വിജയിച്ച എല്ലാ ആളുകളും അവസരങ്ങൾ ഫലപ്രദമായി ഉപയോഗിച്ചവരാണ്. എന്നാൽ എങ്ങനെയാണ് അവസരങ്ങൾ ഉണ്ടാവുകയെന്ന കാര്യത്തിൽ എല്ലാവർക്കും സംശയമാണ്. അവസരങ്ങളെ അത് ഒരു അവസരമാണെന്ന് കണ്ടെത്താൻ സാധിക്കാതെ തള്ളിക്കളയുന്നവരാണ് പരാജിതരാകുന്നത്. അവർ അവസരങ്ങൾ തങ്ങളെ തേടിയെത്തും എന്ന് വിചാരിച്ചു കാത്തുനിൽക്കുന്നു. എന്നാൽ വിജയികൾ അവസരങ്ങളെ തേടി പോകുന്നവരാണ്. അവസരങ്ങൾ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നോക്കുന്നത്.
- അവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ആദ്യം തയ്യാറാവുക എന്നതാണ് പ്രധാനം.
- അവസരങ്ങൾ നിങ്ങളെ കാത്തിരിക്കാറില്ല അതിനുവേണ്ടി ആദ്യം തയ്യാറെടുപ്പുകൾ നടത്തുക.
- അതിനുവേണ്ടി നിങ്ങളുടെ കഴിവ് എന്താണെന്ന് മനസ്സിലാക്കുക. എപ്പോഴും നിങ്ങളുടെ കഴിവ് എന്താണെന്ന് മനസ്സിലാക്കിയാൽ ഒരു അവസരം വരുമ്പോൾ അത് തനിക്ക് കഴിയുന്നതാണോയെന്ന് പെട്ടെന്ന് തീരുമാനമെടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി വയ്ക്കുക.
- ഇതോടൊപ്പം തന്നെ നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കണം. അതിനുവേണ്ടി സ്കില്ലുകൾ ആർജ്ജിക്കുക.
- ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തികൾ ക്ഷമയോടെ ശാന്തമായി ധൈര്യത്തോടെയും ചെയ്യുക. അവ ഏറ്റവും ചെറിയ അവസരങ്ങളുടെ അടിയിൽ കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്.
- നഷ്ടപ്പെട്ടുപോയ അവസരങ്ങളെ അവഗണിക്കുക.ഭാവിയിലെ അവസരങ്ങളെ കുറിച്ച് നോക്കുക.
- ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ അല്ലെങ്കിൽ അതിനുവേണ്ടി കഠിനമായി പ്രവർത്തിക്കുന്ന സമയത്ത് നിങ്ങളെ കാത്ത് അവസരങ്ങൾ നിൽക്കുന്നത് കാണാൻ സാധിക്കും.
- ആ അവസരങ്ങളെ നേട്ടങ്ങളായി മാറ്റുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കുക.
- ഇങ്ങനെ അവസരങ്ങൾ കാണുന്ന സമയത്ത് പെട്ടെന്ന് തന്നെ അവയെ ചാടി പിടിക്കുകയും, അവയെ നിങ്ങളുടെ ആത്മാവിനോട് ചേർത്തു നിർത്തുകയും. അവയ്ക്ക് വേണ്ടി പ്രവർത്തിച്ച വിജയം കാണുകയും ചെയ്യുക.
- നിസ്സാരമായതിന് കീഴടങ്ങി വലിയ പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യരുത്. കുറ്റമറ്റ രീതിയിൽ ലളിതമായ കൃത്യമായ രീതിയിൽ ഏറ്റെടുക്കുന്ന വലിയ കാര്യങ്ങൾ തുടങ്ങുന്നരീതിയിൽ ആരംഭിക്കുക.
അവസരങ്ങൾ വലിയ രീതിയിൽ ചെയ്യുന്നതിന് പകരം ആദ്യം ലളിതമായ രീതിയിൽ ആരംഭിക്കാൻ ശ്രമിക്കണം. ചുരുക്കിപ്പറഞ്ഞാൽ അവസരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുക, കണ്ടെത്തുക, പ്രവർത്തിക്കുക എന്നുള്ളതാണ്.
തിടുക്കം കൂട്ടാതെ നിരന്തര പരിശീലനംകൊണ്ട് ജീവിത നിലവാരം എങ്ങനെ ഉയർത്താം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.