞ്ഞാൽ സ്വാഭാവികമായും നിങ്ങൾക്ക് രാവിലെ എണീക്കുന്ന സമയത്ത് പത്രം ആവശ്യ വസ്തുവായി മാറുന്നു. എന്നാൽ നിങ്ങൾ നിരന്തരമായി പത്രം വായിക്കുന്നില്ല അതിനുപകരം വ്യായാമത്തിലാണ് നിങ്ങൾ രാവിലെ ശ്രദ്ധ കൊടുക്കുന്നതെങ്കിൽ പിന്നെ വ്യായാമം ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് മൂഡ് ഓഫ് ഉണ്ടാകാം. അതുപോലെതന്നെ ദുഃഖകരമായ ഗാനങ്ങൾ നിരന്തരം കേൾക്കുന്ന ഒരാളാണെങ്കിൽ ദുഃഖകരമായ അവസ്ഥയിലേക്ക് പോകുവാനുള്ള സാധ്യത കൂടുതലാണ്. നിരന്തരമായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഉപബോധമനസ്സിലേക്ക് എത്തുകയും ഉപബോധമനസ്സ് അത് ശീലമാക്കുകയും ചെയ്യുന്നുണ്ട്. ചില ആളുകൾക്ക് വീട്ടിലെ ഫ്രിഡ്ജ് വെറുതെ തുറന്നു നോക്കുന്ന സ്വഭാവമുണ്ട്, ഒരാൾ സ്ഥിരമായി ഇങ്ങനെ ഫ്രിഡ്ജിൽ എന്തെങ്കിലും സാധനങ്ങൾ ഉണ്ടോ എന്ന് തുറന്നു നോക്കുകയാണെങ്കിൽ പിന്നീട് ഫ്രിഡ്ജ് കാണുമ്പോൾ അവർ അറിയാതെ അത് തുറന്നുനോക്കുന്നതിനുള്ള ടെൻഡൻസി ഉണ്ടാകും. ഇത് ബോധപൂർവ്വമല്ലാതെ തന്നെ സംഭവിക്കുന്നതാണ്. മദ്യപാനികൾക്കും അമിതമായി ഫുഡ് കഴിക്കുന്നവർക്ക് ഒക്കെ ഉണ്ടാകുന്ന കാര്യം ഇതാണ്. അമിതമായി ഫുഡ് കഴിക്കേണ്ട മദ്യപിക്കേണ്ട എന്നൊക്കെ തീരുമാനിക്കും എങ്കിലും സ്ഥിരമായി മദ്യപിക്കുന്ന സമയമാകുമ്പോൾ അതിനുള്ള ടെൻഡൻസി അവർക്ക് സ്വാഭാവികമായും ഉണ്ടാകും. അതിന് കാരണം നിരന്തരം ചെയ്ത ആ കാര്യം ഉപബോധമനസ്സിന് ഒരു ശീലമായി കിടക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ ശീലങ്ങൾ എങ്ങനെയാണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ശീലം മാറ്റുക എളുപ്പമുള്ള കാര്യമല്ല പ്രത്യേകിച്ച് ദുശീലങ്ങൾ. നിരവധി വർഷങ്ങൾ കൊണ്ടാണ് ഒരു ദുശീലം നിങ്ങളിൽ നിന്നും മാറുന്നത്. അതുകൊണ്ട് ഒറ്റ ദിവസം കൊണ്ട് ശീലം മാറ്റാം എന്ന് വിചാരിക്കുന്നത് ഒരു വിഡ്ഢിത്തമാണ്. നിങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് ഉണ്ടായ ഒരു ദുശ്ശീലം ഒരു മാസം കൊണ്ടോ രണ്ടുമാസംകൊണ്ടോ മാറ്റാൻ സാധിക്കില്ല. നിരവധി മാസങ്ങളും വർഷങ്ങളും ആവശ്യമായി വന്നേക്കാം.
