Sections

വിനോദമില്ലാതെ എന്ത് ജീവിതം എങ്ങനെ സൗജന്യമായി ആമസോണ്‍ പ്രൈം അംഗത്വം നേടാം?

Thursday, Mar 03, 2022
Reported By Admin
amazon

സൗജന്യമായി പ്രൈം മെമ്പര്‍ഷിപ് ലഭിക്കുന്നതിനുള്ള ചില വഴികളെകുറിച്ചറിയാം

 

എല്ലാ മേഖലയിലേയും പൊലെ തന്നെ എന്റര്‍റൈന്‍മെന്റ് മേഖലയിലേക്കും ഓണ്‍ലൈന്‍ കടന്നു വന്നിട്ടുണ്ട്. നിലവില്‍ ആമസോണ്‍ പ്രൈമിനെയാണ് മിക്കവരും സിനിമകളും, വീഡിയോകളും കാണാന്‍ തിരഞ്ഞെടുക്കുന്നത്. ആമസോണില്‍  സാധാരണ അംഗങ്ങളെ അപേക്ഷിച്ച്, പ്രൈം അംഗങ്ങള്‍ക്ക് പെട്ടന്ന് തന്നെയുള്ള ഡെലിവറി, വിലകുറവ്, പുതിയ ഓഫറുകള്‍, പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം ബുക്കുകള്‍  തുടങ്ങി അനവധി ആനുകൂല്യങ്ങള്‍ ഉണ്ട്. 

പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നതിന് ആമസോണ്‍  ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സൗജന്യമായി പ്രൈം മെമ്പര്‍ഷിപ് ലഭിക്കുന്നതിനുള്ള ചില വഴികളെകുറിച്ചറിയാം. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ കൂടെയുള്ള  ആമസോണ്‍ പ്രൈം സൗജന്യ അംഗത്വം എങ്ങനെ കിട്ടുന്നുവെന്നു നോക്കാം. 

സൗജന്യ അംഗത്വം എങ്ങനെ നേടാം

റിലയന്‍സ് ജിയോ എല്ലാ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പവും ആമസോണ്‍ പ്രൈം അംഗത്വം നല്‍കുന്നുണ്ട്. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനൊപ്പവും ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കും. വോഡഫോണ്‍ ഐഡിയയും പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ കൂടെ ആമസോണ്‍ പ്രൈം നല്‍കുന്നുണ്ട്. എയര്‍ടെല്‍ ചില  പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ കൂടെ ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി നല്കുന്നുണ്ട് . 'എന്റര്‍റ്റെന്‍മെന്റ്' എന്ന ബ്രോഡ്ബാന്‍ഡ് പ്ലാനിലും ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കും. എയര്‍ടെല്‍ 'താങ്ക്‌സ്' ആപ് വഴി ആമസോണ്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

ടാറ്റ പ്ലേ 'ബിന്‍ഗെ കോംബോ'യുടെ കൂടെയും ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കും. 'സിംപ്ലി സേവ്' എസ്  ബി ഐ ക്രെഡിറ്റ് കാര്‍ഡിന്റെ കൂടെയും ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കും. ഇതിനായി നമുക്ക് ലഭിച്ചിരിക്കുന്ന റിവാര്‍ഡ് പോയന്റുകള്‍ ഉപയോഗിക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.