ബിസിനസ്കാരന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവാണ് നമുക്ക് ചുറ്റുമുള്ള അവസരങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നത്. അവസരങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അവസരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി നാം ചില കഴിവുകൾ ആർജിക്കേണ്ടതുണ്ട്. അതിനെക്കുറിച്ചാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.
- ആത്മവിശ്വാസം ഉണ്ടാകണം. നമ്മുടെ കഴിവിലും പ്രവർത്തിയിലും പരിപൂർണ്ണ വിശ്വാസമുള്ള ഒരാളായിരിക്കണം നമ്മൾ. അതിന് നമുക്ക് സെൽഫ് ലവ് ഉണ്ടാകണം. എന്താണ് നമ്മുടെ കഴിവ്, കഴിവുകേട് ഈ കാര്യങ്ങളെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാൽ, നമ്മുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുകയും, എന്താണ് നമ്മുടെ കഴിവുകേട് അതിനെ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്താൽ ആത്മവിശ്വാസം തീർച്ചയായിട്ടും വർദ്ധിക്കും.
- സ്ഥിരോത്സാഹം വേണം. ചെയ്യുന്ന പ്രവർത്തിയിൽ സ്ഥിരോത്സാഹം നമുക്ക് വേണം. ഒരു പ്രവർത്തി തുടങ്ങി പകുതി വഴിയിൽ നിർത്തുന്ന ആൾക്കാരാവരുത്. അതിനുവേണ്ടിയിട്ട് നിരന്തരം പ്രവർത്തനം നമുക്ക് ആവശ്യമാണ്. അതിനുവേണ്ടി സ്ഥിരോത്സാഹ ശീലം നമ്മൾ ആർജിക്കണം.
- ശുഭാപ്തി വിശ്വാസം ഉണ്ടാകണം. നമ്മൾ എപ്പോഴും പോസിറ്റീവ് ചിന്താഗതിയുള്ള ആൾക്കാരായിരിക്കണം. നെഗറ്റീവ് ചിന്താഗതിയുള്ളയാൾ ബിസിനസുകാരൻ ആവാൻ ഒരിക്കലും ശ്രമിക്കരുത്. എല്ലാത്തിനെയും പോസിറ്റീവായി കാണാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ അവന് ബിസിനസ്സിൽ ഒരിക്കലും ശോഭിക്കുവാൻ സാധിക്കുകയില്ല.
- മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവുണ്ടാവുക. മാറ്റം പ്രകൃതി നിയമമാണ് ആ മാറ്റമുണ്ടാകുമ്പോൾ അതിൽ അവസരങ്ങൾ കണ്ടുപിടിക്കാനുള്ള കഴിവ് ബിസിനസുകാരൻ ഉണ്ടാകണം. ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടെന്നും ഏതൊരു മാറ്റത്തിലും അവസരം ഉണ്ട് എന്ന കാര്യം നമ്മൾ മനസ്സിലാക്കണം.
- പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള കഴിവ്. നിരന്തരമായ അപ്ഡേഷൻസ് നമുക്ക് ഉണ്ടാവണം ബിസിനസ്സിൽ മാറ്റങ്ങൾ സ്വാഭാവികമാണ്. പണ്ടുകാലങ്ങളിൽ ബിസിനസ് 20 - 30 വർഷം നിലനിൽക്കുന്നതാണെങ്കിൽ, ഇന്നത്തെ കാലത്ത് ഒരു ബിസിനസ് തുടങ്ങിയാൽ 4 - 5 വർഷം ആകുമ്പോൾ തന്നെ ആ ബിസിനസിന്റെ രീതി അവസാനിക്കുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ടെലഫോൺ ബൂത്തുകൾ ഇന്ന് ടെലഫോൺ ബൂത്തുകൾ കാണാനില്ല. അതുപോലെതന്നെ റീചാർജിങ് സെന്ററുകൾ മൊബൈൽ റീചാർജ് സെന്ററുകൾ പക്ഷേ ഇന്ന് അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇങ്ങനെയുള്ള മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾക്കൊപ്പം നമുക്ക് മുന്നേറണമെങ്കിൽ അതിനനുസരിച്ചുള്ള അപ്ഡേഷൻ ബിസിനസുകാരൻ ചെയ്തുകൊണ്ടിരിക്കണം. ഇതിനുവേണ്ടി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശീലം ബിസിനസുകാരന് ഏറ്റവും അത്യാവശ്യമാണ്.
- കംഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്യുക. നമുക്കുള്ള ഏറ്റവും വലിയ പ്രശ്നമാണ് കൺഫർട്ടബിൾ സോൺ. ഒരു ബിസിനസുകാരൻ ഒരിക്കലും കൺഫർട്ടബിൾ സോണിൽ ഇരിക്കാൻ പറ്റില്ല.
- കസ്റ്റമറിനെ രാജാവായി കാണുക. ഒരു ബിസിനസിന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കസ്റ്റമർ. നമുക്ക് ഇഷ്ടപ്പെട്ട സാധനം അല്ല കസ്റ്റമറിന് അടിച്ചേൽപ്പിക്കേണ്ടത് അവർക്ക് ആവശ്യമുള്ളതും ഉപകാരപ്രദവുമായ ആയിരിക്കണം നമ്മൾ സെയിൽ ചെയ്യേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് ബിസിനസിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് കസ്റ്റമറിനോട് നന്ദിയും കടപ്പാടുമുള്ള ആളുകൾ ആയിരിക്കണം ഒരു ബിസിനസുകാരൻ.
- കുടുംബജീവിതവും വ്യക്തിജീവിതവും മികച്ചതാക്കുക. നല്ല കുടുംബജീവിതവും വ്യക്തിജീവിതവും ഉള്ള ഒരാൾക്ക് മാത്രമേ ബിസിനസ്സിൽ മുന്നേറുവാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ നാം വ്യക്തിജീവിതത്തിന്റെയും കുടുംബ ജീവിതത്തെയും പ്രശ്നങ്ങൾ ബിസിനസിനെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ബിസിനസിന് ചുറ്റുമുള്ള അവസരങ്ങളെയും സാഹചര്യങ്ങളെയും മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ബിസ്നസിന്റെ വളർച്ചക്ക് കസ്റ്റമറുമായി നല്ല ബന്ധം എങ്ങനെ സ്ഥാപിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.