  • ശീലങ്ങൾ ഘട്ടംഘട്ടമായി മാറ്റാൻ ശ്രമിക്കുക. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവരാണങ്കിൽ ആദ്യം തന്നെ ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ വേണ്ടി തുടങ്ങരുത്. ആദ്യത്തെ ദിവസം 15 മിനിറ്റ് അത് കഴിഞ്ഞ് അരമണിക്കൂർ അങ്ങനെ ഒന്നോ രണ്ടോ മാസം കൊണ്ട് ഒരു മണിക്കൂറിൽ എത്തുന്ന രീതിയിൽ കൊണ്ടുപോവുക. അങ്ങനെ കൊണ്ടുവന്നാൽ മാത്രമേ നിങ്ങളുടെ ശരീരം അതിനനുസരിച്ച് വഴങ്ങുകയുള്ളൂ. ആദ്യത്തെ ഒന്ന് രണ്ട് ദിവസം നിങ്ങൾ ഒരു മണിക്കൂർ വച്ച് ചെയ്യുകയാണെങ്കിൽ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം നിങ്ങൾ ചെയ്തേക്കാം പിന്നെ ശരീര വേദന വരുമ്പോൾ മടിപിടിച്ച് അത് ചെയ്യാതെ ആകും. തുടർന്ന് പോകാൻ സാധിക്കാത്തതിന്റെ കാരണം ഇതാണ്.
  • സാഹചര്യങ്ങൾ മാറ്റുക. രാവിലെ എണീച്ചു കഴിഞ്ഞാൽ വ്യായാമം ചെയ്യാൻ മടിയുള്ള ഒരാള് രാവിലെ എണീറ്റയുടനെ തന്നെ നിങ്ങളുടെ കട്ടിൽ വിരിച്ചു വൃത്തിയാക്കുന്ന സ്വഭാവമുണ്ടെങ്കിൽ വീണ്ടും അവിടെ കിടന്നുറങ്ങാൻ തോന്നില്ല. ഇതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുക. മറ്റൊരു ഉദാഹരണം നിങ്ങൾ എപ്പോഴും ഫുഡ് കഴിക്കുന്ന സ്വഭാവമുള്ള ഒരാളാണെങ്കിൽ ബേക്കറി സാധനങ്ങൾ വീട്ടിൽ വാങ്ങി വയ്ക്കാതിരിക്കുക. ഡൈനിങ് ടേബിളിന്റെ പുറത്ത് ബേക്കറി സാധനങ്ങൾ ഉണ്ടായാൽ അറിയാതെ തന്നെ അത് എടുത്തു കഴിക്കും. നിങ്ങൾക്ക് ടെമ്പ്റ്റേഷൻ ഉണ്ടാക്കുന്ന സാധനങ്ങൾ ഒക്കെ വീട്ടിൽ നിന്നും മാറ്റി അതിനനുസരിച്ച് ഒരു പരിതസ്ഥിതി ഉണ്ടാക്കുക.
  • നിങ്ങളെ പ്രേരിപ്പിക്കുന്ന സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക. എന്താണ് നിങ്ങളുടെ ലക്ഷ്യം അതിനനുസരിച്ച് സുഹൃത്തുക്കൾ ആയിരിക്കണം നിങ്ങൾക്കുണ്ടാകേണ്ടത്. മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്ന ഒരാൾ വീണ്ടും മദ്യപാനികളായ സുഹൃത്തുക്കളോട് കൂട്ടുകൂടുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും മദ്യപാനം നിർത്താൻ സാധിക്കില്ല. അതുപോലെ നിങ്ങൾക്ക് യോജിച്ച സുഹൃത്തുക്കളെ കണ്ടെത്തുക.
  • ശീലങ്ങളെ നാളത്തേക്ക് മാറ്റിവയ്ക്കരുത്. ജനുവരി 1 മുതൽ ഞാൻ നന്നാകും എന്ന് പറയുന്നതിനേക്കാൾ നാളെ തൊട്ട് ഞാൻ നന്നാകും എന്ന് പറയുന്നതാണ് ഉത്തമം. ജനുവരി 1 മുതൽ തുടങ്ങുന്ന പലരും ജനുവരി 3 പോലും കടന്നുപോകാറില്ല. അതുകൊണ്ട് തന്നെ ഇന്ന ദിവസം എന്ന് വയ്ക്കാതെ ഇപ്പോൾ തന്നെ ഈ നിമിഷം ആരംഭിക്കുക.

90 മുതൽ 6 മാസം വരെ നീണ്ടു പോയാൽ മാത്രമേ ഒരു ദുശ്ശീലം നിങ്ങൾക്ക് മാറ്റാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ അതിനുള്ള സമയം കൊടുക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.